ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡെയ്‌ഫിനെയും വധിച്ചു; കൊലപ്പെടുത്തിയെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ

ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡെയ്‌ഫിനെയും വധിച്ചു; കൊലപ്പെടുത്തിയെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ

ഇറാനിലെ ടെഹ്റാനിൽവച്ച് ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഡെയ്‌ഫിന്റെ മരണവാർത്ത പ്രചരിക്കുന്നത്
Published on

ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് മേധാവിയും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ മുഹമ്മദ് ഡെയ്‌ഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ. ജൂലൈ 13ന് നടത്തിയ മിസൈൽ ആക്രമണത്തിൽ ഡെയ്‌ഫിനെ വധിച്ചതെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ആരോപണത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാനിലെ ടെഹ്റാനിൽവച്ച് ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഡെയ്‌ഫിന്റെ മരണവാർത്ത പ്രചരിക്കുന്നത്. തെക്കൻ ഗാസയിലെ അൽ-മവാസിയിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ച ടെൻ്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഡെയ്‌ഫ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ നൽകുന്ന സൂചന. ഇക്കാര്യം അന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ഉറപ്പിക്കമാണെന്നും ഇസ്രയേൽ സൈന്യം വ്യാഴാഴ്ച അറിയിച്ചു.

ഗാസയിലെ ഹമാസിന്റെ സൈനിക- ഭരണാധികാരങ്ങൾ തകർക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് മുഹമ്മദ് ഡെയ്‌ഫിന്റെ കൊലപാതകമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in