സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ മൂന്ന് പേരെ കൂടി തൂക്കിലേറ്റി

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ മൂന്ന് പേരെ കൂടി തൂക്കിലേറ്റി

നാല് മാസത്തിനുള്ളിൽ വധശിക്ഷയ്‌ക്ക് വിധേയരായത് 203 പേർ
Updated on
1 min read

കഴിഞ്ഞ വർഷം രാജ്യവ്യാപകമായി നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പേരെ ഇറാൻ ഭരണകൂടം തുക്കിലേറ്റി. മജിദ് കസെമി, സാലിഹ് മിർഹാഷെമി, സയീദ് യഗൂബി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. നവംബറിൽ ഇസ്ഫഹാനിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് മൂവരും ശിക്ഷിക്കപ്പെട്ടത്. വധശിക്ഷ നടപ്പിലാക്കുന്നതിന് എതിരെ മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പ് നിലനിൽക്കെയാണ് ഇറാൻ ഭരണകൂടത്തിന്റെ നടപടി.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ മൂന്ന് പേരെ കൂടി തൂക്കിലേറ്റി
വീണ്ടും വധശിക്ഷ നടപ്പാക്കാന്‍ ഇറാൻ; കരാജിലെ ജയിലിന് മുന്നിൽ പ്രതിഷേധം

ക്രൂരമായ പീഡനങ്ങള്‍ക്കും വിചാരണകള്‍ക്കും ശേഷമാണ് മൂന്നുപേരെയും തൂക്കിലേറ്റിയതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഇവര്‍ക്കെതിരെയുള്ള കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇറാനിയന്‍ അധികാരികള്‍ പരാജയപ്പെട്ടിരുന്നു. എന്നിട്ടും ഇവര്‍ക്കെതിരെ വധശിക്ഷ വിധിച്ചതിനെ എതിര്‍ത്താണ് മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നത്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ മൂന്ന് പേരെ കൂടി തൂക്കിലേറ്റി
'26 ദിവസത്തിനിടെ ഇറാൻ നടപ്പാക്കിയത് 55 വധശിക്ഷ': ഭീതി വിതച്ച് പ്രക്ഷോഭം അടിച്ചമർത്താൻ നീക്കമെന്ന് ആരോപണം
തൂക്കിലേറ്റപ്പെട്ട സാലിഹ് മിര്‍ഹാഷെമി, മജിദ് കസെമി, സയീദ് യാക്കൂബി
തൂക്കിലേറ്റപ്പെട്ട സാലിഹ് മിര്‍ഹാഷെമി, മജിദ് കസെമി, സയീദ് യാക്കൂബി

അമേരിക്ക ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇറാന്‍ പറയുന്നതനുസരിച്ച് മൂന്ന് പേര്‍ക്കും അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. ജനുവരിയിലാണ് ഇവര്‍ക്കെതിരെ വധശിക്ഷ വിധിക്കുന്നത്. ഇവരുടെ ശിക്ഷ സുപ്രീം കോടതി ശരിവച്ചതായി കഴിഞ്ഞയാഴ്ച അധികൃതർ അറിയിച്ചു. ‘മാഹരീബെ’ അല്ലെങ്കിൽ ‘ദൈവത്തിനെതിരായ യുദ്ധം’ എന്ന് കുറ്റമാണ് മൂവർക്കുമെതിരെ ചുമത്തിയത്.

ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നാണ് ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾ ആരംഭിച്ചത്. മതനിന്ദ ആരോപിച്ച് വധശിക്ഷ നടത്തുന്ന ഇറാൻ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ വര്‍ഷം 582 പേരാണ് ഇറാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. 333 പേരെയാണ് 2015 ല്‍ മാത്രം വധശിക്ഷ നടപ്പിലാക്കിയ്. ഈ വര്‍ഷം മാത്രം ഇതുവരെ 220 വധശിക്ഷകളാണ് നടപ്പിലാക്കിയത്.

logo
The Fourth
www.thefourthnews.in