'അഗാധമായ സ്നേഹവും പരസ്പര ബഹുമാനവും തുടരും'; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫിയും വേർപിരിയുന്നു

'അഗാധമായ സ്നേഹവും പരസ്പര ബഹുമാനവും തുടരും'; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫിയും വേർപിരിയുന്നു

അധികാരത്തിലിരിക്കെ വേർപിരിയൽ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ കനേഡിയൻ പ്രധാനമന്ത്രി കൂടിയാണ് ട്രൂഡോ
Updated on
1 min read

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയർ ട്രൂഡോയും വേർപിരിയുന്നു. 18 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതായി ജസ്റ്റിൻ ട്രൂഡോ തന്നെയാണ് പ്രഖ്യാപിച്ചത്. ദീർഘനാളത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് വേർപിരിയൽ തീരുമാനത്തിലെത്തിയതെന്ന് ട്രൂഡോ അറിയിച്ചു.

ഭരണാധികാരിയെന്ന നിലയിൽ കാനഡയ്ക്ക് പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ട ജസ്റ്റിൻ ട്രോഡോയുടെ പൊതുവേദികളിലെ നിത്യനാന്നിധ്യമായിരുന്നു സോഫ്. 48കാരിയായ സോഫി മുൻ മോഡലും ടിവി അവതാരകയുമാണ്.

'നിരവധി ചർച്ചകൾക്കൊടുവിൽ സോഫിയും ഞാനും വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. മുൻപത്തെ പോലെ അഗാധമായ സ്നേഹത്തോടെയും പരസ്പരബഹുമാനത്തോടെയും ഒരു കുടുംബം പോലെ തന്നെ ഞങ്ങൾ മുന്നോട്ട് പോകും. കുട്ടികളുടെ ഭാവി ഓർത്ത് അവരുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു,' ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

'അഗാധമായ സ്നേഹവും പരസ്പര ബഹുമാനവും തുടരും'; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫിയും വേർപിരിയുന്നു
14 വര്‍ഷം ലൈംഗിക തടവില്‍; സ്ത്രീയെ മോചിപ്പിച്ച് റഷ്യന്‍ പോലീസ്

2005ലായിരുന്നു ഇരുവരുടെയും വിവാഹം. ജസ്റ്റിൻ ട്രൂഡോയുടെ ഇളയ സഹോദരൻ മിഷേലിന്റെ സഹപാഠിയായിരുന്നു സോഫി. അങ്ങനെ കുട്ടിക്കാലത്ത് തന്നെ ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. 2003ൽ ഒരു ജീവകാരുണ്യ പ്രർവർത്തനത്തിന്റെ ഭാഗമായാണ് വീണ്ടും കണ്ടുമുട്ടുന്നത്. പരിചയം പിന്നീട് പ്രണയമായി. ഇരുവർക്കും പതിനഞ്ചും പതിനാലും ഒൻപതും വയസുള്ള മൂന്ന് കുട്ടികളുണ്ട്.

അധികാരത്തിലിരിക്കെ വേർപിരിയൽ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ കനേഡിയൻ പ്രധാനമന്ത്രി കൂടിയാണ് ജസ്റ്റിൻ ട്രൂഡോ. ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയും അമ്മ മാർഗരറ്റ് ട്രൂഡോയും വേർപിരിയുന്നത്, പിയറി പ്രധാനമന്ത്രിയായിരിക്കുമോഴാണ്.

logo
The Fourth
www.thefourthnews.in