ഗൊദാര്‍ദിന്റെ അന്ത്യം 'മരണ സഹായം' സ്വീകരിച്ച്

ഗൊദാര്‍ദിന്റെ അന്ത്യം 'മരണ സഹായം' സ്വീകരിച്ച്

ഒന്നിലധികം അസുഖങ്ങളാൽ ഗൊദാര്‍ദ് അവശനായിരുന്നു
Updated on
1 min read

വിശ്വപ്രസിദ്ധ സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദിന്റെ അന്ത്യം 'മരണ സഹായം' സ്വീകരിച്ചായിരുന്നെന്ന് അഭിഭാഷകന്‍. ഗൊദാര്‍ദിന്റെ ആഗ്രഹപ്രകാരം 'മരണ സഹായം' അനുവദിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പാട്രിക് ജെന്നര്‍ട്ടാണ് അറിയിച്ചത്. ഒന്നിലധികം അസുഖങ്ങളാൽ അവശനായിരുന്നു ഗൊദാര്‍ദ് ,ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിശദീകരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സ്വവസതിയിലാണ് 91 കാരനായ ഗൊദാർദിന്റെ അന്ത്യം സംഭവിച്ചത്. ഇതോടെ സിനിമകളിൽ നവതരംഗംസൃഷ്ടിച്ച കലാകാരൻ മരണത്തിലും വ്യത്യസ്തനായി.

ഗൊദാര്‍ദിന്റെ അന്ത്യം 'മരണ സഹായം' സ്വീകരിച്ച്
അരങ്ങൊഴിഞ്ഞ് ഗൊദാര്‍ദ് ; വിട വാങ്ങുന്നത് സാമ്പ്രദായിക രീതികളെയെല്ലാം പൊളിച്ചടുക്കിയ സംവിധായകന്‍

മറ്റൊരാളുടെ സഹായത്തോടെ സ്വയം ജീവിതം അവസാനിപ്പിക്കുന്നതാണ് 'മരണ സഹായം' തേടല്‍. മാരകമായ അസുഖങ്ങളെ തുടര്‍ന്ന് ബുദ്ധിമുട്ടുന്നവര്‍ക്ക് 'മരണ സഹായം' സ്വിറ്റ്സര്‍ലന്‍ഡില്‍ നിയമവിധേയമാണ്. അസുഖബാധിതനായ ഒരാളുടെ ജീവിതം അവസാനിപ്പിക്കുന്ന ദയാവധത്തില്‍ നിന്ന് വ്യത്യസ്തമാണ് ഈ പ്രക്രിയ. സ്വയം തീരുമാനം എടുക്കാൻ ബോധമുള്ള ആൾക്ക് അയാളുടെ അവശതകളിൽ നിന്നും കഷ്ടപ്പാടിൽ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്നതിനാണ് ഈ വ്യവസ്ഥ. ഇതിന് സ്വമേധയായുള്ള അഭ്യർത്ഥന ആവശ്യമാണ്. ഇപ്രകാരം ഗൊദാർദ് സ്വയം തീരുമാനിച്ച് മരിക്കുകയായിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.

അസുഖങ്ങൾ വന്ന് ഒരു ഭാരമായി ജീവിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ഗൊദാര്‍ദ് 2014 കാന്‍ ചലച്ചിത്രോത്സവത്തിൽ പറഞ്ഞിട്ടുണ്ട്. ഏത് വിധേനയും ജീവിക്കുക എന്നത് തന്റെ രീതിയല്ലെന്നും അന്ന് ഗൊദാർദ് വ്യക്തമാക്കി. ദയാവധത്തിന്റെ സഹായം സ്വീകരിക്കുമോ എന്ന് അന്നുയർന്ന ചോദ്യത്തിന് സ്വീകരിക്കും എന്നായിരുന്നു ഗൊദാര്‍ദിന്റെ മറുപടി. ആ തീരുമാനം എടുക്കുക ഏറെ പ്രയാസകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൊദാര്‍ദിന്റെ അന്ത്യം 'മരണ സഹായം' സ്വീകരിച്ച്
ഗൊദാര്‍ദ്: അനശ്വരതയിലേയ്ക്കുള്ള താത്കാലിക വിടവാങ്ങല്‍

1930 ല്‍ ഒരു സ്വിസ് ഫിസിഷ്യന്റെ മകനായി പാരിസില്‍ ജനിച്ച ഗൊദാര്‍ദ് തിരക്കഥാകൃത്തായാണ് സിനിമയിലേക്ക് പ്രവേശിച്ചത്. 1960 ല്‍ പുറത്തിറങ്ങിയ ബ്രെത്ലസ് ആയിരുന്നു ആദ്യ ചിത്രം. ബ്രത്‌ലസ്, കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍, വീക്കെന്‍ഡ്, ആല്‍ഫവില്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

ഗൊദാര്‍ദിന്റെ അന്ത്യം 'മരണ സഹായം' സ്വീകരിച്ച്
ഗൊദാര്‍ദ്- നിർവചനങ്ങൾക്ക് അപ്പുറത്തെ സർഗാത്മകത
logo
The Fourth
www.thefourthnews.in