പൗഡർ ഉപയോഗിച്ചവർക്ക് 
കാന്‍സർ: 890 കോടി ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച്  ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍

പൗഡർ ഉപയോഗിച്ചവർക്ക് കാന്‍സർ: 890 കോടി ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നഷ്ടപരിഹാരം നൽകാൻ തയാറെന്ന് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ അറിയിച്ചിരിക്കുന്നത്
Updated on
2 min read

ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ ബേബി പൗഡർ ഉപയോഗിച്ചതിനെത്തുടർന്ന് കാൻസർ ബാധിച്ചവർക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയാറെന്ന് കമ്പനി. നഷ്ടപരിഹാരത്തിനായി 890 കോടി ഡോളർ കമ്പനി മാറ്റിവച്ചു.

ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന്റെ ടാൽക്ക് അധിഷ്ഠിത പൗഡർ ഉപയോഗിച്ചിനെത്തുടർന്ന് അണ്ഡാശയ, ത്വക് കാന്‍സര്‍ ബാധിച്ചതായി എഴുപതിനായിരത്തോളം ഹർജികളാണ് അമേരിക്കയിൽ കേസ് ഫയൽ ചെയ്തത്.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നഷ്ടപരിഹാരം നൽകാൻ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ സമ്മതം അറിയിച്ചത്. 25 വര്‍ഷത്തിനുളളില്‍ അനുബന്ധ സ്ഥാപനങ്ങള്‍ വഴി പണം നല്‍കുമെന്ന് കരാറിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ കമ്പനി വ്യക്തമാക്കുന്നു.

പൗഡർ ഉപയോഗിച്ചവർക്ക് 
കാന്‍സർ: 890 കോടി ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച്  ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍
ജോണ്‍സണ്‍സ് ബേബി പൗഡറിന് വിലക്കില്ല; മഹാരാഷ്ട്രയുടെ രണ്ട് ഉത്തരവുകള്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി

കരാറനുസരിച്ച് നിലവില്‍ അസുഖം തെളിയിച്ചവര്‍ക്കും ഭാവിയില്‍ വരാനിടയുളളതുമായ എല്ലാവര്‍ക്കും കരാറനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ച പതിനായിരക്കണക്കിന് സ്ത്രീകളുടെ വിജയമാണിതെന്ന് അഭിഭാഷകർ പ്രതികരിച്ചത്.

ഇതിനോടനുബന്ധിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അനുബന്ധ സ്ഥാപനമായ എല്‍ടിഎല്‍ മാനേജ്‌മെന്റിന്റെ പുതിയ പാപ്പരത്തത്തെ കോടതി അംഗീകരിക്കേണ്ടതുണ്ട്. ജോണ്‍സണ്‍ കമ്പനി നേരിടുന്ന നിയമനടപടിയില്‍നിന്ന് രക്ഷപ്പെടാനായാണ് എല്‍ടിഎല്‍ എന്ന കമ്പനിക്ക് ജോണ്‍സണ്‍ ആൻഡ് ജോൺസൺ രൂപം നൽകിയിരിക്കുന്നത്.

നേരത്തെ തന്നെ എല്‍ടിഎല്‍ കമ്പനി പാപ്പരത്തം ഫയല്‍ചെയ്തതിരുന്നു. എന്നാല്‍ ഇത് വാദികള്‍ ചൂണ്ടിക്കാട്ടുകയും യുഎസ് അപ്പീല്‍ കോടതി തളളുകയും ചെയ്തിരുന്നു. എല്‍ടിഎല്ലിന്റെ ആദ്യത്തെ പാപ്പരത്തം ഫയല്‍ ചെയ്തതില്‍ നഷ്ടപരിഹാരമായി രോഗം ബാധിച്ചവര്‍ക്ക് 20 ലക്ഷം ഡോളര്‍ നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ കേസ് നല്‍കിയവരില്‍ പലരും ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായ അണ്ഡാശയ കാന്‍സര്‍ മുതലായ രോഗങ്ങള്‍ ബാധിച്ചവരാണെന്ന് അവകാശപ്പെട്ടു. അതിനാല്‍ 600 ബില്യണ്‍ ഡോളര്‍ കൂടി നഷ്ടപരിഹാരതുകയോടൊപ്പം കൂട്ടാന്‍ ജോണ്‍സണ്‍ തയാറായി.

വാദികളുടെ അവകാശങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും ശാസ്ത്രീയ തെളിവുകള്‍ ഇല്ലത്തതാണെന്ന് കമ്പനിയുടെ പ്രതിനിധി എറിക് ഹാസ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ പരിഹരിക്കുവാനായി വര്‍ഷങ്ങള്‍ കാലതാമസമെടുക്കുമെന്നും ചിലവേറിയതാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിലവിലുളള പദ്ധതിയിലൂടെ പ്രശ്‌നം പരിഹരിക്കുന്നത് കൂടുതല്‍ നീതിയുക്തവും കാര്യക്ഷമവുമാണെന്നും ഹാസ് പറഞ്ഞു.

ജോണ്‍സണ്‍ പൗഡര്‍ ഉള്‍പ്പെടെയുളള ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ആസ്ബറ്റോസ് എക്‌സ്‌പോഷറിന്റെ അപകടസാധ്യതയെക്കുറിച്ച് അറിയാമായിരുന്നെങ്കിലും പിന്നീട് ഇത് സംബന്ധിച്ച അന്വേഷണങ്ങളും കേസുകളും കമ്പനി നേരിടാന്‍ തുടങ്ങി.

നിരവധി വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ഉത്പന്നവുമായി ബന്ധപ്പെട്ട നിരവധി വിചാരണയില്‍ വിജയിക്കുകയും എന്നാല്‍ ചെറിയോരു വിഭാഗം വാദികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായും വന്നു, ഇത് കമ്പനിക്ക് നഷ്ടം വരുത്തിയെന്നും അവര്‍ പറയുന്നു. 2020 ല്‍ തന്നെ കമ്പനിയുടെ ഉത്പന്നങ്ങള്‍ അമേരിക്കയില്‍ നിര്‍ത്തലാക്കിയിരുന്നു. ഈ വര്‍ഷത്തോടെ ആഗോള തലത്തിലും നിര്‍ത്തലാക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. നിലവില്‍ ജോണ്‍സണിന്റെ കീഴിലുളള ബേബി പൗഡര്‍ അടക്കമുളള ഉത്പന്നങ്ങള്‍ കെന്‍വ്യു എന്ന കമ്പനിയുടെ കീഴിലേക്ക് മാറ്റാനുളള പദ്ധതിയുണ്ട്.

logo
The Fourth
www.thefourthnews.in