കല്‍ക്കരി ഖനനത്തിനെതിരെ പ്രതിഷേധം; ഗ്രേറ്റ തുന്‍ബര്‍ഗിനെതിരെ ജര്‍മനിയില്‍ പോലീസ് നടപടി
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെതിരെ ജര്‍മനിയില്‍ പോലീസ് നടപടി. ജര്‍മനിയില്‍ കല്‍ക്കരി ഖനത്തിന്റെ പേരില്‍ കുടിയൊഴിപ്പിയ്ക്കപ്പെട്ട വെസ്‌ററ് ഫാളിയ പ്രദേശത്തെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. ഗ്രേറ്റ തുന്‍ബര്‍ഗിനെ പോലീസ് കസ്ഡിയിലെടുത്തു. പിന്നീട് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം തുന്‍ബര്‍ഗിനെ ഉദ്യോഗസ്ഥര്‍ വിട്ടയച്ചു.
ആറായിരത്തോളം പേരാണ് തുന്‍ബര്‍ഗിനോടൊപ്പം പ്രതിഷേധത്തില്‍ അണിനിരന്നത്.
ലുറ്റ്‌സെറാത്തില്‍ നിന്ന് ഏകദേശം 9 കിലോമീറ്റര്‍ അകലെയുള്ള ഗാര്‍സ്വെയ്ലര്‍ 2 ന്റെ ഓപ്പണ്‍കാസ്റ്റ് കല്‍ക്കരി ഖനിയില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് തന്‍ബെര്‍ഗിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഖനനം നടത്തുന്ന പ്രദേശത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച തുന്‍ബര്‍ഗിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. 'പുതുതലമുറയോടുള്ള വഞ്ചനയെന്നാണ്' ഖനനത്തെ തുന്‍ബര്‍ഗ് വിശേഷിപ്പിച്ചത്. കല്‍ക്കരി ഖനനനത്തിന് എതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഗ്രേറ്റ തുന്‍ബര്‍ഗ് സമരങ്ങളുടെ ഭാഗമായത്. ആറായിരത്തോളം പേരാണ് തുന്‍ബര്‍ഗിനോടൊപ്പം പ്രതിഷേധത്തില്‍ അണിനിരന്നത്.
ഖനനം നടത്തുന്ന പ്രദേശത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച തുന്‍ബര്‍ഗിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു
ഖനനം ജര്‍മനിയിലെ അഞ്ചോളം ഗ്രാമങ്ങളെ പ്രതികൂലമായിബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങള്‍. ഖനനത്തിന് മുന്നോടിയായി അവിടെ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയും, പ്രദേശം വേലിക്കെട്ടി വേര്‍ത്തിരിക്കുകയും ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് തുന്‍ബര്‍ഗ് അടക്കമുള്ള പാരിസ്ഥിതിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചത്. യൂറോപ്യന്‍ എനര്‍ജി കമ്പനിയായ ആര്‍ഡബ്ല്യുഇയുടെ ഉടമസ്ഥതയിലാണ് ഖനന പ്രവര്‍ത്തികള്‍ നടത്തുന്നത്. എന്നാല്‍ കല്‍ക്കരി ഖനനത്തിന് പകരം പുനഃരുപയോഗിക്കാനാകുന്ന ഊര്‍ജനിര്‍മ്മാണത്തിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നുമാണ് മറ്റ് പാരിസ്ഥിതിക ആക്ടിവിസ്റ്റുകളുടെ നിലപാട്. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പ്രദേശത്താണ് ഖനികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തു നിന്നും പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ ശ്രമിച്ച പോലീസ് നടപടി കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അധികാരികളും ആക്ടിവിസ്റ്റുകളും, തമ്മിലായിരുന്നു സംഘര്‍ഷം. പിന്നാലെ ഏതാനും പരിസ്ഥിതി പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളേയും പോലീസ് അവിടെ നിന്നും നീക്കം ചെയ്തിരുന്നു. ഖനനം നടക്കുന്ന പ്രദേശത്തെ പ്രതിഷേധം അവസാനിപ്പിക്കണമെന്നും, അല്ലാത്ത പക്ഷം പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച നീക്കം ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് വകവെക്കാതെ പ്രതിഷേധം തുടര്‍ന്നതോടെയാണ് തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഊര്‍ജത്തിനായി കല്‍ക്കരി കത്തിക്കുന്നത് ആഗോളതാപനില വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് പരിമിതപ്പെടുത്താനുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ അഭിലാഷത്തെ തകര്‍ക്കുമെന്നുമാണ് നിഗമനം.