തീവ്ര മഴ പ്രവചിക്കും; പുതിയ ഉപകരണം വികസിപ്പിച്ച് ഇസ്രയേല്‍

തീവ്ര മഴ പ്രവചിക്കും; പുതിയ ഉപകരണം വികസിപ്പിച്ച് ഇസ്രയേല്‍

ഇടയ്ക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി നേരിടുക എന്നതാണ് പുതിയ കണ്ടെത്തലിന് പിന്നിൽ
Updated on
1 min read

തീവ്രമഴയ്ക്കുള്ള സാധ്യത മുൻകൂട്ടി തിരിച്ചറിയാനുള്ള പുതിയ ഉപകരണം വികസിപ്പിച്ച് ഇസ്രയേലിലെ ഗവേഷകർ. ഇടയ്ക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി നേരിടുക എന്നതാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.

അപൂര്‍വമായി കണ്ടുവരുന്ന പ്രതിഭാസമായ 'ദ ആക്ടീവ് റെഡ് സീ ത്രൂ ' (ARST) നിര്‍ണയിക്കാന്‍ പുതിയ പരീക്ഷണത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

ഹീബ്രു സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എർത്ത് സയൻസസിലെ ഡോ. അസഫ് ഹോച്ച്മാനും വിദ്യാർഥിയായ ടെയർ പ്ലോട്ട്നിക്കിന്റെയും നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്. അപൂര്‍വമായി കണ്ടുവരുന്ന പ്രതിഭാസമായ 'ദ ആക്ടീവ് റെഡ് സീ ത്രൂ' (ARST) നിര്‍ണയിക്കാന്‍ പുതിയ പരീക്ഷണത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ പ്രവചനങ്ങളുടെ വിപുലമായ ഡാറ്റാബേസാണ് ഇതിനായി ഗവേഷണ സംഘം ഉപയോഗിച്ചത്. അതിന്റെ ഭാഗമായി 1979 മുതലുള്ള എല്ലാ തീവ്ര മഴകളും അതുമൂലമുണ്ടായ നാശ നഷ്ടങ്ങളും വിലയിരുത്തി. അവയില്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്നവയെന്നും പ്രവചിക്കാന്‍ സാധിക്കാത്തതെന്നും തരംതിരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.

അതിശക്തമായി പെയ്യുന്ന മഴ പലപ്പോഴും ഇസ്രയേലില്‍ വലിയ നാശം വിതയ്ക്കാറുണ്ട്. ഇസ്രയേലിന്റെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങള്‍ ശക്തമായ മഴയില്‍ വെള്ളത്തിനടിയിലാകാറുണ്ട്. മഴ പെയ്യുന്നതിന് തൊട്ടുമുൻപ് പോലും മഴയ്ക്കുള്ള സാധ്യത പ്രവചിക്കാൻ സാധിക്കാറില്ലെന്നത് വെല്ലുവിളിയുയർത്തിയിരുന്നു.

തീവ്ര മഴ പ്രവചിക്കും; പുതിയ ഉപകരണം വികസിപ്പിച്ച് ഇസ്രയേല്‍
ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്ലയിങ് ടാക്സി; പുതിയ പരീക്ഷണവുമായി ഇസ്രായേല്‍

ഗവേഷകരുടെ നിഗമനത്തില്‍, വികസിപ്പിച്ചെടുത്ത ഉപകരണത്തിന് പ്രയാസം നിറഞ്ഞ സാഹചര്യത്തില്‍ പോലും മഴ പ്രവചിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ പുതിയ പരീക്ഷണം ഒരു പരിധിവരെ ഇസ്രയേലിലെ മഴക്കെടുതിക്ക് സമാധാനം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുന്നറിയിപ്പ് ലഭിക്കുന്നതിലൂടെ മുന്‍കരുതല്‍ കൈക്കൊള്ളാനും അതുവഴി നിരവധി പേരുടെ ജീവന്‍ സംരക്ഷിക്കാനും സാധിക്കും

അതിശക്തമായ മഴ മുന്‍കൂട്ടി തിരിച്ചറിയുന്നതിനും, അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും തങ്ങള്‍ വികസിപ്പിച്ചെടുത്ത ഉപകരണത്തിന് സാധിക്കുമെന്ന് ഗവേഷകനായ ഹോച്ച്മാൻ വ്യക്തമാക്കി. മഴ മുന്നറിയിപ്പ് ലഭിക്കുന്നതിലൂടെ മുന്‍കരുതല്‍ കൈക്കൊള്ളാനും അതുവഴി നിരവധി പേരുടെ ജീവന്‍ സംരക്ഷിക്കാനും സാധിക്കും. ഇത് ഭാവിയിലേക്കും ഏറെ ഉപകാരപ്രദമാണെന്ന് ഹോച്ച്മാൻ കൂട്ടിച്ചേര്‍ത്തു.

2018 ഏപ്രിലിൽ, ചാവുകടലിനടുത്തുള്ള യഹൂദ മരുഭൂമിക്ക് സമീപം സൈനിക പരിശീലനം നടത്തുകയായിരുന്ന നിരവധി വിദ്യാര്‍ഥികള്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചിരുന്നു. രാജ്യത്ത് വലിയ ആഘാതമുണ്ടാക്കിയ ഈ ദുരന്തത്തിന് പിന്നാലെയാണ് ഗവേഷകർ പുതിയ പരീക്ഷണത്തിന് തുടക്കമിട്ടത്.

logo
The Fourth
www.thefourthnews.in