നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കല്‍: ഇന്ത്യയോട് യോജിക്കാനാവില്ല, കാനഡയ്ക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും

നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കല്‍: ഇന്ത്യയോട് യോജിക്കാനാവില്ല, കാനഡയ്ക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും

ഇന്ത്യൻ സർക്കാരിന്റെ നടപടികളോട് യോജിക്കാനാവുന്നില്ലെന്നും ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഇരുരാജ്യങ്ങളും പറഞ്ഞു
Updated on
2 min read

കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് 41 നയതന്ത്ര പ്രതിനിധികളെ കാനഡ പിൻവലിച്ചതിന് പിന്നാലെ ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടനും. ഇന്ത്യൻ സർക്കാരിന്റെ നടപടികളോട് യോജിക്കാനാവുന്നില്ലെന്നും ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഇരുരാജ്യങ്ങളും പറഞ്ഞു.

'ഇന്ത്യയിലുള്ള കാനഡയുടെ നയതന്ത്ര സാന്നിധ്യം ഗണ്യമായി കുറയ്ക്കണമെന്ന സർക്കാരിന്റെ ആവശ്യത്തിന് മറുപടിയായി ഇന്ത്യയിൽ നിന്ന് കനേഡിയൻ നയതന്ത്രജ്ഞരുടെ തിരിച്ചുപോക്കിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്,' എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. 'നിരവധി കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യ വിടുന്നതിന് കാരണമായ ഇന്ത്യൻ സർക്കാരിന്റെ തീരുമാനങ്ങളോട് ഞങ്ങൾ യോജിക്കുന്നില്ല,' എന്ന് ബ്രിട്ടന്റെ വിദേശകാര്യ ഓഫീസ് വക്താവ് പറഞ്ഞു.

നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കല്‍: ഇന്ത്യയോട് യോജിക്കാനാവില്ല, കാനഡയ്ക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും
'കാനഡ ഭീകരവാദത്തെയും വിഘടനവാദത്തെയും പ്രോത്സാഹിപ്പിക്കുന്നവർക്ക് അഭയം നൽകുന്നു'; രൂക്ഷവിമർശനവുമായി എസ് ജയശങ്കർ

കാനഡയുടെ ആരോപണങ്ങൾ ഗൗരവമായി കാണുന്നുവെന്നും കൊലപാതക അന്വേഷണത്തിൽ കാനഡയുമായി സഹകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടതായും അമേരിക്ക വ്യക്തമാക്കി. 1961 ലെ വിയന്ന കൺവെൻ മുൻനിർത്തി ഇന്ത്യ പ്രവർത്തിക്കുമെന്നാണ് കരുതുന്നതെന്നും അമേരിക്ക.

നയതന്ത്രജ്ഞരുടെ സുരക്ഷയും പ്രത്യേകാവകാശങ്ങളും ഏകപക്ഷീയമായി നീക്കം ചെയ്യുന്നത് വിയന്ന കൺവെൻഷന്റെ തത്വങ്ങളുമായോ കാര്യക്ഷമമായ പ്രവർത്തനവുമായോ പൊരുത്തപ്പെടുന്നതല്ലെന്ന് ബ്രിട്ടന്റെ വിദേശകാര്യ ഓഫീസും ചൂണ്ടിക്കാട്ടി.

അതേസമയം ഇന്ത്യ അവിശ്വസനീയമായ രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യയുടെ നടപടി ഇരുരാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്നുവെന്നും ട്രൂഡോ പറഞ്ഞു.

നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കല്‍: ഇന്ത്യയോട് യോജിക്കാനാവില്ല, കാനഡയ്ക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും
ഇന്ത്യ-കാനഡ തര്‍ക്കം സൈനിക ബന്ധത്തെ ബാധിക്കില്ലെന്ന് കനേഡിയന്‍ സൈനിക ഉപമേധാവി

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിയെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരികെ വിളിച്ചത്. മൂന്ന് കോൺസുലേറ്റകളിലെ പ്രവർത്തനം താത്കാലികമായി നിർത്തുകയും ചെയ്തിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷാപരിരക്ഷ ഇന്ത്യ എടുത്തുമാറ്റുമെന്ന് അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാഗങ്ങളെയും കാനഡ തിരികെ വിളിച്ചത്.

21 നയതന്ത്ര ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ ഇന്ത്യയിൽ അവശേഷിക്കുന്നത്. നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന ഇന്ത്യയുടെ നിലപാടിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് കനേഡിയൻ വിദേശകാര്യ വകുപ്പ് മന്ത്രി മെലാനി ജോളി വ്യക്തമാക്കിയിരുന്നു. ചണ്ഡീഗഢിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും കോൺസുലേറ്റുകളിലെ പ്രവർത്തനങ്ങളാണ് താത്ക്കാലികമായി നിർത്തേണ്ടി വന്നത്.

കനേഡിയൻ പൗരനും ഖാലിസ്ഥാൻ നേതാവുമായിരുന്ന ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യ-കാനഡ തർക്കം ആരംഭിച്ചത്.

ഒക്ടോബർ 20 വെള്ളിയാഴ്ചയോടെ കാനഡയിലെ 21 നയതന്ത്രജ്ഞർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒഴികെ മറ്റെല്ലാവർക്കും നയതന്ത്ര പ്രതിരോധം പിൻവലിക്കാൻ ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ടായിരുന്നെന്നും പത്രസമ്മേളനത്തിൽ ജോളി പറഞ്ഞു. എന്നാൽ ഇന്ത്യയുടെ നടപടിയിൽ കാനഡ പ്രതികാരം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇന്ത്യയുമായി ഇടപഴകുന്നത് തുടരുമെന്നും അവർ പറഞ്ഞു.

നേരത്തെ, ഇന്ത്യയിലെ ഭൂരിപക്ഷ ഉദ്യോഗസ്ഥരെയും കാനഡ മറ്റൊരു രാജ്യത്തേക്ക് മാറ്റി നിയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥരെ സിംഗപ്പൂർ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് മാറ്റിയതായിട്ടായിരുന്നു റിപ്പോർട്ടുകൾ.

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും ഇത്തരം കാര്യത്തിൽ തുല്യത ഉണ്ടാകണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ പ്രതികരിച്ചിരുന്നു.

കാനഡയുടെ ആരോപണം അസംബന്ധമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കാനഡ തരുന്ന ഏത് തെളിവും പരിശോധിക്കാൻ രാജ്യം തയ്യാറാണെന്ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in