'ആ സയണിസ്റ്റ് തിന്മയെ പെരുപ്പിച്ചോ കുറച്ചോ കാണരുത്'; ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യമായി പ്രതികരിച്ച് ആയത്തുള്ള അലി ഖൊമേനി

'ആ സയണിസ്റ്റ് തിന്മയെ പെരുപ്പിച്ചോ കുറച്ചോ കാണരുത്'; ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യമായി പ്രതികരിച്ച് ആയത്തുള്ള അലി ഖൊമേനി

ഇസ്രയേലിൻ്റെ ആക്രമണത്തോട് പ്രതികരിക്കാൻ ഇറാന് അവകാശമുണ്ടെന്നും ഖൊമേനി
Updated on
1 min read

ഇസ്രയേലിന് മറുപടി നൽകാനുള്ള ഏറ്റവും മികച്ച മാർഗം കണ്ടെത്താൻ ഇറാനിയൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് രാജ്യത്തിൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി. രണ്ട് ദിവസം മുൻപ് ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരമോന്നത നേതാവിന്റെ പ്രതികരണം. ഇസ്രയേലിൻ്റെ ആക്രമണത്തോട് പ്രതികരിക്കാൻ ഇറാന് അവകാശമുണ്ടെന്നും ആയത്തുല്ല അലി ഖൊമേനി പറഞ്ഞതായി ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

'ആ സയണിസ്റ്റ് തിന്മയെ പെരുപ്പിച്ചോ കുറച്ചോ കാണരുത്'; ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യമായി പ്രതികരിച്ച് ആയത്തുള്ള അലി ഖൊമേനി
ഇറാനെതിരായ ഇസ്രയേല്‍ വ്യോമാക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ക്കുള്ള ഇന്ധനം കലര്‍ത്തല്‍ സൗകര്യത്തെ ബാധിച്ചതായി റിപ്പോര്‍ട്ട്

രാജ്യത്തെ ഇസ്രയേൽ അതിക്രമങ്ങൾക്ക് ശേഷമുള്ള ഖൊമേനിയുടെ ആദ്യ പരസ്യ പ്രതികരണം ആയിരുന്നു ഇത്. “രണ്ട് രാത്രികൾക്ക് മുമ്പ് സയണിസ്റ്റ് ഭരണകൂടം ചെയ്ത തിന്മയെ കുറച്ചുകാണുകയോ പെരുപ്പിച്ച് കാണുകയോ ചെയ്യരുത്,” ഖമേനിയെ ഉദ്ധരിച്ച് ഐആർഎൻഎ പറഞ്ഞു. " ഇസ്രയേൽ ഭരണകൂടത്തിൻ്റെ തെറ്റായ കണക്കുകൂട്ടലുകൾ തടസപ്പെടുത്തണം. ഇറാൻ എന്ന രാജ്യത്തിൻറെയും യുവാക്കളുടെയും ശക്തിയും നിശ്ചയദാർഢ്യവും മുൻകൈ എടുക്കാനുള്ള കഴിവിനെയും അവർക്ക് മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്," അദ്ദേഹം പറഞ്ഞു.

“ഇറാൻ ജനതയുടെ ശക്തിയും ഇച്ഛാശക്തിയും ഇസ്രയേൽ ഭരണകൂടത്തെ എങ്ങനെ അറിയിക്കാമെന്നും ഈ രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നടപടികൾ കൈക്കൊള്ളേണ്ടതും അധികാരികളാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ നടപടികൾ ഉണ്ടാകുമെന്ന് ആക്രമണത്തിന് പിന്നാലെ തന്നെ ഇസ്രയേലിന് ഇറാൻ മറുപടി നൽകിയിരുന്നു. തിരിച്ചടിച്ചാൽ ടെഹ്‌റാൻ വലിയ വില നൽകേണ്ടിവരുമെനന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. ഇറാൻ വീണ്ടും ആക്രമണങ്ങൾ നടത്തിയാൽ വിഷയത്തിൽ ഇടപെടുമെന്ന് യുഎസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'ആ സയണിസ്റ്റ് തിന്മയെ പെരുപ്പിച്ചോ കുറച്ചോ കാണരുത്'; ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യമായി പ്രതികരിച്ച് ആയത്തുള്ള അലി ഖൊമേനി
ഇറാന് തിരിച്ചടിയുമായി ഇസ്രയേല്‍; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഒറ്റ രാത്രി കൊണ്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമങ്ങൾ പരിമിതമായ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയതെന്ന് കഴിഞ്ഞ ദിവസം ഇറാനിലെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞിരുന്നു. തലസ്ഥാനമായ ടെഹ്‌റാനടുത്തും പടിഞ്ഞാറൻ ഇറാനിലുള്ള മിസൈൽ ഫാക്ടറികൾക്കും മറ്റ് സൈറ്റുകൾക്കും നേരെ പുലർച്ചെ നിരവധി ഇസ്രയേലി ജെറ്റുകൾ മൂന്ന് തരംഗ ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കമുണ്ടായത്. ടെഹ്‌റാന് സമീപമുള്ള പാര്‍ച്ചിന്‍ എന്ന കൂറ്റന്‍ സൈനിക സമുച്ചയമാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെഹ്‌റാന് അടുത്തുള്ള മിസൈല്‍ നിര്‍മാണ കേന്ദ്രമായ ഖോജിറും ഇസ്രയേല്‍ ആക്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

'ആ സയണിസ്റ്റ് തിന്മയെ പെരുപ്പിച്ചോ കുറച്ചോ കാണരുത്'; ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യമായി പ്രതികരിച്ച് ആയത്തുള്ള അലി ഖൊമേനി
ക്ഷമിക്കില്ല, ഇസ്രയേലിനുള്ള മറുപടി ഉടനെന്ന് ഇറാന്‍, എങ്കില്‍ സൈനികമായി ഇടപെടുമെന്ന് യുഎസ്; പശ്ചിമേഷ്യ സമ്പൂർണ്ണ യുദ്ധത്തിലേക്ക്?

ഈ മാസം ആദ്യം ഇറാൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായായിരുന്നു ഇസ്രയേലിന്റെ പ്രത്യാക്രമണം. ഒക്ടോബർ ഒന്നിന് ഇരുന്നൂറോളം മിസൈലുകളായിരുന്നു ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തത്. ഹിസ്‌ബുള്ളയുടെ ഉന്നതപദവിയിലിരിക്കുന്നവരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്.

logo
The Fourth
www.thefourthnews.in