വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ കൊല്ലുന്നത് നിർത്തണം, രണ്ട് രാജ്യം മാത്രമാണ് പരിഹാരം: ജോ ബൈഡൻ

വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ കൊല്ലുന്നത് നിർത്തണം, രണ്ട് രാജ്യം മാത്രമാണ് പരിഹാരം: ജോ ബൈഡൻ

ഗാസയെ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇസ്രയേൽ നീങ്ങിയാൽ മരണസംഖ്യ ഇനിയും ഉയരും
Updated on
2 min read

വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കുനേരെ നടത്തുന്ന ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഓസ്‌ട്രേലിയൻ പ്രസിഡന്റ് അന്തോണി അൽബനിസുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഈ പ്രതികരണം.

ഇസ്രയേൽ നടത്തുന്ന പ്രതിരോധത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച ബൈഡൻ, പലസ്തീനികളെ കൊലപ്പെടുത്തുന്നതിനെ വിമർശിക്കുകയും രണ്ട് രാജ്യം മാത്രമാണ് പരിഹാരമെന്ന് ഉറപ്പിച്ച് പറയുകയുമായിരുന്നു.

വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ ആക്രമിക്കുന്ന ഇസ്രയേൽ എരിതീയിലേക്ക് എണ്ണയൊഴിക്കുയാണെന്നും അത് ഉടൻ അവസാനിപ്പിക്കണമെന്നും ബൈഡൻ പറയുന്നു. ഹമാസ് സാധാരണ ജനങ്ങൾക്ക് പുറകിൽ മറഞ്ഞിരിക്കുകയാണ്. ഇസ്രയേൽ യുദ്ധത്തിന്റെ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ബൈഡൻ കൂട്ടിച്ചർത്തു.

The Guardian Image

ഹമാസ് പുറത്തുവിട്ട കണക്കനുസരിച്ച് ഗാസയിൽ 6500 പേരെ ഇസ്രയേൽ കൊന്നുകഴിഞ്ഞു. കരയിൽ യുദ്ധം ആരംഭിച്ച് ഗാസ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇസ്രയേൽ നീങ്ങിയാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. സാധാരണക്കാർ കൊല്ലപ്പെടുന്നതിന്റെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ബൈഡൻ പറഞ്ഞു.

പലസ്തീനികൾ പുറത്തുവിടുന്ന കണക്കുകൾ ശരിയാണോയെന്ന് തനിക്കറിയില്ല. എന്തായാലും ഒരുപാട് നിഷ്കളങ്കരായ മനുഷ്യർ മരിച്ചിട്ടുണ്ടാകുമെന്ന് ബൈഡൻ പറയുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതനുസരിച്ച്, ഗാസ അതിർത്തിയിൽ വലിയതോതിൽ സൈനികരെ വിന്യസിച്ചുകൊണ്ടിരിക്കുകയാണ്.

കരയുദ്ധം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. കരയുദ്ധത്തിലേക്ക് പോകരുതെന്ന് നെതന്യാഹുവിനോട് ബൈഡൻ ആവശ്യപ്പെട്ടെന്നും ബൈഡനാണ് ഇസ്രയേലിനെ കരയുദ്ധത്തിലേക്ക് പോകാതെ പിടിച്ച് നിർത്തിയിരിക്കുന്നതെന്നുമുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഇത്തരം റിപ്പോർട്ടുകളെയെല്ലാം ബൈഡൻ തള്ളിക്കളഞ്ഞു.

വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ കൊല്ലുന്നത് നിർത്തണം, രണ്ട് രാജ്യം മാത്രമാണ് പരിഹാരം: ജോ ബൈഡൻ
ഇന്ധനമില്ല; ഗാസയിലെ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടിവരുമെന്ന് യു എൻ ഏജൻസി

ഹമാസിന്റെ പക്കൽ ബന്ദികളാക്കപ്പെട്ട നിരവധി ഇസ്രയേലികളുണ്ടെന്നും അതുകൊണ്ട് കരയുദ്ധം ആരംഭിക്കുകയല്ല, ബന്ദികളാക്കപ്പെട്ടവരെ മുഴുവൻ സുരക്ഷിതമായി തിരിച്ചു കൊണ്ടുവരികയാണ് വേണ്ടതെന്ന് നെതന്യാഹുവിനോട് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും തീരുമാനം എടുക്കേണ്ടത് അവരാണെന്നും ബൈഡൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബന്ദികളാക്കപ്പെട്ടവർ മുഴുവൻ ജീവിച്ചിരിപ്പുണ്ടെന്നതിനുള്ള തെളിവ് പുറത്തുവിടാൻ ഹമാസിനോട് ലോകാരോഗ്യ സംഘടന ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.

സ്ത്രീകളും പ്രായമായവരും കുട്ടികളുമുൾപ്പെടെ ബന്ദികളാക്കപ്പെട്ടവരിൽ മിക്കവർക്കും വൈദ്യസഹായം ആവശ്യമുള്ള ആരോഗ്യ സാഹചര്യങ്ങൾ നേരത്തെതന്നെ ഉണ്ടായിരുന്നു. ആക്രമണം ആരംഭിച്ചശേഷമുണ്ടായിട്ടുള്ള മാനസികാഘാതത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അധനോം ഘെബ്രീയേസസ് പ്രസ്താവനയിൽ പറഞ്ഞു.

ഗാസയിൽ ഇന്ധനലഭ്യത പുനഃസ്ഥാപിച്ചില്ലെങ്കിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തങ്ങൾ നിർബന്ധിക്കപ്പെടുമെന്നും ഇന്ധനവിതരണം കൃത്യമായി നടന്നില്ലെങ്കിൽ ആശുപത്രികളും ബേക്കറികളും വെള്ളം പമ്പ് ചെയ്യുന്നതു നിലയ്ക്കുമെന്നും ഐക്യരാഷ്ട്രസഭ അറിയിക്കുന്നു.

The Guardian Image

ബുധനാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിൽ നടന്ന ചർച്ചയിൽ ഗാസയ്ക്ക് മാനുഷികപിന്തുണ ഉറപ്പാക്കാൻ സാധിച്ചില്ല. ഗാസയിൽ പൂർണമായ വെടിനിർത്തലല്ല സഹായമെത്തിക്കുകയാണ് വേണ്ടതെന്ന അമേരിക്കൻ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. എത്രയും പെട്ടന്ന് ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരണമെന്നാവശ്യപ്പെടുന്ന റഷ്യയുടെ പ്രമേയത്തെ എതിർത്ത് അമേരിക്കയും യു കെയും മറ്റ് ഒൻപത് രാജ്യങ്ങളും വോട്ട് ചെയ്തു.

സുരക്ഷാ സമിതിയിൽ തീരുമാനമാകാത്തതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ യു എൻ പൊതുസഭ വിഷയം പരിഗണിക്കും. 'ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നം അവസാനിച്ചാൽ ഉടനെ നമ്മൾ ആലോചിക്കേണ്ടത് അടുത്തത് എന്താണെന്നാണ്. ഇസ്രയേലികൾക്കും പലസ്തീനികൾക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. രണ്ടു രാജ്യങ്ങൾ മാത്രമാണ് പരിഹാരമെന്നും അത് നടപ്പാക്കാൻ എല്ലാവരുടെയും ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടാകണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.

വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ കൊല്ലുന്നത് നിർത്തണം, രണ്ട് രാജ്യം മാത്രമാണ് പരിഹാരം: ജോ ബൈഡൻ
ഹമാസുമായി ചേര്‍ന്ന് ഇസ്രയേലിലെ അമേരിക്കന്‍ പൗരന്‍മാരെ ആക്രമിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരം; ഇറാന് മുന്നറിയിപ്പുമായി യുഎസ്‌
logo
The Fourth
www.thefourthnews.in