ജിന്നിന് പിന്നാലെ ജെ ഹോപ്പും പട്ടാളത്തിലേക്ക്; നിരാശയോടെ ബിടിഎസ് ആരാധകർ

ജിന്നിന് പിന്നാലെ ജെ ഹോപ്പും പട്ടാളത്തിലേക്ക്; നിരാശയോടെ ബിടിഎസ് ആരാധകർ

സൈന്യത്തിൽ ചേരുന്ന കെ-പോപ്പ് താരങ്ങളിൽ രണ്ടാമനാണ് ജെ ഹോപ്പ്
Updated on
2 min read

ബിടിഎസ് ആരാധകരെ വീണ്ടും നിരാശയിലാക്കി പ്രിയതാരം ജെ- ഹോപ്പും പട്ടാളത്തിലേക്ക്. സംഗീതജീവിതം താത്കാലികമായി നിർത്തിവച്ച് ദക്ഷിണകൊറിയയിൽ നിര്‍ബന്ധിത സൈനിക സേവനത്തിനിറങ്ങുകയാണ് ബി‌ടി‌എസ് ഗായകനും റാപ്പറുമായ ജെ ഹോപ്പ്. നിർബന്ധിത സൈനിക സേവനത്തിനായുള്ള ഒരുക്കത്തിലാണ് 29കാരനായ ജെ ഹോപ്പ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബിടിഎസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സൈന്യത്തിൽ ചേരുന്ന രണ്ടാമത്തെ കെ-പോപ്പ് താരമാണ് ജെ ഹോപ്പ്.

സംഗീതംകൊണ്ട് ലോകത്തെയാകെ ഹരംകൊള്ളിച്ച കെ-പോപ് സംഘത്തിന് പക്ഷേ ദക്ഷിണകൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവ് ലഭിച്ചിരുന്നില്ല. ദക്ഷിണ കൊറിയയിൽ 18 മുതൽ 30 വയസുവരെയുള്ള പുരുഷന്മാർ നിർബന്ധമായും മിനിമം 18 മാസമെങ്കിലും സൈനിക സേവനം നടത്തിയിരിക്കണമെന്നാണ് നിയമം. 2020-ൽ പാർലമെന്റ് പോപ്പ് താരങ്ങൾക്ക് 30 വയസിനകം സൈനിക സേവനം നടത്തിയാല്‍ മതിയെന്ന ഇളവ് നൽകിക്കൊണ്ട് ബിൽ പാസാക്കിയിരുന്നു.

അതേസമയം ലോകപ്രശസ്ത ബാന്‍ഡ് ആയതിനാല്‍ ബിടിഎസ് അംഗങ്ങള്‍ക്ക് നിയമത്തില്‍ ഇളവുണ്ടാകുമെന്ന ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് കഴിഞ്ഞ ഡിസംബറിൽ പ്രിയതാരം ജിൻ സൈന്യത്തിൽ ചേർന്നത്. 30 വയസ് തികയാൻ ഏതാനും മാസം ബാക്കിയുള്ളപ്പോഴാണ് ജിന്‍ സൈന്യത്തിൽ ചേർന്നത്.

ജിന്നിന് പിന്നാലെ ജെ ഹോപ്പും പട്ടാളത്തിലേക്ക്; നിരാശയോടെ ബിടിഎസ് ആരാധകർ
ബിടിഎസ് താരം ജിന്നിന്‍റെ ആദ്യ സിംഗിള്‍സ്; 'ദി ആസ്ട്രോണറ്റ്' ഒക്ടോബർ 28ന്

ബിടിഎസ് അംഗങ്ങളുടെ സൈനിക സേവനവുമായി ബന്ധപ്പെട്ട് നേരത്തേ കൊറിയൻ സർക്കാർ നൽകിയ ഇളവ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് താരങ്ങൾ പാട്ട് അവസാനിപ്പിച്ച് സൈനിക സേവനത്തിന് ചേരാൻ സ്വമേധയാ തയ്യാറായത്. ജെ-ഹോപ്പിനു ശേഷം സുഗ, ആർഎം, ജിമിൻ, വി, ജംഗ്കൂക്ക് എന്നിവരും സൈനിക സേവനം പൂർത്തിയാക്കും. അംഗങ്ങളെല്ലാം സൈനിക സേവനം പൂർത്തിയാക്കി 2025ഓടെ ബാൻഡ് പൂർവാധികം ശക്തിയിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

logo
The Fourth
www.thefourthnews.in