Japan's ex-leader Shinzo Abe assassinated
Japan's ex-leader Shinzo Abe assassinated

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു

ആബെയുടെ കഴുത്തിന് പിറകില്‍ വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍
Updated on
1 min read

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റ് ചികിത്സയില്‍ തുടരുന്നതിടെയാണ് അന്ത്യം. പടിഞ്ഞാറന്‍ ജപ്പാനിലെ നാരയില്‍വെച്ചായിരുന്നു ആബെ ആക്രമിക്കപ്പെട്ടത്. ആബെയുടെ കഴുത്തിന് പിറകില്‍ വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

അക്രമിയെ സംഭവ സ്ഥലത്ത് വച്ചുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി

പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ അക്രമി വെടിയുതിര്‍ക്കുകായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മധ്യവയസ്‌കനായ അക്രമിയെ സംഭവ സ്ഥലത്ത് വച്ചുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കിയിരുന്നു. തുടര്‍ച്ചയായി രണ്ടുതവണ വെടിയൊച്ച കേട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ ഭരിച്ച പ്രധാനമന്ത്രിയാണ് ആബെ. 2020ലാണ് അദ്ദേഹം പടിയിറങ്ങുന്നത്. അടുത്ത പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തുന്നതിനിടെയാണു വെടിയേറ്റത്.

logo
The Fourth
www.thefourthnews.in