ജപ്പാന്‍ ഭൂകമ്പം: കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി
ജപ്പാനില്‍ പുതുവര്‍ഷദിനത്തിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെയും സുനാമി മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യന്‍ എംബസി. സോഷ്യല്‍ മീഡിയയിലൂടെയാണ് ടോക്യോയിലെ ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂമുകളിലെ അടിയന്തരാവശ്യങ്ങള്‍ക്കു വേണ്ടി ബന്ധപ്പെടാനുള്ള നമ്പറുകള്‍ പുറത്തുവിട്ടത്.
ടോള്‍ ഫ്രീ നമ്പററുകള്‍
ശ്രീ. യാക്കുബ് ടോപ്നോയുടെ ഫോൺ നമ്പർ: പ്ലസ് എണ്പത്തിയൊന്ന് എണ്പത് മുപ്പത്തിമൂന്ന് പൂജ്യം ഒന്ന് ഏഴ് ഒന്ന് അഞ്ച്. ശ്രീ. അജയ് സേതിയുടെ ഫോൺ നമ്പർ: പ്ലസ് എണ്പത്തിയൊന്ന് എഴുപത് ഒന്ന് നാലായിരം ഒന്ന് ഒന്ന് ഒന്ന് ഒന്ന് നാല്. ശ്രീ. യാക്കുബ് ടോപ്നോയുടെ ഫോൺ നമ്പർ: പ്ലസ് എണ്പത്തിയൊന്ന് എണ്പത് മുപ്പത്തിയൊന്ന് നാലായിരം നാലായിരം മൂന്ന് നാല്.(Mr. D.N. Barnwal)
+81-80-6229-5382 (Mr. S. Bhattacharya)
+81-80-3214-4722 (Mr. Vivek Rathee)
അടിയന്തര ആവശ്യങ്ങള്‍ക്കായി sscons.tokyo@mea.gov.in, offfseco.tokyo@mea.gov.in എന്നീ ഇമെയില്‍ വിലാസങ്ങളിലും കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.
ഭൂകമ്പത്തില്‍ ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും അപായം നേരിട്ടതായി നിലവില്‍ റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നും അടിയന്തര ആവശ്യങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടാനും പ്രാദേശിക ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രശ്‌നബാധിത മേഖലകളില്‍ താമസിക്കുന്ന ഇന്ത്യക്കാരോട് എംബസി അഭ്യര്‍ഥിച്ചു.
ജപ്പാനിലെ ഇഷികാവ മേഖലയില്‍ പ്രദേശിക സമയം വൈകിട്ട് നാലിനും ആറിനും ഇടയിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെ ഇഷികാവ പ്രിഫെക്ചറിലെ തീരദേശ പ്രദേശത്ത് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ജപ്പാന്‍ കടലിനോട് ചേര്‍ന്നുള്ള തീരപ്രദേശങ്ങളില്‍ 5 മീറ്ററോളം ഉയരത്തില്‍ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
റിക്ടര്‍ സ്‌കെയിലില്‍ നാലോ അതിലധികമോ തീവ്രതയുള്ള 20 ഭൂചലനങ്ങള്‍ ഇഷിക്കാവ തീരത്തും അയല്‍പക്കത്തുള്ള നിഗറ്റ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകിട്ട് 4.06 നും 5.29 നും ഇടയില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
വിള്ളലുകളും മറ്റ് നാശനഷ്ടങ്ങളും കാരണം പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ബാധിത പ്രദേശത്തെ പട്ടണങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും വാട്ടര്‍ മെയിന്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ ദ്വീപായ ഹോക്കൈഡോയിലും തെക്കന്‍ ദ്വീപായ ക്യൂഷുവിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സഖാലിനില്‍ റഷ്യയും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിഗറ്റ, ടോയാമ മേഖലകളില്‍ തിരമാല 5 മീറ്റര്‍ വരെ എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. രാജ്യത്ത് ശൈത്യകാലമാണെങ്കിലും ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടുതല്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് യോഷിമാസ ഹയാഷി നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.