കാല്‍ലക്ഷം മരണം, തകര്‍ന്നടിഞ്ഞ ചരിത്ര സ്മാരകങ്ങള്‍; മായ്ക്കപ്പെടുന്ന ഗാസ

കാല്‍ലക്ഷം മരണം, തകര്‍ന്നടിഞ്ഞ ചരിത്ര സ്മാരകങ്ങള്‍; മായ്ക്കപ്പെടുന്ന ഗാസ

ഇന്നലെ മാത്രം 293 മൂന്ന് പേര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Updated on
1 min read

107 ദിനങ്ങള്‍, പൊലിഞ്ഞത് കാല്‍ലക്ഷത്തിലധികം ജീവനുകള്‍. തകര്‍ന്ന് തരിപ്പണമായ ഗാസയ്ക്ക് മേല്‍ ഇപ്പോഴും വട്ടമിട്ട് പറക്കുന്നുണ്ട്, മരണം.

ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കാല്‍ലക്ഷം പിന്നിട്ടതായി കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 178 പലസ്തീകള്‍ കൊല്ലപ്പെട്ടെന്ന ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിനൊപ്പമാണ് മരണ സംഖ്യ 20,105 പിന്നിട്ടതായി വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 293 മൂന്ന് പേര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരില്‍ 16,000 പേരും സ്ത്രീകളും കുട്ടികളുമാണ്.

ആക്രമണം ശക്തമായ പ്രദേശത്തു നിന്നും കൂട്ടപാലായനം നടത്തുകയാണ് ഗാസ നിവാസികള്‍

ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടി എന്ന നിലയില്‍ ആരംഭിച്ച സൈനിക നീക്കം 107 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസ മേഖലയാകെ തകര്‍ന്നടിഞ്ഞ നിലയിലാണ്. വ്യോമാക്രമണത്തില്‍ തുടങ്ങിയ സൈനിക നീക്കം കരയാക്രമണങ്ങളിലേക്ക് കടന്നതിന് പിന്നാലെ വന്‍ ആള്‍നാശമാണ് ഗാസയില്‍ ഉണ്ടായത്. ഗാസയുടെ വടക്കന്‍ മേഖലയില്‍ ആയിരുന്നു ആക്രമണങ്ങള്‍ ആരംഭിച്ചത് എങ്കില്‍ ഇപ്പോള്‍ ശക്തമായ വ്യോമാക്രമണങ്ങളുമായി പത്ത് ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തെക്കന്‍ ഗാസയിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയാണ് ഇസ്രയേല്‍ സൈന്യം.

ആക്രമണം ശക്തമായ പ്രദേശത്തു നിന്നും കൂട്ടപാലായനം നടത്തുകയാണ് ഗാസ നിവാസികള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ഗാസയില്‍ ഓരോ മണിക്കൂറും രണ്ട് അമ്മമാര്‍ വീതം കൊല്ലപ്പെടുന്നു എന്നാണ് കണക്കുകള്‍. 20 ലക്ഷത്തിലധികം മനുഷ്യരുണ്ടായിരുന്ന ഗാസയില്‍ നിന്നും 85 ശതമാനം ആളുകളും തങ്ങളുടെ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

കാല്‍ലക്ഷം മരണം, തകര്‍ന്നടിഞ്ഞ ചരിത്ര സ്മാരകങ്ങള്‍; മായ്ക്കപ്പെടുന്ന ഗാസ
ഇസ്രയേൽ ആക്രമണം തെക്കൻ ഗാസയിലേക്ക് വ്യാപിക്കുന്നു, ഓരോ മണിക്കൂറും കൊല്ലപ്പെടുന്നത് രണ്ട് അമ്മമാർ വീതമെന്ന് യുഎൻ

ഗാസ എന്ന പ്രദേശത്ത് പരക്കെ ഇസ്രയേല്‍ വ്യാപകമായി ആക്രണം നടത്തുമ്പോള്‍ മേഖയിലെ പൗരാണിക സ്മാരകങ്ങള്‍ ഉള്‍പ്പെടെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. സാംസ്‌കാരിക ഉന്‍മൂലനം എന്ന രീതിയിലേക്കാണ് ഗാസയിലെ പ്രദേശങ്ങളുടെ തകര്‍ച്ച മാറിയിത് എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. നൂറ് ദിവസങ്ങള്‍ പിന്നിട്ട ആക്രമണങ്ങളില്‍ ഏകദേശം ഇരുന്നൂറില്‍ അധികം ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്ക ഉന്നയിച്ച ആക്ഷേപങ്ങളില്‍ ഒന്നായിരുന്നു ഒരു ജനതയുടെ സാംസ്‌കാരിക പൈതൃകത്തെ തുടച്ചുനീക്കുന്നു എന്നത്. ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ആരോപിക്കുന്ന നിരവധി യുദ്ധക്കുറ്റങ്ങളില്‍ ഒന്ന്. 'ലൈബ്രറികള്‍, മതപരമായി പ്രാധാന്യമുളള സ്ഥലങ്ങള്‍, പുരാതന ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ പലസ്തീന്‍ എന്ന പ്രദേശത്തിന്റെ സംസ്‌കാരിക പ്രാധാന്യമുള്ള നിരവധി കേന്ദ്രങ്ങളെ ഇസ്രായേല്‍ നശിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തു'. എന്നാണ് ആക്ഷേപം.

കാല്‍ലക്ഷം മരണം, തകര്‍ന്നടിഞ്ഞ ചരിത്ര സ്മാരകങ്ങള്‍; മായ്ക്കപ്പെടുന്ന ഗാസ
'എല്ലാ പ്രദേശങ്ങളിലും സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തും'; പലസ്തീന്‍ രാഷ്ട്രത്തില്‍ ഭിന്നാഭിപ്രായത്തിലുറച്ച് നെതന്യാഹു

ഒരു പുരാതന തുറമുഖം, അപൂര്‍വ രേഖകളുള്ള പള്ളി, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യന്‍ ആശ്രമങ്ങളില്‍ ഒന്ന് തുടങ്ങി നിരവധി കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ചിലത് മാത്രം എന്നാണ് അല്‍ജസീറ ചൂണ്ടിക്കാട്ടുന്നത്.

logo
The Fourth
www.thefourthnews.in