ഹിസ്ബുള്ള താവളങ്ങളില്‍ 400 ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍; ഗാസ സംഘര്‍ഷം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണം

ഹിസ്ബുള്ള താവളങ്ങളില്‍ 400 ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍; ഗാസ സംഘര്‍ഷം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണം

കഴിഞ്ഞ ആഴ്ച ലെബനനില്‍ നടന്ന പേജര്‍-വാക്കിടോക്കി ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇലക്ട്രോണിക് ഉപകരണങ്ങളില്‍ വൈദഗ്ധ്യമുള്ള റാഫേല്‍ കമ്പനിയുടെ സമുച്ചയത്തില്‍ ബോംബാക്രമണം നടത്തിയതായി ലെബനീസ് സായുധസംഘം പറയുന്നു
Updated on
1 min read

ഗാസ സംഘര്‍ഷം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണവുമായി ഇസ്രയേല്‍. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം ലെബനനില്‍ നടത്തിയത് 400 ആക്രമണങ്ങളാണ്. ഗാസ സിറ്റിയിലെ സെയ്ടൗണ്‍ സ്‌കൂളിനു നേരേയുണ്ടായ ആക്രമണത്തില്‍ കുടിയിറക്കപ്പെട്ട 22 പലസ്തീനികള്‍ ഉള്‍പ്പെടെ 30 പേരെ ഇസ്രയേലി സൈന്യം കൊലപ്പെടുത്തി.

ഹൈഫ നഗരത്തിന് സമീപമുള്ള റാമത്ത് ഡേവിഡ് താവളത്തിനുനേരേ ഹിസ്ബുളള റോക്കറ്റുകള്‍ തൊടുത്തു. ഹിസ്ബുള്ള വിന്യസിച്ച 85 റോക്കറ്റുകളില്‍ ചിലത് അഗ്നിബാധയ്ക്ക് കാരണമായതിനാല്‍ ഹൈഫ നഗരത്തിന് സമീപമുണ്ടായ തീപിടുത്തങ്ങള്‍ അണയ്ക്കാനുള്ള ശ്രമം അഗ്നിശമന സേന നടത്തുന്നതായി ഇസ്രയേലി സൈന്യം പറഞ്ഞു. ഹൈഫയ്ക്ക് സമീപമുള്ള കിര്യത് ബയാലിക്കിലാണ് റോക്കറ്റുകള്‍ ഇടിച്ചതെന്ന് ദ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച ലെബനനില്‍ നടന്ന പേജര്‍-വാക്കിടോക്കി ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇലക്ട്രോണിക് ഉപകരണങ്ങളില്‍ വൈദഗ്ധ്യമുള്ള റാഫേല്‍ കമ്പനിയുടെ സമുച്ചയത്തില്‍ ബോംബാക്രമണം നടത്തിയതായി ലെബനീസ് സായുധസംഘം പറയുന്നു. ഇസ്രയേലിലെ ഹൈഫയുടെ വടക്ക് സ്ഥിതി ചെയ്യുന്ന സമുച്ചയത്തില്‍ ഡസന്‍ കണക്കിന് ഫാഡി 1, ഫാഡി 2 മിസൈലുകളും കത്യുഷ റോക്കറ്റുകളും തൊടുത്തുവിട്ടതായി ഹിസ്ബുള്ള പറഞ്ഞു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ലെബനന്‍ പ്രദേശത്ത് ഇസ്രയേല്‍ നടത്തിയ ക്രൂരമായ കൂട്ടക്കൊലയ്ക്കുള്ള പ്രാരംഭപ്രതികരണമായാണ് ആക്രമണത്തെ വിശേഷിപ്പിച്ചത്.

ഹിസ്ബുള്ള താവളങ്ങളില്‍ 400 ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍; ഗാസ സംഘര്‍ഷം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണം
'എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫിസില്‍നിന്ന് ഇറങ്ങണം'; അല്‍ ജസീറ റാമല്ല ഓഫിസ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇസ്രയേല്‍

അതേസമയം അധിനിവേശ വെസ്റ്റ്ബാങ്കിലെ റാമല്ലയിലുള്ള അല്‍ ജസീറ ഓഫിസ് ഇസ്രയേലി സൈന്യം റെയ്ഡ് ചെയ്യുകയും 45 ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് അല്‍ജസീറയെ രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് മെയില്‍ ഇസ്രയേല്‍ നിരോധിച്ചതിന് മാസങ്ങള്‍ക്കുശേഷമാണ് റെയ്ഡ്. അല്‍ ജസീറയുടെ ഓഫിസായി ഉപയോഗിച്ചിരുന്ന ജറുസലേം ഹോട്ടല്‍ മുറിയിലും ഇസ്രയേല്‍ അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തെ അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകരുടെ പ്രസ് ക്രഡന്‍ഷ്യലുകള്‍ റദ്ദാക്കുന്നതായി ഇസ്രയേലി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in