ഹമാസ് രാഷ്ട്രീയ തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടു; ആക്രമണം ഇറാനിൽ വച്ച്

ഹമാസ് രാഷ്ട്രീയ തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടു; ആക്രമണം ഇറാനിൽ വച്ച്

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാന്‍ ചൊവ്വാഴ്ചയാണ് ഇസ്മായിൽ ഹനിയ ഇറാനിലെത്തിയത്
Updated on
1 min read

ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കഴിയവേ, ഹനിയയും സംഘവും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നുവെന്ന് ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസും തങ്ങളുടെ നേതാവിന്റെ മരണം സ്ഥിരീകരിച്ചു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാന്‍ ചൊവ്വാഴ്ചയാണ് ഇസ്മായിൽ ഹനിയ ഇറാനിലെത്തിയത്. ബുധനാഴ്ച പുലർച്ചെയായിരുന്നു ഹമാസ് നേതാവ് താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇസ്മായിലും അംഗരക്ഷകനും കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു.

ഹമാസ് രാഷ്ട്രീയ തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടു; ആക്രമണം ഇറാനിൽ വച്ച്
ക്യൂബ മുതല്‍ റഷ്യ വരെ; യുഎസ് തിരഞ്ഞെടുപ്പും വിദേശ ഭീഷണികളും

സംഘടനയുടെ രാഷ്ട്രീയ നേതാവും ഇസ്രയേലുമായുള്ള ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നയാൾ എന്ന നിലയിൽ, ഇസ്മായിൽ ഹനിയയുടെ കൊലപാതകം നിലവിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളെ പ്രതികൂലമായി ബാധിക്കും. ഹനിയയുടെ കൊലപാതകം ഭീരുത്വ പ്രവർത്തിയാണെന്ന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഹമാസ് മുതിർന്ന നേതാവ് മൂസ അബു മർസൂഖ് പറഞ്ഞു.

logo
The Fourth
www.thefourthnews.in