ഇന്ത്യയിൽനിന്ന് പതിനായിരത്തോളം തൊഴിലാളികളെ തേടി ഇസ്രയേൽ

ഇന്ത്യയിൽനിന്ന് പതിനായിരത്തോളം തൊഴിലാളികളെ തേടി ഇസ്രയേൽ

നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിലാണ് റിക്രൂട്മെന്റുകൾ നടക്കുന്നത്
Updated on
1 min read

ഇന്ത്യയിൽനിന്ന് പതിനായിരത്തോളം വൈദഗ്ധ്യമുള്ള തൊഴിലാളികളെ തേടി ഇസ്രയേൽ. സെപ്റ്റംബർ 25ന് അവസാനിക്കുന്ന എട്ടുദിന റിക്രൂട്മെന്റിലാണ് രാജ്യത്തുനിന്ന് ആയിരക്കണക്കിന് തൊഴിലാളികളെ ഇസ്രയേൽ തേടുന്നത്. ഹരിയാന, ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഈ വർഷമാദ്യം നടത്തിയ പ്രാരംഭ ഡ്രൈവിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ റിക്രൂട്ട്‌മെൻ്റ് നടക്കുന്നത്.

ഇതുവരെ 4800 തൊഴിലാളികളാണ് ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്ക് പോയത്. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിലാണ് റിക്രൂട്മെന്റുകൾ നടക്കുന്നത്. സെപ്റ്റംബർ 18ന് 1500 പേരടങ്ങുന്ന ആദ്യസംഘം ഇസ്രയേലിലേക്ക് യാത്ര തിരിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് അധികമായി പതിനായിരം പേരെ കൂടി ഇസ്രയേൽ ആവശ്യപ്പെട്ടത്.

ഇന്ത്യയിൽനിന്ന് പതിനായിരത്തോളം തൊഴിലാളികളെ തേടി ഇസ്രയേൽ
ഒരു ഹിസ്‌ബുള്ള കമാൻഡർ കൂടി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരണം 500 കവിഞ്ഞു

2023 നവംബറിൽ ഇന്ത്യയും ഇസ്രയേലും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് റിക്രൂട്മെന്റ് നടക്കുന്നത്. ഇസ്രയേലിൽ അവർ അഭിമുഖീകരിക്കുന്ന സാങ്കേതികവും തൊഴിൽപരവുമായ വെല്ലുവിളികൾക്ക് ഉദ്യോഗാർഥികളെ തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്തം നാഷണൽ സ്‌കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനാണ് വഹിക്കുന്നത്. എന്നാൽ ഇസ്രയേലുമായി കരാർ ഒപ്പുവെയ്ക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

നിലവിൽ പശ്ചിമേഷ്യയിൽ ആക്രമണം കടുക്കുന്നതിനിടെയാണ് ഇസ്രയേലിലേക്ക് ഇന്ത്യയിൽനിന്ന് തൊഴിലാളികളെ റിക്രൂട് ചെയ്യുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഇസ്രയേലിൽ ജോലി ചെയ്തിരുന്ന പലസ്തീനി പൗരന്മാരെ പുറത്താക്കിയിരുന്നു. ഇതാണ് ഇസ്രയേലിൽ കൂടുതൽ തൊഴിലവസരങ്ങൾക്ക് കാരണമായത്.

logo
The Fourth
www.thefourthnews.in