മൈക്ക് പെന്‍സ്
മൈക്ക് പെന്‍സ്

'ട്രംപിന് തെറ്റ് പറ്റി, ചരിത്രം കണക്ക് ചോദിക്കും'; ക്യാപിറ്റോള്‍ ആക്രമണത്തിൽ മൈക്ക് പെൻസ്

ഇതോടെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനര്‍ഥിത്വം ലക്ഷ്യമിട്ടിരിക്കുകയാണ് പെൻസ്
Updated on
1 min read

യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ചരിത്രം ഡോണള്‍ഡ് ട്രംപിനോട് കണക്ക് ചോദിക്കുമെന്ന് മൈക്ക് പെന്‍സ് പറഞ്ഞു. വാഷിംഗ്ടണിലെ വാര്‍ഷിക വൈറ്റ്-ടൈ ഗ്രിഡിറോണ്‍ ഡിന്നറിനിടെ നടത്തിയ പ്രസംഗത്തിലാണ് മൈക്ക് പെൻസ് ട്രംപിനെ കടന്നാക്രമിച്ചത്. ട്രംപും പെൻസും തമ്മിലുള്ള ഭിന്നത വർധിക്കാൻ പുതിയ പ്രസ്താവന കാരണമായേക്കും .

ചരിത്രം ഡൊണാള്‍ഡ് ട്രംപിനെ പ്രതിക്കൂട്ടിലാക്കും

'ട്രംപ് തെറ്റാണ് ചെയ്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എനിക്ക് അവകാശമില്ല. ട്രംപിന്റെ അശ്രദ്ധമായ നിർദേശങ്ങൾ അന്ന് എന്റെ കുടുംബത്തെയും ക്യാപിറ്റോളിലെ എല്ലാവരെയും അപകടത്തിലാക്കി. ചരിത്രം ഡൊണാള്‍ഡ് ട്രംപിനെ പ്രതിക്കൂട്ടിലാക്കുമെന്ന് എനിക്കറിയാം,' പെന്‍സ് പറഞ്ഞു.

മൈക്ക് പെന്‍സ്
ക്യാപിറ്റോൾ കലാപം; ട്രംപിനെതിരെ പുതിയ കേസ്

2024 ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ് ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ ഇതുവരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും പെന്‍സ് ഇതോടെ ഒരു മത്സരത്തിന് ലക്ഷ്യമിട്ടിരിക്കുകയാണ്. '2024ലെ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ നോമിനിയെ ഞാന്‍ പൂര്‍ണഹൃദയത്തോടെ പിന്തുണ നല്‍കും, അത് ഞാനാണെങ്കില്‍' എന്ന് പെന്‍സ് വ്യക്തമാക്കി.

മൈക്ക് പെന്‍സ്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മത്സരിക്കാൻ മലയാളിയും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി

ട്രംപ് പ്രസിഡന്റ് സ്ഥാനത്തുള്ളപ്പോള്‍ ഒരു ജനക്കൂട്ടത്തെ ആക്രമണത്തിന് പ്രകോപിപ്പിക്കുകയും വൈസ് പ്രസിഡന്റായ പെന്‍സിനെ വേട്ടയാടുകയും ചെയ്തുവെന്ന് ക്യാപിറ്റോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് ഹൗസ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ട്രംപ് നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്തെന്നാണ് 845 പേജുള്ള അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആയിരത്തിലേറെപ്പേരുടെ മൊഴികള്‍, രേഖകള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ-മെയിലുകള്‍, കോള്‍ റെക്കോര്‍ഡുകള്‍ തുടങ്ങി അനേകം തെളിവുകള്‍ റിപ്പോര്‍ട്ടിലുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റ് വൈറ്റ് ഹൗസ് വിടേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് ഡോണള്‍ഡ് ട്രംപ് പരോക്ഷമായി കലാപത്തിന് ആഹ്വാനം നല്‍കിയത് എന്നായിരുന്നു ആരോപണം.

logo
The Fourth
www.thefourthnews.in