ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്‍

'ഷെഹബാസ് ഷെരീഫ് വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടി വരും'; പാകിസ്താനില്‍ ചരടുവലികളുമായി ഇമ്രാന്‍ ഖാന്‍

ഷെഹബാസ് വിശ്വാസ വോട്ടെടുപ്പ് നേരിട്ടതിന് ശേഷം തന്റെ പാർട്ടിയായ തെഹരീക് ഇ ഇന്‍സാഫിന് മറ്റ് പദ്ധതികളുണ്ടെന്ന് ഇമ്രാന്‍ ഖാന്‍
Updated on
1 min read

പാകിസ്താനില്‍ ഷെഹബാസ് ഷെരീഫ് സർക്കാരിനെ താഴെയിറക്കാനും തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുമുള്ള പദ്ധതികളുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രസിഡന്റ് ആരിഫ് ആല്‍വി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് വിശ്വാസവോട്ടെടുപ്പ് നേരിടാന്‍ ആവശ്യപ്പെടുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ പ്രസിഡന്റ് ആരംഭിച്ചിട്ടുണ്ടെന്നും ഇമ്രാന്‍ വ്യക്തമാക്കുന്നു. ''പഞ്ചാബില്‍ ഷെഹബാസ് ഞങ്ങളെ പരീക്ഷിച്ചു. ഇപ്പോള്‍ ഷെഹബാസിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരമാണ്'' - ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഷെഹബാസ് വിശ്വാസ വോട്ടെടുപ്പ് നേരിട്ടതിന് ശേഷം തന്റെ പാർട്ടിയായ തെഹരീക് ഇ ഇന്‍സാഫിന് മറ്റ് പദ്ധതികളുണ്ടെന്നും ഇമ്രാന്‍ ഖാന്‍ വിശദീകരിക്കുന്നു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ അംഗമാണ് പാക് പ്രസിഡന്റ് ആരിഫ് ആല്‍വി.

ഇമ്രാന്‍ ഖാന്‍
റോഡുകള്‍ ഉപരോധിച്ചും സ്‌കൂളുകള്‍ അടപ്പിച്ചും ഇമ്രാന്‍ അനുകൂലികള്‍; പാകിസ്താനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം

ഷെഹബാസ് ഷെരീഫ് സർക്കാരിലെ സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് - പാകിസ്താന്‍ (എംക്യുഎം-പി) കറാച്ചിയിലെയും ഹൈദരാബാദിലെയും തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സഖ്യത്തില്‍ നിന്ന് രാജി വെക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എംക്യുഎം-പിയുടെ ഏഴ് അംഗങ്ങളാണ് പാകിസ്താന്‍ പാര്‍ലമെന്റിലുള്ളത്. നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഷെഹബാസ് ഷെരീഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരണമങ്കില്‍ അവരുടെ പിന്തുണ അത്യാവശ്യമാണ്. എന്നാല്‍, ഈ വര്‍ഷം ഓഗസ്റ്റിൽ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമെ പൊതു തിരഞ്ഞെടുപ്പ് നടത്തൂവെന്ന നിലപാടിലാണ് പാക് പ്രധാനമന്ത്രി.

ഇമ്രാന്‍ ഖാന്‍
പുതിയ രാഷ്ട്രീയ നീക്കവുമായി ഇമ്രാന്‍ ഖാന്‍: പിടിഐ പ്രവശ്യ അസംബ്ലികളില്‍ നിന്ന് രാജിവെയ്ക്കും

ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സർക്കാരില്‍ സമ്മർദം ചെലുത്തുന്നതിനായി തെഹരീക് ഇ ഇന്‍സാഫ് ഭരിക്കുന്ന പഞ്ചാബ്, ഖൈബർ പക്തൂന്‍ക്വ നിയമസഭകളെ പിരിച്ചുവിടുമെന്ന് ഇമ്രാന്‍ ഖാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. പഞ്ചാബ് പ്രവശ്യാ നിയമസഭ പിരിച്ചുവിടണമെന്ന മുഖ്യമന്ത്രി ചൗധരി പർവേസ് ഇലാഹിയുടെ ആവശ്യം ഗവർണർ ബാലിഗുർ റഹ്മാൻ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ശനിയാഴ്ച സഭ സ്വയം പിരിയുകയും ചെയ്തു.

ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാനെതിരെ പിടിമുറുക്കി പാക് സര്‍ക്കാര്‍; തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസ്

മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) യുടെയും പിഎംഎൽ-ക്യുവിന്റെയും സംയുക്ത സ്ഥാനാർഥിയായ ഇലാഹി, വിശ്വാസവോട്ട് നേടി മണിക്കൂറുകൾക്ക് ശേഷമാണ് പഞ്ചാബ് നിയമസഭ പിരിച്ചുവിടാനുള്ള നിർദ്ദേശത്തില്‍ ഒപ്പുവച്ചത്.

ഇമ്രാന്‍ ഖാന്‍
റാലിക്ക് നേരെ വെടിവെപ്പ്; ഇമ്രാന്‍ ഖാന് വെടിയേറ്റു

അതിനിടെ പഞ്ചാബിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉള്‍പ്പെടെയുള്ള പാകിസ്താന്‍ മുസ്ലീം ലീഗ് നേതാക്കളോടും പാര്‍ട്ടി അണികളോടും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ആവശ്യപ്പെട്ടു. സ്ഥാനാർഥികളെ നിർണയിക്കുന്നതിനായി പാർലമെന്ററി ബോർഡ് രൂപീകരിക്കാനും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞവർഷം ഏപ്രിലിൽ അവിശ്വാസ വോട്ടെടുപ്പിലൂടെയാണ് ഇമ്രാന്‍ ഖാനെ പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. പ്രതിപക്ഷ ഐക്യം രൂപീകരിച്ച് ഇമ്രാൻ സർക്കാരിനെ താഴെയിറക്കിയ ശേഷമാണ് ഷെഹ്ബാസ് ഷെരീഫ് അധികാരമേറ്റത്.

logo
The Fourth
www.thefourthnews.in