ബൈഡന്റെ സാധ്യതകള്‍ ഇടിയുന്നോ; ആരാകും ട്രംപിന്റെ എതിരാളി?

ബൈഡന്റെ സാധ്യതകള്‍ ഇടിയുന്നോ; ആരാകും ട്രംപിന്റെ എതിരാളി?

സംവാദത്തിന് ശേഷമാണ് ബൈഡന്റെ സാധ്യതകളില്‍ ആശങ്ക ഉയരുന്നത്

നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിജയസാധ്യതയില്‍ ആശങ്ക വർധിച്ചുവരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സംവാദത്തിലെ പ്രകടനം ഇത്തരം സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. ബൈഡന്റെ സ്ഥാനാർഥിത്വത്തില്‍ വരെ ചോദ്യമുയരുന്നുണ്ട്. ബൈഡൻ സ്ഥാനമൊഴിയാനുള്ള സാധ്യത വിരളമാണ്, പ്രത്യേകിച്ചും തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ. എങ്കിലും അസാധാരണമായ അത്തരമൊരു സാഹചര്യമുണ്ടാവുകയാണെങ്കില്‍ സാധ്യതയുള്ള ചിലരുണ്ട്.

കമല ഹാരിസ്

വൈസ് പ്രസിഡന്റ് കൂടിയായ കമല ഹാരിസിനാണ് സാധ്യതകള്‍ ഏറെയുള്ളത്. ജനപ്രീതിയിലും കമലയ്ക്കാണ് മുൻതൂക്കമുള്ളത്. പ്രത്യുത്പാദന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ മുഖമായി കമല മാറിയിരുന്നു. സംവാദത്തിലെ ബൈഡന്റെ പോരായ്മകള്‍ക്ക് നേരെ വിമർശനം ഉയരുമ്പോഴും തള്ളിപ്പറയാൻ കമല തയാറായിട്ടില്ല. തുടക്കത്തില്‍ അല്‍പ്പം മന്ദഗതിയിലായിരുന്നെങ്കിലും ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മികച്ച ഉത്തരങ്ങള്‍ നല്‍കാൻ ബൈഡനായെന്നും കമല വാദിച്ചു.

ബൈഡന്റെ സാധ്യതകള്‍ ഇടിയുന്നോ; ആരാകും ട്രംപിന്റെ എതിരാളി?
ഇസ്രയേലിന് തിരിച്ചടിയുമായി ഹിസ്ബുള്ള; സൈനിക മേഖലയിലേക്ക് ഇരുനൂറിലധികം റോക്കറ്റുകൾ വിക്ഷേപിച്ചു

ബൈഡനേക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നവർക്കും കമല മറുപടി നല്‍കി. നോക്കൂ, ജോ ബൈഡനാണ് നമ്മുടെ സ്ഥാനാർഥി. ഞങ്ങള്‍ ട്രംപിനെ ഒരു തവണ പരാജയപ്പെടുത്തി. അത് ആവർത്തിക്കുകയും ചെയ്തു. ബൈഡന്റെ പ്രവർത്തനങ്ങളില്‍ എനിക്ക് അഭിമാനമാണുള്ളത്, കമല വ്യക്തമാക്കി. എന്നാല്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലുള്ള കമലയുടെ പ്രകടനത്തില്‍ അമേരിക്കയിലെ ജനത്തിന് തൃപ്തിയില്ലെന്നാണ് സർവേകള്‍ സൂചിപ്പിക്കുന്നത്. 49 ശതമാനം അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍, 39 ശതമാനം മാത്രമാണ് പിന്തുണച്ചത്.

മിഷിഗൻ ഗവർണർ ഗ്രെറ്റ്‌ചൻ വിറ്റ്മർ

രണ്ട് തവണ മിഷഗൻ ഗവർണാറായിട്ടുള്ള ഗ്രെറ്റ്‌ചൻ 2028ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. ബൈഡനുവേണ്ടി പ്രചാരണത്തിനിറങ്ങിയിട്ടുള്ള ഗ്രെറ്റ്‍‌ചൻ തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മറച്ചുപിടിക്കുന്ന വ്യക്തിത്വമല്ല. 2028ല്‍ ഒരു ജനറേഷൻ എക്സ് പ്രസിഡന്റിനെയാണ് കാണാനാഗ്രഹിക്കുന്നതെന്നായിരുന്നു ന്യൂയോർക്ക് ടൈംസിനോട് അവർ പ്രതികരിച്ചത്. എന്നാല്‍ അത് താനായിരിക്കുമെന്ന് പറഞ്ഞുവെക്കാൻ അവർ തയാറായതുമില്ല.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം

ബൈഡൻ ഭരണകൂടത്തിനായി വാദിക്കുന്ന പ്രധാനികളില്‍ ഒരാളാണ് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോ. ബൈഡനെ പുകഴ്‌ത്തിക്കൊണ്ട് പലപ്പോഴും കേബിള്‍ ന്യൂസ് നെറ്റ്‌വർക്കുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 2028ല്‍ സ്ഥാനാർഥിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഗാവിനുമുണ്ട്. കഴിഞ്ഞ വർഷം ഫ്ലോറിഡ ഗവർണർ റോണ്‍ ഡിസാന്റിസുമായുള്ള സംവാദത്തിലൂടെയാണ് ഗാവിൻ തന്റെ പ്രശസ്തിയും സ്വീകാര്യതയും ഉയർത്തിയത്.

ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗ്

ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗിന്റെ പ്രസിഡന്റ് സ്ഥാനമോഹങ്ങള്‍ രഹസ്യമായൊരു കാര്യമല്ല. 2020ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പീറ്റ് ബൈഡൻ ഭരണകൂടത്തിലെ മികച്ച ആശയവിനിമയക്കാരിലൊരാളായി അറിയപ്പെടുന്നു. ഗതാഗത സെക്രട്ടറിയായിരിക്കെ പല പ്രതിസന്ധികളും മറികടക്കാൻ പീറ്റിനായിട്ടുണ്ട്.

ബൈഡന്റെ സാധ്യതകള്‍ ഇടിയുന്നോ; ആരാകും ട്രംപിന്റെ എതിരാളി?
ബ്രിട്ടണില്‍ ഋഷി സുനക് തോല്‍വിയിലേക്കോ? ഇന്ത്യക്കാരുടെ സ്ഥിതി എന്താകും?

പെൻസില്‍വാനിയ ഗവർണർ ജോഷ് ഷാപ്പിറൊ

2022ല്‍ തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ സ്വീകാര്യത നേടിയ നേതാവാണ് ജോഷ് ഷാപ്പിറൊ. പെൻസില്‍വാനിയയുടെ അറ്റോണി ജനറലായിരുന്ന കാലത്ത് പാർട്ടി ഭേദമന്യെ പ്രവർത്തിച്ചിരുന്നു. ഫിലാഡെല്‍ഫിയ ഹൈവേയിലെ തകർന്ന പാലം ചുരുങ്ങിയ കാലയളവില്‍ പുനർനിർമിച്ചതോടെയാണ് ജോഷിന്റെ സ്വീകാര്യത ഉയർന്നത്.

logo
The Fourth
www.thefourthnews.in