വടക്കൻ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം; 45 പേർ മരിച്ചു

വടക്കൻ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം; 45 പേർ മരിച്ചു

ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് സൈനികർക്ക് ഇറാനിയൻ പ്രസിഡണ്ട് മസൗദ്‌ പെസഷ്‌കിയൻ അനുശോചനമറിയിച്ചു
Updated on
1 min read

വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 45 പേര്‍ കൊല്ലപ്പെട്ടു. ഒരു സമൂഹത്തെ മുഴുവനായും ഇല്ലായ്മ ചെയ്യുന്നതിൽ നിന്ന് പിന്തിരിയണമെന്ന് കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് (സിഎഐആർ) പലസ്തിനിയൻ എൻക്ലേവിൽ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.

ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഇസ്രയേലി വ്യോമസേന പരിശോധനകൾ നടത്തുകയും ഒഴിഞ്ഞുപോകണമെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് സൈനികർക്ക് ഇറാനിയൻ പ്രസിഡന്റ് മസൗദ്‌ പെസഷ്‌കിയൻ അനുശോചനമറിയിച്ചു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ കാര്യമായ നഷ്ടങ്ങളൊന്നുമില്ലെന്നാണ് ഇറാൻ അറിയിക്കുന്നത്.

വടക്കൻ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം; 45 പേർ മരിച്ചു
ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തലിനു തയാറായാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്

ഗാസയിൽ 2023 ഒക്ടോബര്‍ 7 മുതൽ ഇങ്ങോട്ട് 42,847പേർ മരിക്കുകയും 1,00,544പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് ഒക്ടോബര്‍ 7നു നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1,139 ഇസ്രയേലികളാണ്.

logo
The Fourth
www.thefourthnews.in