'സ്വേച്ഛാധിപത്യ സർക്കാരുകളുടെ നിലനിൽപ്പ് നിർമിതബുദ്ധിയുടെ പിൻബലത്തിൽ'; എഐ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റൻ ​പറയുന്നു

'സ്വേച്ഛാധിപത്യ സർക്കാരുകളുടെ നിലനിൽപ്പ് നിർമിതബുദ്ധിയുടെ പിൻബലത്തിൽ'; എഐ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റൻ ​പറയുന്നു

കാർബൺ ബഹിർ​ഗമനം കുറച്ചാൽ ലോകത്താകമാനമുളള ജനങ്ങളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിയും. എന്നാൽ, നിർമിത ബുദ്ധി വരുത്തിത്തീർക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ കഴിയുന്നില്ല
Updated on
2 min read

മനുഷ്യ മസ്തിഷ്കം എങ്ങനെയാണ് കാര്യങ്ങൾ പഠിക്കുന്നുവെന്ന് മനസിലാക്കുകയും മസ്തിഷ്കം പഠിക്കുന്നതുപോലെ കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന കമ്പ്യൂട്ടർ മോഡലുകൾ നിർമിക്കാൻ 50 വർഷമായി ശ്രമിച്ച് വരുന്ന ജീനിയസ്. ഒടുവിൽ ​ഗൂ​ഗിളിൽനിന്ന് രാജിവയ്ക്കുകയും നിർമിതബുദ്ധി ഭാവിയിൽ മനുഷ്യരാശിക്ക് തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തത് മറ്റാരുമല്ല, നിർമിതബുദ്ധിയുടെ സ്രഷ്ടാവായ ഡോ. ജെഫ്രി ഹിന്റൻ ആണ്.

വിവര സാങ്കേതിക രംഗത്ത് ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച ഡോ. ജെഫ്രി ഹിന്റൻ ​ഗൂ​ഗിളിൽനിന്നു പടിയിറങ്ങിയ വാർത്തയ്ക്കു പിന്നാലെ ഏറെ ഞെട്ടലുണ്ടാക്കിയത് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു. ''സമീപഭാവിയിൽ നിർമിതബുദ്ധി മനുഷ്യബുദ്ധിയെ മറികടക്കും. അത് വലിയ പ്രശ്‌നങ്ങൾക്ക് വഴിതെളിയ്ക്കും,'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

'സ്വേച്ഛാധിപത്യ സർക്കാരുകളുടെ നിലനിൽപ്പ് നിർമിതബുദ്ധിയുടെ പിൻബലത്തിൽ'; എഐ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റൻ ​പറയുന്നു
'എനിക്ക് ദുഃഖമുണ്ട്, ഇത് വലിയ അപകടം ചെയ്യും'; നിര്‍മിത ബുദ്ധിയുടെ 'സ്രഷ്ടാവ്' ഡോ. ജെഫ്രി ഹിന്റന്‍

വെളിപ്പെടുത്തലിനു പിന്നാലെ മസ്കും വൈറ്റ് ഹൗസും തന്റെ സഹായം തേടിയെത്തിയിരിക്കുന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നിർമിതബുദ്ധിയെ നേരിടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നണ്ടെങ്കിലും അത്ര ശുഭാപ്തിവിശ്വാസമില്ലെന്നാണ് ഹിന്റൺ പറയുന്നത്. കാരണം ഒരു പരിധി കഴിഞ്ഞാൽ നിർമിതബുദ്ധിയെ നിയന്ത്രിക്കാൻ തക്കവണ്ണമുളള സംവിധാനങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

നിർമിതബുദ്ധിയുടെ ​ഗോഡ് ഫാദർ എന്നറിയപ്പെടുന്ന ഡോ. ജെഫ്രി ഹിന്റൻ 2018-ൽ 'ഡീപ് ലേണിങ്' എന്ന വിഷയത്തിൽ മെറ്റയുടെ യാൻ ലെകൂനും മോൺട്രിയൽ യൂണിവേഴ്സിറ്റിയിലെ യോഷുവ ബെൻജിയോയും ചേർന്ന് പ്രവർത്തിക്കുകയും കമ്പ്യൂട്ടർ സയൻസിന്റെ പരമോന്നത ബഹുമതിയായ ട്യൂറിങ് അവാർഡ് നേടികയും ഉണ്ടായി. നിർമിതബുദ്ധിയിൽ ജെഫ്രിയുടെ സംഭാവനകൾ വളരെ വലുതാണെന്നായിരുന്നു മെറ്റയിലെ മുഖ്യ എഐ ശാസ്ത്രജ്ഞനായ ലെകുൻ പറ‍ഞ്ഞിരുന്നത്.

മനുഷ്യമസ്തിഷ്കത്തെ മനസ്സിലാക്കാനുള്ള ഹിന്റന്റെ ശ്രമങ്ങളുടെ ഫലമായാണ് നിർമിതബുദ്ധിയുടെ വിപ്ലവത്തിന് അടിവരയിടുന്ന സാങ്കേതികവിദ്യ ഉടലെടുത്തത്. ​എന്നാൽ, ഉടനെതന്നെ മനുഷ്യ മസ്തിഷ്‌കത്തെ മറിക്കടക്കാൻ നിർമിത ബുദ്ധിക്കാകുമെന്ന് ജെഫ്രി ഹിന്റണ് മനസിലാക്കിയതോടെ അദ്ദേ​ഹം ​ഗൂ​ഗിൾ വിടുകയായിരുന്നു.

ദേശീയസുരക്ഷ സംബന്ധിച്ച യുഎസ് സർക്കാരിന്റെ ആശങ്കകളോടും ഹിന്റന് യോജിപ്പില്ല. ''ദേശീയസുരക്ഷയുടെ കാര്യത്തിൽ യുഎസ് സർക്കാരിന് ഒഴിവാക്കാൻ കഴിയാത്ത നിരവധി ആശങ്കകളുണ്ട്. അതിനോട് ഞാൻ വിയോജിക്കുന്നു. ഉദാഹരണത്തിന്, യഥാർത്ഥത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുന്ന യു എസ് പ്രതിരോധ വകുപ്പാണ് നിർമിതബുദ്ധി കൈകാര്യം ചെയ്യാനുള്ള സുരക്ഷിതമായ കരങ്ങളെന്നാണ് അമേരിക്ക കരുതുന്നത്,'' ഗാർഡിയന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഞാൻ ഒരു സോഷ്യലിസ്റ്റാണ്, മാധ്യമങ്ങളുടെ സ്വകാര്യ ഉടമസ്ഥത നല്ലതല്ലെന്ന് ഞാൻ കരുതുന്നു
ജെഫ്രി ഹിന്റൻ

​ഗൂ​ഗിളിനെതിരെയും അദ്ദേ​ഹം തന്റെ നിലപാടുകൾ വ്യക്തമാക്കി. ''ഒരു മുതലാളിത്ത വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ ഗൂഗിൾ എന്താണ് ചെയ്യുന്നതെന്ന് പരിശോധിച്ചാൽ നാം പ്രതീക്ഷിക്കുന്നതു പോലെ തന്നെയാണ് അതിന്റ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് മനസിലാക്കാം. എന്നാൽ, ഇത് എല്ലാ ഉപഭോക്താക്കൾക്കും പരമാവധി പ്രയോജനപ്പെടുത്താനുളള പ്രവർത്തനങ്ങളാണെന്ന് ധരിക്കരുത്. അതിന്റെ ഓഹരി ഉടമകൾക്ക് ​ഗുണകരമായ കാര്യങ്ങളാണ് അവർ ചെയ്യുന്നത്. ഞാൻ ഒരു സോഷ്യലിസ്റ്റാണ്, മാധ്യമങ്ങളുടെ സ്വകാര്യ ഉടമസ്ഥത നല്ലതല്ലെന്ന് ഞാൻ കരുതുന്നു,'' ഹിന്റൺ പറഞ്ഞു.

ഭാവിയിൽ നിർമിതബുദ്ധി മനുഷ്യരാശിക്ക് തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഹിന്റൺ വെളിപ്പെടുത്തി. കാർബൺ ബഹിർ​ഗമനം കുറച്ചാൽ ലോകത്താകമാനമുളള ജനങ്ങളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിയും. എന്നാൽ, നിർമിത ബുദ്ധി വരുത്തിത്തീർക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നില്ല.

അമേരിക്കയുടെ രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തിയാണ് ഹിന്റൺ നിർമിതബുദ്ധിയുടെ പ്രശ്നങ്ങളെ വിശകലം ചെയ്തത്. മെർസറും പീറ്റർ ബ്രൗണും ഐബിഎമ്മിൽ ജോലി ചെയ്യുമ്പോഴാണ് നിർമിതബുദ്ധിക്ക് മനുഷ്യ തലച്ചോറിനെക്കാൾ മനസിലാക്കാനുളള കഴിവിനെ മനസിലാക്കിയത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബന്ധമുള്ള, വലതുപക്ഷ നിലപാടുള്ള യുഎസ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ റോബർട്ട് മെർസറിന്റെ സാന്നിധ്യവും ഹിന്റണെ ആശങ്കയിലാഴ്ത്തുന്നു. കാരണം, ബോബ് മെർസറിന്റെ സഹായം ഇല്ലായിരുന്നുവെങ്കിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റാകില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വേച്ഛാധിപത്യ സർക്കാരുകളുടെ നിലനിൽപ്പു തന്നെ നിർമിതബുദ്ധിയുടെ പിൻബലത്തിലാണ്. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നതിനും ജനങ്ങൾക്ക് മുന്നിൽനിന്ന് സത്യം മറച്ചുപിടിക്കാനും സ്വേച്ഛാധിപത്യ സർക്കാരുകളെ എഐ സഹായിക്കും. സമീപകാലത്ത് കൗമാരക്കാരായ ആൺകുട്ടികൾക്ക് റൈഫിളുകൾ നൽകരുതെന്ന് അമേരിക്കൻ ഭരണകൂടത്തിന് പോലും തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ഈ ഭീഷണികളെ നേരിടേണ്ടിവരുന്നത് ചിന്തിക്കാൻ പ്രയാസമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022ൽ ടെക്സസിലെ ഒരു എലിമെന്ററി സ്കൂളിൽ 21 പേരുടെ കൂട്ടക്കൊലയെയും ഹിന്റൺ സൂചിപ്പിച്ചു. ഇത്തരത്തിലുളള സംഭവവികാസങ്ങൾ അമേരിക്കയിൽ അരങ്ങേറുമ്പോഴും ആയുധങ്ങൾ നിരോധിക്കാൻ ഇതുവരെയും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ നിർമിതബുദ്ധിയെ നേരിടാൻ പ്രവർത്തനരഹിതമായ ഈ രാഷ്ട്രീയ സംവിധാനത്തിന് കഴിയില്ലെന്നുമാണ് ഹിന്റൺ പറയുന്നത്.

logo
The Fourth
www.thefourthnews.in