ഹംസ ഹാരൂണ്‍ യൂസഫ്
ഹംസ ഹാരൂണ്‍ യൂസഫ്

ചരിത്രം കുറിച്ച് സ്കോട്ട്ലന്‍ഡ്; പാകിസ്താന്‍ വംശജൻ ഹംസ യൂസഫ് ഇനി രാജ്യത്തെ നയിക്കും

സ്‌കോട്ടിഷ് പാര്‍ലമെന്റിനെ നയിക്കുന്ന ആദ്യ മുസ്ലീം നേതാവുകൂടിയാണ് ഹംസ യൂസഫ്
Updated on
2 min read

സ്‌കോട്ട്‌ലന്‍ഡിനെ ഇനി പാകിസ്താന്‍ വംശജൻ ഹംസ ഹാരൂണ്‍ യൂസഫ് നയിക്കും. ഋഷി സുനക്കിനുശേഷം വിദേശത്ത് ഭരണതലപ്പത്ത് എത്തുന്ന ഏഷ്യയില്‍നിന്നുള്ള രണ്ടാമത്തെ നേതാവാണ് ഹംസ യൂസഫ്.

അഞ്ച് ആഴ്ച നീണ്ട തിരഞ്ഞെടുപ്പിനൊടുവിലാണ് മുപ്പത്തിയേഴുകാരനായ ഹംസ യൂസഫ് സ്‌കോട്ട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റർ പദവിയിലേക്ക് എത്തുന്നത്. സ്‌കോട്ടിഷ് നേതാക്കളെ പിന്‍തള്ളി ആദ്യഘട്ടത്തില്‍ 48.2 ശതമാനത്തിന്റെയും രണ്ടാംഘട്ടത്തില്‍ 52 ശതമാനത്തിന്റെയും ഭൂരിപക്ഷം നേടിയാണ് ഹംസ യൂസഫ് മുന്നിലെത്തിയത്. നിലവില്‍ ആരോഗ്യമന്ത്രിയാണ് അദ്ദേഹം. സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ അധികാരത്തിലെത്തുന്ന ആദ്യ മുസ്ലീം നേതാവുകൂടിയാണ് ഹംസ യൂസഫ്.

പാര്‍ലമെന്റിലെ 129 സീറ്റുകളില്‍ 64 ശതമാനവും കൈയാളുന്നത് ഹംസ യൂസഫും തൊട്ടുമുൻപത്തെ ഫസ്റ്റ് മിനിസ്റ്ററായ നിക്കോള സ്റ്റര്‍ജനും ഉൾപ്പെടുന്ന സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ് എൻ പി)യാണ്. നിക്കോള സ്റ്റര്‍ജൻ മുന്നോട്ടുവച്ച ആശയങ്ങള്‍ ഹംസ യൂസഫ് ഉൾക്കൊള്ളുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തന്നെ അനുകൂലിച്ചവരെന്നോ പ്രതികൂലിച്ചവരെന്നോ വേര്‍ത്തിരിവില്ലാതെ എല്ലാവര്‍ക്കുമായി നിലകൊള്ളും

തന്നെ അനുകൂലിച്ചവര്‍ക്കു വേണ്ടി മാത്രമല്ല എല്ലാ പാര്‍ട്ടിയുടെയും അംഗങ്ങള്‍ക്കായി താന്‍ നിലകൊള്ളുമെന്ന് തിരഞ്ഞെടുക്കപ്പെട്ടശേഷം ഹംസ യൂസഫ് പറഞ്ഞു. ''60 വര്‍ഷം മുന്‍പാണ് എന്റെ പൂര്‍വികര്‍ പഞ്ചാബില്‍നിന്ന് സ്‌കോട്ട്‌ലന്‍ഡിലേക്ക് കുടിയേറിയത്. അന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അവരുടെ കൊച്ചുമകന്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റർ പദത്തിലെത്തുമെന്ന്,''-ഹംസ യൂസഫ് പറഞ്ഞു.

ഹംസ ഹാരൂണ്‍ യൂസഫ്
'രാഷ്ട്രീയം ക്രൂരമാണ്'; രാജി പ്രഖ്യാപിച്ച് സ്കോട്ടിഷ് പ്രധാനമന്ത്രി നിക്കോള സ്റ്റർജൻ

സ്‌കോട്ട്‌ലന്‍ഡിന്റെ ചരിത്രത്തിലെ ആദ്യ വനിത പ്രധാനമന്ത്രിയായ നിക്കോള സ്റ്റര്‍ജന്‍ ഒരുമാസം മുന്‍പാണ് രാജിവച്ചത്. തുടര്‍ച്ചയായ എട്ടുവര്‍ഷത്തെ ഭരണത്തിന് ശേഷമായിരുന്നു പടിയിറക്കം. സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡ് എന്ന ആശയം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ ശക്തയായ നേതാവായിരുന്നു നിക്കോള സ്റ്റര്‍ജന്‍.

ആളുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള ഒരു ബില്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഇത് നടപ്പാക്കാതെയിരിക്കാനുള്ള യു കെ സർക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ കോടതിയില്‍ പോകാന്‍ വരെ സ്റ്റര്‍ജന്‍ തയ്യാറായിരുന്നു.

2016 ലെ ബ്രെക്സിറ്റ് തിരഞ്ഞെടുപ്പ് സമയത്ത് സ്‌കോട്ട്ലൻഡിന് സ്വാന്ത്ര്യം സംബന്ധിച്ച ജനഹിതപരിശോധനയ്ക്ക് സ്റ്റര്‍ജന്‍ പല തവണ ശ്രമിച്ചു. എന്നാല്‍ ഓരോ തവണയും അവര്‍ യുകെ സര്‍ക്കാരിന്റെ എതിര്‍പ്പ് നേടിയെടുക്കുക മാത്രമാണ് ചെയ്തത്. ഡേവിഡ് കാമറൂണ്‍, തെരേസ മേ, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക് എന്നീ അഞ്ച് പ്രധാനമന്ത്രിമാരുമായി അവര്‍ നല്ല ബന്ധം സ്ഥാപിച്ചിരുന്നുവെങ്കിലും രണ്ടാമതൊരു തിരഞ്ഞെടുപ്പിൽ സ്റ്റര്‍ജനെ ആരും പിന്തുണച്ചില്ല. സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡിനായി മറ്റൊരു റഫറണ്ടം കൂടി നടത്തണമെന്ന് ശക്തമായ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നേതാവിന്റെ പടിയിറക്കം.

ഹംസ ഹാരൂണ്‍ യൂസഫ്
സ്‌കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യമെന്ന സ്വപ്നം ബാക്കിയാക്കി സ്റ്റർജൻ പടിയിറങ്ങുമ്പോൾ

ഇതിനു പിന്നാലെ എസ്എന്‍പിയെ ആര് നയിക്കുമെന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മുതിര്‍ന്ന നേതാവ് ജോണ്‍ സ്വിന്നി, യുവ വനിതാ നേതാവ് കെയ്റ്റ് ഫോര്‍ബ്‌സ്, ആന്‍ഗസ് റോബര്‍ട്‌സണ്‍, പാര്‍ട്ടിയിലെ ഏഷ്യന്‍ മുഖമായ ഹുമാസ് യൂസഫ്, ജോനാ ചെറി, സ്റ്റീഫന്‍ ഫിന്‍, മേരി മക് അലന്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. എന്നാൽ ഇവരെയെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് ഹംസ യൂസഫ് സ്‌കോട്ട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റർ പദത്തിലെത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in