വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഗാസ നഗരം വളഞ്ഞതായി ഇസ്രയേൽ സൈന്യം; ആന്റണി ബ്ലിങ്കൻ ഇന്നെത്തും

വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഗാസ നഗരം വളഞ്ഞതായി ഇസ്രയേൽ സൈന്യം; ആന്റണി ബ്ലിങ്കൻ ഇന്നെത്തും

ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാനും സാധാരണ പൗരന്മാർക്ക് പുറത്തുകടക്കാൻ വഴിയൊരുക്കാനും ആവശ്യമായ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ബ്ലിങ്കൻ സമ്മർദ്ദം ചെലുത്തുമെന്നും റിപ്പോർട്ടുണ്ട്
Updated on
1 min read

ആഗോളതലത്തിലെ വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഗാസ നഗരത്തെ വളഞ്ഞതായി ഇസ്രയേൽ സൈന്യം. ഹമാസിന്റെ പ്രധാന കേന്ദ്രമായ നഗരം വളഞ്ഞതായി ഇസ്രയേൽ ഡിഫെൻസ് ഫോഴ്സ് വക്താവാണ് അറിയിച്ചത്. വെള്ളിയാഴ്ച ഇസ്രയേലിലെത്തുന്ന അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പ്രസിഡന്റ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാനും സാധാരണ പൗരന്മാർക്ക് പുറത്തുകടക്കാൻ വഴിയൊരുക്കാനും ആവശ്യമായ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ബ്ലിങ്കൻ സമ്മർദ്ദം ചെലുത്തുമെന്നും റിപ്പോർട്ടുണ്ട്.

മനുഷ്യാവകാശങ്ങൾ നിരീക്ഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സംഘം, പലസ്തീനികൾ വംശഹത്യയുടെ വക്കിലാണെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു

ഒക്ടോബർ ഏഴിന് ശേഷം രണ്ടാം തവണയാണ് ആന്റണി ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിക്കുന്നത്. മിനിയാപൊളിസിൽ കഴിഞ്ഞ ദിവസം ബുധനാഴ്ച നടന്ന പരിപാടിയിൽ ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽ താത്കാലിക വെടിനിർത്തൽ ആവശ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് സംസാരിക്കുന്നതിനിടെ വെടിനിർത്തൽ പ്രഖ്യാപിക്കണം എന്ന ആഹ്വാനവും സദസിൽനിന്ന് ഉയർന്നിരുന്നു.

 വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഗാസ നഗരം വളഞ്ഞതായി ഇസ്രയേൽ സൈന്യം; ആന്റണി ബ്ലിങ്കൻ ഇന്നെത്തും
ദേശീയ പാർട്ടികളിലേക്ക് പണം ഒഴുകുന്നു; 66 ശതമാനം തുകയ്ക്കും സ്രോതസില്ല

സംഘർഷത്തിന് പിന്നാലെ ഇസ്രയേൽ സൈന്യം കൊന്നൊടുക്കുന്ന സാധാരണക്കാരുടെ എണ്ണം വലിയ തോതിൽ ഉയരുന്നതും ആഴ്ചകളായുള്ള ഉപരോധവുമാണ് ഇസ്രയേലിനും അമേരിക്കയ്ക്കും മേൽ വലിയ ആഗോള സമ്മർദ്ദം സൃഷ്ടിക്കാൻ കാരണമായത്. ഹമാസിനെ ലക്ഷ്യമിടുന്നുവെന്ന പേരിലാണ് ഗാസയിലെ അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ബോംബാക്രമണങ്ങൾ നടത്തുന്നത്.

ഗാസയിലേക്കുള്ള ഇസ്രയേൽ സേനയുടെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ മുനമ്പിന്റെ വടക്കൻ മേഖലകളിൽ പലയിടങ്ങളിലും ഹമാസുമായി വലിയ തോതിലുള്ള ഏറ്റുമുട്ടൽ നടക്കുകയാണ്. ഹമാസിന്റെ തിരിച്ചടിയിൽ 19 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, കര- വ്യോമ മാർഗങ്ങളിലൂടെ ഇസ്രയേൽ, 27 ദിവസമായി തുടരുന്ന ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9061 ആയി ഉയർന്നു.

 വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഗാസ നഗരം വളഞ്ഞതായി ഇസ്രയേൽ സൈന്യം; ആന്റണി ബ്ലിങ്കൻ ഇന്നെത്തും
രാഷ്ട്രീയ നേട്ടം ലക്ഷ്യമെന്ന് ആരോപണം, ഖത്തറിൽ മുൻ ഇന്ത്യൻ നാവികരുടെ മോചനം സങ്കീർണമാകുമോ?

മനുഷ്യാവകാശങ്ങൾ നിരീക്ഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സംഘം, പലസ്തീനികൾ വംശഹത്യയുടെ വക്കിലാണെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ വിദേശ പാസ്പോർട്ടുള്ളവരെയും പരുക്കേറ്റ ഗാസ പൗരന്മാരെയും നിലവിൽ റഫാ അതിർത്തി വഴി ഈജിപ്തിലേക്ക് മാറ്റുന്നുണ്ട്. വെള്ളിയാഴ്ചയും അതിർത്തി തുറക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എഴുനൂറിലധികം വിദേശ പൗരന്മാർ റഫാ അതിർത്തി വഴി ഗാസ വിട്ടുവെന്നാണ് കണക്കുകൾ.

logo
The Fourth
www.thefourthnews.in