ഊബർ ഉപയോഗിച്ച് 800-ലധികം ഇന്ത്യക്കാരെ അമേരിക്കയിലേക്ക് കടത്തി; ഇന്ത്യന്‍ വംശജന് തടവ് ശിക്ഷ
ഓൺലൈൻ ടാക്സി ആപ്പായ ഊബർ ഉപയോഗിച്ച് 800-ലധികം ഇന്ത്യൻ പൗരന്മാരെ അമേരിക്കയിലേക്ക് കടത്തിയതിന് 49 കാരനായ ഇന്ത്യൻ വംശജനെ മൂന്ന് വർഷത്തിലധികം തടവിന് ശിക്ഷിച്ചു. രാജീന്ദർ പാൽ സിങ് എന്ന ജസ്പാൽ ഗിലിനെയാണ് ഫെബ്രുവരിയിൽ അമേരിക്കൻ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. കാനഡയില്‍ നിന്ന് നൂറുകണക്കിന് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തിക്കൊണ്ട് വന്ന കള്ളക്കടത്ത് സംഘത്തിലെ പ്രധാന അംഗമെന്ന നിലയിൽ 500,000 ഡോളറിലധികം താൻ കൈപ്പറ്റിയതായി വിചാരണക്കോടതിയിൽ ഇയാൾ സമ്മതിച്ചതായാണ് റിപ്പോർട്ട്.
കാലിഫോർണിയയിൽ താമസമാക്കിയ ജസ്പാൽ ഗിലിനെ യുഎസ് ഡിസ്ട്രിക്ട് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 45 മാസമാണ് തടവുശിക്ഷ. നാല് വര്‍ഷത്തിനിടെ എണ്ണൂറോളം ഇന്ത്യക്കാരെ ജസ്പാൽ ഗിൽ അനധികൃതമായി അമേരിക്കയിലേക്ക് കടത്തിയിട്ടുണ്ടെന്ന് ആക്ടിങ് യു എസ് അറ്റോർണി ടെസ്സ എം ഗോർമാൻ പറഞ്ഞു.
വടക്കൻ കാനഡയുടെ അതിർത്തി താണ്ടി സിയാറ്റിൽ നഗരത്തിലേക്ക് എത്തുന്നവരെയാണ് ഇയാൾ വാഷിങ്ടണിൽ എത്തിച്ചത്. ഊബർ ആപ്പ് വഴി അതിർത്തി നഗരങ്ങളിൽ നിന്ന് വാഷിങ്ടണിലേക്ക് ട്രിപ്പ് ബുക്ക് ചെയ്താണ് ആളുകളെ കടത്തിയിരുന്നത്.
അമേരിക്കയിൽ മെച്ചപ്പെട്ട ജീവിതം മോഹിച്ച് അനധികൃത്യമായി കുടിയേറാൻ ശ്രമിക്കുന്നവരെ വലിയ തുക കൈപ്പറ്റി ജസ്പാൽ ചൂഷണം ചെയ്തതായി കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. 70,000 യുഎസ് ഡോളർ വരെ ഇവരിൽ നിന്ന് കൈപ്പറ്റിയിരുന്നെന്നാണ് വിവരം. 2018 പകുതി മുതൽ 2022 ജൂലൈ വരെയാണ് ആളുകളെ വാഷിങ്ണിലേക്ക് കടത്താനായി അറുന്നൂറോളം ട്രിപ്പുകളാണ് ഇയാൾ നടത്തിയത്. 2018 ജൂലൈയ്ക്കും 2022 ഏപ്രിലിനും ഇടയിൽ പതിനേഴോളം ഊബർ അക്കൗണ്ടുകൾ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്. 80,000 അമേരിക്കൻ ഡോളറിന്റെ ഇടപാട് ഇതിന്റെ ഭാഗമായി നടന്നിട്ടുണ്ടെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അതിർത്തിയിൽനിന്ന് ഒരു വാഹനത്തിൽ തുടങ്ങുന്ന യാത്ര പിന്നീട് പല വാഹനങ്ങളിലായി പിരിയും.
കള്ളപ്പണം വെളുപ്പിക്കാന്‍ ജസ്പാലും സംഘവും അത്യാധുനിക മാര്‍ഗങ്ങളാണ് ഉപയോഗിച്ചത്. നിയമവിരുദ്ധമായ ഫണ്ടുകള്‍ പുറത്തറിയാതിരിക്കാനാണ് സങ്കീര്‍ണമായ പണമിടപാട് പ്രക്രിയകള്‍ നടത്തിയതെന്നും ജസ്പാൽ സമ്മതിച്ചു. ജസ്പാലിന്റെ കാലിഫോര്‍ണിയയിലെ വീട്ടില്‍ നിന്ന് 45,000 അമേരിക്കൻ ഡോളറും വ്യാജ തിരിച്ചറിയല്‍ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.