സുഡാനില്‍ രക്ഷാദൗത്യത്തിന് സജ്ജമായി ഇന്ത്യ; നാവികസേനാ കപ്പല്‍ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനില്‍

സുഡാനില്‍ രക്ഷാദൗത്യത്തിന് സജ്ജമായി ഇന്ത്യ; നാവികസേനാ കപ്പല്‍ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനില്‍

വ്യോമസേനയുടെ രണ്ട് സി 130 ജെ വിമാനങ്ങള്‍ ജിദ്ദ വിമാനത്താവളത്തിലെത്തി
Updated on
1 min read

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി തയ്യാറെടുപ്പ്. പൗരന്മാരെ രക്ഷിക്കുന്നതാനായി നാവിക സേനയും വ്യോമസേനയും സജ്ജമായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാവികസേനയുടെ ഐഎന്‍എസ് സുമേധ തുറമുഖ നഗരമായ പോര്‍ട്ട് സുഡാനിലെത്തിച്ചേര്‍ന്നു. വ്യോമസേനയുടെ രണ്ട് സി 130 ജെ വിമാനങ്ങള്‍ ജിദ്ദ വിമാനത്താവളത്തിലും സജ്ജമാണ്.

സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂം കേന്ദ്രീകരിച്ച് സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. നിലവില്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം പ്രായോഗികമല്ല. അതിനാല്‍ കടല്‍മാര്‍ഗം പൗരന്മാരെ ജിദ്ദയിലെത്തിക്കാനാണ് നീക്കം. ജിദ്ദയില്‍ നിന്ന് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും.

രണ്ട് ദിവസത്തിനുള്ളില്‍ രക്ഷാദൗത്യമുണ്ടാകുമെന്നാണ് സുഡാനിലെ ഇന്ത്യക്കാര്‍ക്ക് എംബസി നല്‍കിയ അറിയിപ്പ്. ഖാര്‍ത്തൂമില്‍ ബസ് മാര്‍ഗം രണ്ട് ദിവസം കൊണ്ട് പോര്‍ട്ട് സുഡാനിലെത്താനാകും. ഇവിടെ നിന്ന് ഒരു ദിവസം കൊണ്ട് ജിദ്ദയിലേക്ക് ആളുകളെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയം യുഎന്‍, സൗദി അറേബ്യ, യുഎഇ ഈജിപ്ത്, യുഎസ് എന്നിവരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരിട്ട് സൗദി, യുഎഇ വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.

സുഡാനില്‍ രക്ഷാദൗത്യത്തിന് സജ്ജമായി ഇന്ത്യ; നാവികസേനാ കപ്പല്‍ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനില്‍
സുഡാനില്‍ നിന്ന് ഇന്ത്യക്കാരടക്കം 157 പേരെ ജിദ്ദയിലെത്തിച്ചു; രക്ഷാദൗത്യം സൗദി നേവിയുടെ നേതൃത്വത്തില്‍

ശനിയാഴ്ച സൗദി അറേബ്യ അവരുടെ പൗരന്‍മാര്‍ക്കൊപ്പം 12 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു. സൗദി നാവികസേനയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍.

സുഡാനില്‍ രക്ഷാദൗത്യത്തിന് സജ്ജമായി ഇന്ത്യ; നാവികസേനാ കപ്പല്‍ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനില്‍
സുഡാനില്‍ നിന്ന് ഇന്ത്യക്കാരടക്കം 157 പേരെ ജിദ്ദയിലെത്തിച്ചു; രക്ഷാദൗത്യം സൗദി നേവിയുടെ നേതൃത്വത്തില്‍

ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദി, യുഎഇ വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി പ്രശ്നബാധിത മേഖലയിലായതിനാല്‍ ഇന്ത്യയ്ക്ക് നേരിട്ട് നയതന്ത്ര ഇടപെടല്‍ സാധ്യമാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. നിരവധി ഇന്ത്യക്കാരാണ് സുഡാനില്‍ കുടുങ്ങി കിടക്കുന്നത്. അമേരിക്ക , ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് രാജ്യങ്ങളിലെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരേയും വ്യോമമാര്‍ഗം ഒഴിപ്പിക്കാന്‍ നേരത്തെ സുഡാന്‍ സൈന്യം അനുമതി നല്‍കിയിരുന്നു.

സുഡാനില്‍ രക്ഷാദൗത്യത്തിന് സജ്ജമായി ഇന്ത്യ; നാവികസേനാ കപ്പല്‍ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനില്‍
സുഡാനിൽ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം ഇന്ത്യക്കാർ; അടിയന്തര ഒഴിപ്പിക്കൽ പരിഗണനയിൽ

ഏപ്രില്‍ 14-ന് യുദ്ധം ആരംഭിച്ചതുമുതല്‍, സുഡാനിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരുമായും ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ അവരുടെ വിശദാംശങ്ങളും സ്ഥലങ്ങളും പരസ്യമാക്കാന്‍ കഴിയില്ലെന്നും ഇന്ത്യക്കാരുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

സുഡാനില്‍ രക്ഷാദൗത്യത്തിന് സജ്ജമായി ഇന്ത്യ; നാവികസേനാ കപ്പല്‍ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനില്‍
സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു മലയാളിയും കൊല്ലപ്പെട്ടിരുന്നു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ ആണ് കൊല്ലപ്പെട്ടത്

logo
The Fourth
www.thefourthnews.in