ആവശ്യക്കാർ കുറയുന്നു; വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി ഐ ഫോൺ നിർമാണ കമ്പനി ഫോക്സ്കോൺ

ആവശ്യക്കാർ കുറയുന്നു; വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി ഐ ഫോൺ നിർമാണ കമ്പനി ഫോക്സ്കോൺ

ഇലക്ട്രോണിക്‌സിൻ്റെ ഡിമാൻഡ് കുറഞ്ഞതാണ് വരുമാനത്തിൽ കുറവ് വരാൻ കാരണമെന്നാണ് ഫോക്‌സ്‌കോൺ പറയുന്നത്
Updated on
1 min read

വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചുവെന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് കമ്പനി ഫോക്സ്കോൺ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫെബ്രുവരി മാസത്തെ വരുമാനം 11.65 ശതമാനമായി കുറഞ്ഞുവെന്നാണ് ഫോക്സ്കോണിൻ്റെ വെളിപ്പെടുത്തൽ. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 13 ബില്യൺ ഡോളറിൻ്റെ വരുമാനം ആ മാസത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കണക്കാണ്.

ഇലക്ട്രോണിക്‌സിൻ്റെ ഡിമാൻഡ് കുറഞ്ഞതാണ് വരുമാനത്തിൽ കുറവ് വരാൻ കാരണമെന്നാണ് കമ്പനി പറയുന്നത്. ചൈനയിലെ ഷെങ്‌ഷൗ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി കോവിഡ് മൂലമുണ്ടായ കെടുതികളിൽ നിന്ന് കരകയറുകയാണെന്നും ഫോക്സോൺ കൂട്ടിച്ചേർത്തു.

ആവശ്യക്കാർ കുറയുന്നു; വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി ഐ ഫോൺ നിർമാണ കമ്പനി ഫോക്സ്കോൺ
ആദ്യ മോഡല്‍ ലേലത്തിന് ഐഫോൺ ; വില ഏകദേശം 41 ലക്ഷം രൂപ

കമ്പ്യൂട്ടിംഗ്, സ്മാർട്ട് കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ക്ലൗഡ്, നെറ്റ്‌വർക്കിംഗ് ഉത്പന്നങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ് ഫോക്സ്കോണിന് തിരിച്ചടിയായതെന്നാണ് പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഈ വർഷത്തെ ആദ്യ രണ്ട് മാസത്തെ വരുമാനം പരിശോധിച്ചാൽ ചെറിയ തോതിൽ വിപണി പ്രതീക്ഷ നൽകുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

കൊവിഡ് പശ്ചാത്തലത്തിൽ ഫോക്സ്കോണിൻ്റെ ഏറ്റവും വലിയ കമ്പനി സ്ഥിതി ചെയ്യുന്ന ഷെങ്‌ഷൗവ് നഗരം അടക്കം അടച്ചു പൂട്ടിയത് വരുമാനത്തെ ബാധിച്ചെന്നാണ് ഫോക്സ്കോണിൻ്റെ വിലയിരുത്തൽ. അടച്ചുപൂട്ടലിനെ തുടർന്ന് ഐഫോൺ 14ൻ്റെ കയറ്റുമതി വൈകുമെന്ന് നവംബറിൽ ആപ്പിൾ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ഫാക്ടറിയിൽ നടന്ന പ്രതിഷേധം ഐ ഫോണിൻ്റെ ഉത്പാദനം തടസപ്പെടുത്തി. ഇതും വരുമാനത്തിൽ വലിയ ഇടിവ് സംഭവിക്കാൻ കാരണമായെന്ന് ഫോക്സ്കോൺ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in