നൈജറിലെ ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണം; നിർദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നൈജറിലെ ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണം; നിർദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഏകദേശം 250 ഇന്ത്യക്കാർ നൈജറിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു
Updated on
1 min read

സൈനിക അട്ടിമറി നടന്ന നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും വേഗം വിട്ടു പോകണമെന്ന നിർദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. തലസ്ഥാനമായ നിയാമിയിലേക്ക് പോകാൻ പദ്ധതിയിടുന്നവർ യാത്ര പുനഃപരിശോധിക്കാനും ഇന്ത്യൻ സർക്കാർ സ്ഥിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏകദേശം 250 ഇന്ത്യക്കാർ നൈജറിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇവരെ തിരികെ കൊണ്ട് വരാനായി നിയാമിയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നൈജറിലെ ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണം; നിർദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ഗുസ്‌തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് തടഞ്ഞ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

'ഇന്ത്യൻ സർക്കാർ നൈജറിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തിൽ അവിടെ തുടരാൻ അത്യാവശ്യമില്ലാത്ത ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണം. രാജ്യത്തിൻറെ വ്യോമാതിർത്തി അടച്ചിട്ടുണ്ടെന്ന് എല്ലാവരും കരുതിയിട്ടുണ്ടാകും.

എന്നാലും അതിർത്തിയിലൂടെ യാത്ര പുറപ്പെടുന്നവർ സുരക്ഷ ഉറപ്പാക്കാനായി പരമാവധി മുൻ കരുതലുകൾ സ്വീകരിക്കണം. സ്ഥിഗതികൾ സാധാരണ സ്ഥിതിയിൽ ആകുന്നത് വരെ യാത്രകൾ പുനഃപരിശോധിക്കാൻ നിർദേശിക്കുകയാണ്', വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

നൈജറിലെ ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണം; നിർദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
'ജനശ്രദ്ധയ്ക്കുവേണ്ടിയുള്ളത്'; പ്രതിപക്ഷ സഖ്യം 'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നത് തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി

നിയാമിയിലുള്ള ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഇന്ത്യൻ പൗരന്മാർ അത് വേഗത്തിൽ പൂർത്തിയാക്കണമെന്നും വിദേശകാര്യമന്ത്രാലയം അടിയന്തിരമായി നിർദേശിച്ചു. നിയാമിയിലെ ഇന്ത്യൻ എംബസിയിൽ അടിയന്തിരമായി ബന്ധപ്പെടേണ്ടവർക്ക് 22799759975 എന്ന നമ്പരിൽ ബന്ധപ്പെടാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം 26 നാണ് നൈജറിലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്തത്. തൊട്ട് പിന്നാലെ രാജ്യ തലവനായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറല്‍ അബ്ദൗറഹ്മാന്‍ ചിയാനിയും രംഗത്തെത്തി.

നൈജറിലെ ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണം; നിർദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ഹവായ് കാട്ടുതീ ദുരന്തം: മരണം 55, നൂറുകണക്കിന് ആളുകളെ കാണാനില്ല

രാജ്യം അനിശ്ചിതത്വത്തിൽ ആയതോടെ തലസ്ഥാനമായ നിയാമിയിലെ ആളുകൾ വലഞ്ഞു. ജനങ്ങൾ ഭക്ഷണത്തിനായി പലായനം ചെയ്തപ്പോൾ മറ്റുള്ളവർ രാജ്യം വിട്ടു പോകാൻ ശ്രമിച്ചു. ഒട്ടുമിക്ക ബസുകളും ആളുകൾ ബുക്ക് ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നടക്കുന്ന ഏഴാമത്തെ അട്ടിമറിയാണ് നൈജറിലേത്.

യൂറേനിയം, എണ്ണ വ്യാപാരത്തിലും ഇസ്ലാമിക തീവ്രവാദ വിരുദ്ധനിലപാടുകളിലും ഫ്രാന്‍സ്, യൂറോപ്പ്, അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ക്കൊപ്പം നിര്‍ണായക പങ്കു വഹിക്കുന്ന രാജ്യമാണ് നൈജര്‍. അതിനാല്‍ നിലവിലെ സൈനിക അട്ടിമറിയില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയിലാണ്.

logo
The Fourth
www.thefourthnews.in