Chicago  July 4th parade shooting
Chicago July 4th parade shooting

രക്തരൂഷിതം ജൂലൈ 4; യുഎസ്എയെ ഞെട്ടിച്ച് ഹൈലന്റ് പാര്‍ക്ക് വെടിവെയ്പ്പ്

യുഎസ് 246ാം സ്വാതന്ത്ര്യദിന പരേഡ് കാണാനെത്തിയ ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ച സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Updated on
1 min read

തോക്ക് ഉപയോഗം നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തിയ അമേരിക്കയെ ഞെട്ടിച്ച് കൊണ്ട് വീണ്ടും ഒരു വെടിവെയ്പ്പ്. ഷിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. യുഎസ്എയുടെ 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തിയ ജനക്കൂട്ടത്തിന് നേരെ ആയിരുന്നു അക്രമി വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും, 37 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

21 കാരനാണ് അക്രമണത്തിന് പിന്നിലെന്നാണ് ഷിക്കാഗോ പോലീസ് നല്‍കുന്ന വിവരം. വലിയ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുന്നതിന് ഇയാളെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

ഹൈലാന്‍ഡ് പാര്‍ക്കില്‍ സംഭവിച്ചത്

  • ജൂലൈ 4 രാവിലെ 10.15 ന് ഷിക്കാഗോ നഗരത്തിലെ ഹൈലാന്‍ഡ് പാര്‍ക്കില്‍ സ്വാതന്ത്ര്യ ദിന പരേഡ് കാണാന്‍ തടിച്ചു കൂടിയ ജനങ്ങള്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുന്നു.

  • സമീപത്തെ വാണിജ്യ സമുച്ചയത്തില്‍ നിന്നായിരുന്നു വെടിയുതിര്‍ത്തതെന്ന് പോലീസ്.

  • ആക്രമണത്തിന് ഉപയോഗിച്ചത് ആധുനിക പവര്‍ റൈഫിള്‍ ആണെന്ന് ഹൈലാന്റ് പാര്‍ക്കിലെ പോലീസ് കമ്മാന്റര്‍.

  • വെടിവെയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധിപേര്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

  • ചികിത്സയില്‍ കഴിയുന്നവരില്‍ നാല് പേര്‍ കുട്ടികള്‍.

  • സംഭവസ്ഥലത്ത് നിന്നും ഒരു റൈഫിള്‍ കണ്ടെടുത്തെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

പോലീസ് പിടിയിലായത് 21 കാരന്‍

  • ആക്രമണം നടന്ന് എട്ട് മണിക്കൂറികള്‍ക്ക് ശേഷമാണ് 21 വയസ്സുകാരനായ റോബര്‍ട്ട് ഇ ക്രിമോ III നെ പോലീസ് കീഴടക്കിയത്.

  • പ്രതിയെ പിടികൂടിയത് ഹൈലാന്റ്പാര്‍ക്കിലെ വീട് വളഞ്ഞ്.

  • ബോബി എന്ന പേരിലറിയപ്പെടുന്ന ക്രിമോ ഒരു അമേരിക്കന്‍ റാപ്പറാണ്. സമൂഹ മാധ്യമങ്ങളില്‍ നിരവധി വീഡിയോകളും ക്രിമോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  • വീഡിയോകളില്‍ തോക്കുപയോഗത്തെ കുറിച്ചും പരാമര്‍ശമുണ്ടെന്ന് പോലീസ്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ക്രിമോയെ പിന്തുടരുന്നത്.

ഹൈലാന്‍ഡ് പാര്‍ക്ക് ?

  • ഷിക്കാഗോ നഗരത്തില്‍ നിന്ന് എകദേശം 40 കിലോ മീറ്റര്‍ മാറി വടക്കുഭാഗത്തായാണ് ഹൈലാന്‍ഡ് പാര്‍ക്ക്.

  • 30000ത്തിലധികം വരുന്ന സമ്പന്ന കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. ബാസ്‌ക്കറ്റ് ബോള്‍ താരം മൈക്കല്‍ ജോര്‍ദാനടക്കമുള്ള പ്രമുഖരുടെ വസതികളും ഇവിടെയുണ്ട്.

  • പ്രശസ്ത സിനിമാ സംവിധായകന്‍ ജോണ്‍ ഹൂഗ്‌സിന്റെ പല സിനിമകളുടെയും പശ്ചാത്തലം കൂടിയാണ് ഹൈലാന്‍ഡ് പാര്‍ക്ക്.

ഞെട്ടിവിറച്ച് യുഎസ്, അപലപിച്ച് ബൈഡന്‍

  • രാജ്യത്തെ ഞെട്ടിച്ച സംഭവം എന്നായിരുന്നു ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന വെടിവെപ്പിനെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. തീര്‍ത്തും വിവേക ശൂന്യമായ ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

  • ഗണ്‍ വയലന്‍സ് ആര്‍ക്കെവ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം അമേരിക്കയില്‍ 313 കൂട്ടവെടിവെയ്പ്പുകള്‍ നടന്നിട്ടുണ്ട്.

  • ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ നടന്ന വംശീയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.

  • ടെക്‌സാസിലെ ഉവാള്‍ഡെയിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്ന കൂട്ടകൊലയില്‍ 19 കുട്ടികളും രണ്ട് അധ്യാപകരും മരിച്ചു. ഈ രണ്ട് സംഭവങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ന ഏറ്റവും പേര്‍ കൊല്ലപ്പെട്ട കൂട്ടവെടിവെയ്പ്പാണ് ഹൈലാന്‍ഡ് പാര്‍ക്കില്‍ ഉണ്ടായത്.

logo
The Fourth
www.thefourthnews.in