'എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫിസില്‍നിന്ന് ഇറങ്ങണം'; അല്‍ ജസീറ റാമല്ല ഓഫിസ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇസ്രയേല്‍

'എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫിസില്‍നിന്ന് ഇറങ്ങണം'; അല്‍ ജസീറ റാമല്ല ഓഫിസ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇസ്രയേല്‍

45 ദിവസത്തേക്ക് അടച്ചിടാനാണ് ഉത്തരവ്
Updated on
1 min read

അധിനിവേശ വെസ്റ്റ്ബാങ്കിലെ റാമല്ലയിലുള്ള തങ്ങളുടെ ഓഫിസ് ഇസ്രയേലി സൈന്യം റെയ്ഡ് ചെയ്യുകയും 45 ദിവസത്തേക്ക് ബ്യൂറോ അടച്ചിടാന്‍ ഉത്തരവിടുകയും ചെയ്തതായി അല്‍ ജസീറ ഖത്തര്‍ ബ്രോഡ്കാസ്റ്റര്‍. 'കനത്ത ആയുധധാരികളും മുഖംമൂടി ധരിച്ചതുമായ ഇസ്രയേലി സൈനികര്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുകയും അടച്ചുപൂട്ടാനുള്ള ഉത്തരവ് നെററ് വര്‍ക്കിന്‌റെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അല്‍-ഒമാരിക്ക് ഞായറാഴ്ച പുലര്‍ച്ചെ കൈമാറുകയുമായിരുന്നു. തീരുമാനത്തിനുള്ള കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ല'-അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

'അല്‍ ജസീറ 45 ദിവസത്തേക്ക് അടച്ചിടാന്‍ കോടതിവിധിയുണ്ട്', ഇസ്രയേലി സൈനികന്‍ മാധ്യമപ്രവര്‍ത്തകന്‍ വാലിദ് അല്‍ ഒമാരിയോട് പറഞ്ഞു, തല്‍സമയം സംപ്രേക്ഷണം ചെയ്ത സംഭാഷണം ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 'എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫിസില്‍നിന്ന് ഇറങ്ങാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു'- സൈനികന്‍ അറബിയില്‍ പറഞ്ഞു.

'എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫിസില്‍നിന്ന് ഇറങ്ങണം'; അല്‍ ജസീറ റാമല്ല ഓഫിസ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇസ്രയേല്‍
ശ്രീലങ്കയ്ക്ക് ആദ്യ 'മാര്‍ക്സിസ്റ്റ്' പ്രസിഡന്റ്? ദിസനായകെക്ക് അനുകൂലമായി ഫലസൂചനകള്‍

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് അല്‍ജസീറയെ രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് മെയില്‍ ഇസ്രയേല്‍ നിരോധിച്ചതിന് മാസങ്ങള്‍ക്കുശേഷമാണ് റെയ്ഡ്. അല്‍ ജസീറയുടെ ഓഫിസായി ഉപയോഗിച്ചിരുന്ന ജറുസലേം ഹോട്ടല്‍ മുറിയിലും ഇസ്രയേല്‍ അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തെ അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകരുടെ പ്രസ് ക്രഡന്‍ഷ്യലുകള്‍ റദ്ദാക്കുന്നതായി ഇസ്രയേലി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

നിരോധനത്തെ അപലപിച്ച അല്‍ ജസീറ 'മനുഷ്യാവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ലംഘിക്കുന്ന ക്രമിനല്‍ പ്രവൃത്തിയാണെന്ന്' വിശേഷിപ്പിച്ചു. 'ഗാസ മുനമ്പിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്‌റെ ഭാഗമായി ഇസ്രയേല്‍ സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ്'- നെറ്റ് വര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്‌റെ സര്‍ക്കാരിന് അല്‍ ജസീറയുമായി ദീര്‍ഘകാല വൈരാഗ്യം ഉണ്ടായിരുന്നു. ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഇത് കൂടുതല്‍ വഷളാകുകയായിരുന്നു.

logo
The Fourth
www.thefourthnews.in