കൊറിയന്‍ പോപ് താരം മൂണ്‍ബില്‍ അന്തരിച്ചു; ആത്മഹത്യയെന്ന് നിഗമനം

കൊറിയന്‍ പോപ് താരം മൂണ്‍ബില്‍ അന്തരിച്ചു; ആത്മഹത്യയെന്ന് നിഗമനം

ബോയ് ബാന്‍ഡ് ആസ്‌ട്രോ എന്ന ബാന്‍ഡിലെ അംഗമായിരുന്ന മൂൺബില്ലിന് പ്രായം 25
Updated on
1 min read

കൊറിയന്‍ പോപ് താരം മൂണ്‍ബില്‍ അന്തരിച്ചു. ബോയ് ബാന്‍ഡ് ആസ്‌ട്രോ എന്ന ബാന്‍ഡിലെ അംഗമാണ് മരിച്ച മൂണ്‍ബില്‍. 25 വയസ്സായിരുന്നു. സിയോളിലെ വീട്ടില്‍ ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം കണ്ടെത്താന്‍ സാധിക്കുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

2016 ൽ മൂണ്‍ബില്‍ ബോയ് ബാന്‍ഡ് ആസ്‌ട്രോയില്‍ ചേരുന്നതിന് മുൻപ് അഭിനേതാവും മോഡലുമായിരുന്നു

2016 ൽ മൂണ്‍ബില്‍ ബോയ് ബാന്‍ഡ് ആസ്‌ട്രോയില്‍ ചേരുന്നതിന് മുൻപ് അഭിനേതാവും മോഡലുമായിരുന്നു. പിന്നീട് മൂണ്‍ബില്‍ ആന്‍ഡ് സന്‍ഹ എന്ന മറ്റൊരു ഗ്രൂപ്പിനൊപ്പവും പ്രവർത്തിച്ചു. മൂണ്‍ബില്ലിന്റെ സഹോദരി മൂണ്‍ സുവയും ഒരു കൊറിയന്‍ പോപ് ഗായികയാണ്.

ബോയ് ബാന്‍ഡ് ആസ്‌ട്രോ എന്ന ബാന്‍ഡില്‍ ആകെ ആറ് അംഗങ്ങളാണുള്ളത്. അതില്‍ ഒരാള്‍ കഴിഞ്ഞ ജനുവരിയിലാണ് ബാന്‍ഡില്‍ നിന്ന് ഒഴിഞ്ഞത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കെ പോപ് താരങ്ങളുടെ മരണത്തില്‍ വര്‍ധനയുണ്ടായിരുന്നു. ഗായികയും നടിയുമായ ഗൂ ഹാരയെ 2019 ല്‍ സിയോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കെ പോപ് താരങ്ങളുടെ മരണത്തില്‍ വര്‍ധനയുണ്ടായിരുന്നു

അടുത്ത സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് അവര്‍ ആത്മഹത്യ ചെയ്യുന്നത്. 2018 ല്‍ ബോയ് ബാന്‍ഡിലെ മിന്‍വൂ ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ബാന്‍ഡുകളിലൊന്നായ ഷിനിയിലെ അംഗമായ ജോങ്ഹ്യുന്‍ 2017ൽ മരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. സമീപകാല സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 40 വയസ്സിന് താഴെ മരിച്ചവരില്‍ ഭൂരിഭാഗം പേരും ആത്മഹത്യ ചെയ്തവരാണ്.

logo
The Fourth
www.thefourthnews.in