സിംഗപ്പൂർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജനും

സിംഗപ്പൂർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജനും

നിലവിലെ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ കാലാവധി സെപ്റ്റംബർ 13ന് അവസാനിക്കും
Updated on
1 min read

സിംഗപ്പൂർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജനായ തർമാൻ ഷൺമുഖരത്നവും. സിംഗപ്പൂരിൽ ജനിച്ച് വളർന്ന തർമാൻ ഷൺമുഖരത്നം നേരത്തെ മന്ത്രിപദവി വഹിച്ചയാളാണ്. രണ്ട് ചൈനീസ് വംശജരുൾപ്പെടെ മൂന്ന് പേരാണ് സെപ്റ്റംബർ ഒന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയത്.

സിംഗപ്പൂർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജനും
കാർഷികനിയമങ്ങൾ കൊണ്ടുവന്നത് അദാനിയുടെ താൽപ്പര്യപ്രകാരമെന്ന് ആരോപണം; ജെപിസി അന്വേഷിക്കണമെന്ന് കിസാൻ സഭ

നിലവിലെ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ ആറ് വർഷ കാലാവധി സെപ്റ്റംബർ 13ന് അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് സെപ്തംബർ ഒന്നിന് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ എൻജി കോക്ക് സോംഗ്, മുൻ എൻടിയുസി ഇൻകം ചീഫ് എക്‌സിക്യൂട്ടീവ് ടാൻ കിൻ ലിയാൻ എന്നിവരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മറ്റ് സ്ഥാനാർഥികൾ.

സിംഗപ്പൂർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജനും
സ്വാതന്ത്ര്യം നുകർന്ന്, വിവാദം ശ്വസിച്ച്; ജീവിതം ആഘോഷമാക്കിയ പ്രൊതിമ 

അറുപത്തിയാറുകാരനായ തർമാൻ ഷൺമുഖരത്നം സാമ്പത്തിക വിദഗ്ധനെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. സർക്കാർ ജീവനക്കാരനായിരുന്ന ഇദ്ദേഹം സിംഗപ്പൂർ മോണിറ്ററി അതോറിറ്റിയിലായിരുന്നു പ്രധാനമായും പ്രവർത്തിച്ചത്. 2001 ലാണ് രാഷ്ട്രീയ പ്രവേശം. 2011 മുതൽ 2019 വരെ ഉപപ്രധാനമന്ത്രി, വിദ്യാഭ്യാസ- ധനകാര്യ മന്ത്രി പദങ്ങൾ വഹിച്ചു. ജൂലൈ 26 നാണ് പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ മത്സരിത്താന്‍ തര്‍മാന്‍ രംഗത്തിറങ്ങിയത്. ഇതോടെ മറ്റ് പദവികള്‍ ഒഴിഞ്ഞു.

ആറ് പേരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി മത്സരിക്കാൻ അപേക്ഷ നൽകിയത്. ഇതിൽ നിന്നാണ് മൂന്ന് പേർ യോഗ്യത നേടിയത്. യോഗ്യത നേടിയ ആളുകളെ പ്രസിഡന്റ് സ്ഥാനാർഥികളായി നാമനിർദേശം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. ആഗസ്റ്റ് 22-നാണ് നാമനിർദേശ പത്രികാ സമർപ്പണം.

logo
The Fourth
www.thefourthnews.in