യുക്രെയ്നിയന്‍ പ്രകൃതി വാതക കമ്പനിയില്‍ നിന്നും അഞ്ച് മില്യണ്‍ ഡോളര്‍ കൈക്കൂലി വാങ്ങി; ജോ ബൈഡനെതിരെ ഗുരുതര ആരോപണം
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ അഴിമതി ആരോപണം. യുക്രെയ്നിലെ ഏറ്റവും വലിയ പ്രകൃതിവാതക കമ്പനിയായ ബുരിസ്മ ഹോൾഡിംഗ്‌സ് എക്‌സിക്യൂട്ടീവിൽ നിന്നും ഏകദേശം അഞ്ച് മില്യണ്‍ ഡോളര്‍ ബൈഡന്‍ കൈക്കൂലി വാങ്ങിയതായാണ് വിവരം. ബോംബ് റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.
ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ സേവനമനുഷ്ഠിച്ച കമ്പനികൂടിയാണ് ബുരിസ്മ ഹോൾഡിംഗ്‌സില്‍
നിലവില്‍ അഴിമതി ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന കമ്പനിയാണ് ബുരിസ്മ ഹോൾഡിംഗ്‌സ്. ഈ സാഹചര്യം നിലനില്‍ക്കെ കമ്പനിക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് വ്യക്തമാക്കിയാണ് ബൈഡന്‍ പണം കൈപ്പറ്റിയതെന്നാണ് വാര്‍ത്തകള്‍. ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ സേവനമനുഷ്ഠിച്ച കമ്പനികൂടിയാണ് ബുരിസ്മ ഹോൾഡിംഗ്‌സ്.
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ)യുടെ നിഗമന പ്രകാരം 2015-2016 കാലയളവിലാണ് ബുരിസ്മ ഹോൾഡിംഗ്സ് ജോ ബൈഡന് 5 മില്യൺ ഡോളർ കൈമാറിയത്. അക്കാലത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റായിരുന്നു ജോ ബൈഡൻ. അതേ കാലയളവിൽ ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ബുരിസ്മയിലെ അംഗമായിരുന്നു.
2020 ജൂണിൽ ബൈഡനും വിദേശത്തുള്ള മറ്റൊരു വ്യക്തമായി കൈകൂലി ഇടപാട് നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു
2020 ജൂണിൽ ബൈഡനും വിദേശത്തുള്ള മറ്റൊരു വ്യക്തിയുമായി കൈക്കൂലി ഇടപാട് നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇത് യുഎസില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ രേഖപ്പെടുത്താൻ എഫ്ബിഐ ഏജന്റുമാർ ഉപയോഗിക്കുന്ന എഫ്ബിഐ എഫ്ഡി-1023 ഫോമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വിശ്വാസയോഗ്യമായ ഉറവിടങ്ങളില്‍ നിന്നും ബൈഡന് എതിരായ നിരവധി തെളിവുകള്‍ ലഭിച്ചു.
ഒന്നിലധികം ബാങ്ക് അക്കൌണ്ടുള്‍ വഴി പണമിടപാട് നടത്തിയതായി എക്സിക്യൂട്ടീവ് സമ്മതിച്ചതായാണ് വിവരം
ഏകദേശം 2015 മുതൽ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ബുരിസ്മയിൽ നിന്നുള്ള മുതിർന്ന എക്സിക്യൂട്ടീവുമായി ബൈഡന്‍ നിരന്തരമായി സംഭാഷങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി. ഒന്നിലധികം ബാങ്ക് അക്കൌണ്ടുകള്‍ വഴി പണമിടപാട് നടത്തിയതായി എക്സിക്യൂട്ടീവ് സമ്മതിച്ചതായാണ് വിവരം.
മയക്കുമരുന്ന് ഉപയോഗമടക്കം നിരവധി ആരോപണങ്ങള്‍ ജോ ബൈഡന്റെ മകനായ ഹണ്ടർ ബൈഡനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നത്. ബൈഡന്റെ പദവിയ്ക്ക് തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍