ലെബനനിലും ഗാസയിലും ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; ഗാസയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ഈജിപ്ത്

ലെബനനിലും ഗാസയിലും ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; ഗാസയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ഈജിപ്ത്

ഇന്നലെ നടത്തിയ ആക്രമണത്തില്‍ ഗായസില്‍ 53 പേരും ലെബനനില്‍ 21 പേരുമാണ് കൊല്ലപ്പെട്ടത്
Updated on
1 min read

ലെബനനിലും ഗാസയിലും ആക്രമണം വീണ്ടും ശക്തമാക്കി ഇസ്രയേല്‍. ഇന്നലെ നടത്തിയ ആക്രമണത്തില്‍ ഗായസില്‍ 53 പേരും ലെബനനില്‍ 21 പേരുമാണ് കൊല്ലപ്പെട്ടത്. ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന വടക്കന്‍ ഗാസയിലുണ്ടായ മരണം, പരുക്ക്, നാശം എന്നിവയില്‍ യുഎന്‍ മേധാവി അന്‌റോണിയോ ഗുട്ടറസ് ഞെട്ടല്‍ രേഖപ്പെടുത്തി.

തെക്കന്‍ ലെബനനില തീരദേശ നഗരമായ സിഡോണില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു റസിഡന്‍ഷ്യല്‍ കെട്ടിടത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കെട്ടിടത്തിന്‌റെ നിരവധി നിലകള്‍ ആക്രമണത്തില്‍ തകര്‍ന്നു. രക്ഷപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.

അതേസമയം ഖത്തറിന്‌റെ തലസ്ഥാനമായ ദോഹയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനിടെ നാല് ഇസ്രയേലികളെ പലസ്തീന്‍ തടവുകാര്‍ക്ക് കൈമാറാന്‍ ഗാസയില്‍ ഈജിപ്ത് രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടെഹ്‌റാന്‍ യുദ്ധത്തിനായി നോക്കുന്നിലെന്നും എന്നാല്‍ ഇസ്രയേലിന്‌റെ സമീപകാല ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും ഇറാന്‍ പ്രസിഡന്‌റ് മസൂദ് പെസെ്കിയന്‍ പറഞ്ഞു.

ലെബനനിലും ഗാസയിലും ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; ഗാസയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ഈജിപ്ത്
ഇന്ത്യ-ചൈന അതിർത്തി തർക്കം: സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയായേക്കും; എത്രത്തോളം നിർണായകം?

ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ അധിവിവേശ വെസ്റ്റ്ബാങ്കില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ സൈന്യം 732 പലസ്തീനികളെ കൊന്നൊടുക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in