ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ‍
ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ‍

ജപ്പാന്‍ ഭരണഘടനാ ഭേദഗതിയിലേക്കുള്ള ദൂരം കുറയുന്നു; പാർലമെന്‍ററി തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് മികച്ച വിജയം

ആബെയുടെ കൊലപാതകത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയ്ക്കും സഖ്യകക്ഷിയായ കൊമേറ്റോയ്ക്കും മുന്നേറ്റം
Updated on
1 min read

ജപ്പാന്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മികച്ച വിജയം. തെരഞ്ഞെടുപ്പ് നടന്ന 125 സീറ്റുകളില്‍ 76 ഉം ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും സഖ്യകക്ഷിയായ കൊമേറ്റോയും നേടി. മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകതിന് പിന്നാലെ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണ യോഗത്തില്‍ സംസാരിക്കവേയായിരുന്നു ആബെയ്ക്ക് വെടിയേറ്റത്. ഭരണകക്ഷി ഉപരിസഭയില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചതോടെ ജപ്പാന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള സാധ്യത ഏറുകയാണ്.

ആബെയുടെ നഷ്ടം പാർട്ടി ഐക്യത്തെ എങ്ങനെ ബാധിക്കുമെന്ന അനിശ്ചിതത്വത്തിനിടയിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. 248 അംഗ ഉപരിസഭയില്‍ 125 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മാത്രം 63 സീറ്റുകള്‍ കിട്ടി. മുന്നണിക്ക് 76 ഉം. ഇതോടെ ഉപരിസഭയില്‍ ഭരണകക്ഷിയുടെ അംഗസംഖ്യ 146 ആയി ഉയര്‍ന്നു.

ഭരണഘടനാ ഭേദഗതി

1947 ലാണ് ജപ്പാനീസ് ഭരണഘടന നിലവിൽ വരുന്നത്. ഒൻപതാം അനുച്ഛേദം രാജ്യാന്തര തർക്ക പരിഹാരത്തിന് യുദ്ധങ്ങള്‍ ഉപയോഗിക്കരുതെന്ന് നിർദേശിക്കുന്നു. 1955 ൽ രൂപീകൃതമായത് മുതൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, ഈ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന പക്ഷക്കാരാണ്. ഭരണഘടനാ ഭേദഗതിക്ക് പാർലമെൻറിൻറെ മൂന്നിൽ രണ്ട് പിന്തുണ വേണം. രണ്ട് പ്രതിപക്ഷ പാർട്ടികളുടെ സഹായത്തോടെ ഈ ഭൂരിപക്ഷം ഭരണകക്ഷിക്ക് നേടിയെടുക്കാനാകും.

ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ‍
ആബെയുടെ കൊലപാതകം; സുരക്ഷാപിഴവ് സമ്മതിച്ച് ജപ്പാന്‍
കിഷിദോ, സ്ഥാനാർത്ഥികളുടെ പേരിന് അടുത്തുള്ള വൈറ്റ്ബോർഡിൽ വിജയ റിബൺ സ്ഥാപിക്കുന്നു.
കിഷിദോ, സ്ഥാനാർത്ഥികളുടെ പേരിന് അടുത്തുള്ള വൈറ്റ്ബോർഡിൽ വിജയ റിബൺ സ്ഥാപിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയ്ക്ക് ഭരണഘടനാ ഭേദഗതിയുമായി മുന്നോട്ട് പോകാൻ ആത്മവിശ്വാസം നൽകുന്നതാണ്. ഫലം വന്നതിന് പിന്നാലെ ഭരണഘടനാ ഭേദഗതിയുമായി ഉടൻ മുന്നോട്ട് പോകുമെന്ന് കിഷിദ പറഞ്ഞു. ഭരണഘടനാ ഭേദഗതിയുടെ മുഖ്യ പ്രചാരകനായിരുന്ന ആബെയുടെ അസാന്നിധ്യം പക്ഷെ ഭരണകക്ഷിക്ക് തിരിച്ചടിയാണ്. ഹിതപരിശോധയിൽ പിന്തുണ ലഭിക്കുന്നതടക്കം കടമ്പകള്‍ ഏറെയുണ്ട് മുന്നിൽ.

logo
The Fourth
www.thefourthnews.in