പെണ്‍കുട്ടികള്‍ക്ക് എതിരെ വിഷപ്രയോഗം; ഇറാനില്‍ അഞ്ച് പ്രവിശ്യകളില്‍ അറസ്റ്റ്
ഇറാനിലെ പെണ്‍കുട്ടികള്‍ക്ക് എതിരായ വിഷപ്രയോഗം സംബന്ധിച്ച വിവാദത്തില്‍ ആദ്യ അറസ്റ്റ്. വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനില്‍ പെണ്‍കുട്ടികള്‍ക്ക് വ്യാപകമായി വിഷം നല്‍കുന്നു എന്ന റിപ്പോര്‍ട്ടുകളില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പ്രതികരിച്ചതിന് പിന്നാലെയാണ് അറസ്റ്റ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
5000 ത്തോളം പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞ നവംബര്‍ മുതല്‍ ഇറാനില്‍ ദൂരൂഹ സാഹചര്യത്തില്‍ വിഷബാധയേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് പ്രവിശ്യകളില്‍ നിന്നായാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര സഹമന്ത്രി മാജിദ് മിര്‍ഹ്‌മാദി പറഞ്ഞു. ഖുസെസ്ഥാന്‍, വെസ്റ്റ് അസര്‍ബൈജാന്‍, ഫാര്‍സ്, കെര്‍മാന്‍ഷാ, ഖൊറാസാന്‍, അല്‍ബോര്‍സ് പ്രവിശ്യകളില്‍ നിന്നാണ് അറസ്റ്റുകള്‍ എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കുന്ന അധികൃതര്‍, മറ്റ് വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.
ഇറാനിലെ വിശുദ്ധ നഗരമായ ക്വാമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്‍കുന്നു എന്നായിരുന്നു പുറത്തുവന്ന ആദ്യ ആരോപണം.
ഇറാനിലെ വിശുദ്ധ നഗരമായ ക്വാമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്‍കുന്നു എന്നായിരുന്നു പുറത്തുവന്ന ആദ്യ ആരോപണം. ഇറാനിയന്‍ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പെണ്‍കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ വിഷബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഇറാന്‍ ആരോഗ്യമന്ത്രി യൂനസ് പനാഹി വ്യക്തമാക്കി. നവംബര്‍ അവസാനം മുതല്‍ ഇത്തരത്തില്‍ നൂറു കണക്കിന് കേസുകളാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 103 സ്‌കൂളുകളിലായി 7068 വിദ്യാര്‍ത്ഥികളെയെങ്കിലും വിഷബാധ ബാധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍. 28 പ്രവിശ്യകളിലായി 99 നഗരങ്ങളില്‍ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്‍ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്. 81 ഓളം വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസങ്ങളും ഉണ്ടായിട്ടുണ്ട്.
വസ്ത്രധാരണ നിയമം ലംഘിച്ചതിന് മഹ്സ അമിനി എന്ന 22കാരി ഡിസംബറില്‍ ഇറാന്‍ മോറല്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇറാനില്‍ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നതിനിടെയാണ് വിഷപ്രയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെ സ്‌കൂള്‍ കുട്ടികളെ സംരക്ഷിക്കണം എന്നാവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തി. മതതീവ്രവാദികളോട് ഭരണകൂടം കണ്ണടുക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍, വിഷ പ്രയോഗത്തെ സമാനതകളില്ലാത്ത ക്രൂരത എന്നായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി വിശേഷിപ്പിച്ചത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ സംഭവത്തിന് പിന്നില്‍ ആരായാലും കഠിനമായി ശിക്ഷിക്കപ്പെടുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തോളള അല്‍ ഖമേയ്നി പറഞ്ഞിരുന്നു. പിന്നാലെയാണ് അറസ്റ്റ് വാര്‍ത്തകള്‍ വരുന്നത്.