ഏഴ് വർഷം നീണ്ട പോരാട്ടം സഫലം; തട്ടിക്കൊണ്ടുപോയ ഓസ്‌ട്രേലിയൻ ഡോക്ടറെ  മോചിപ്പിച്ച് അൽ-ഖ്വയ്ദ

ഏഴ് വർഷം നീണ്ട പോരാട്ടം സഫലം; തട്ടിക്കൊണ്ടുപോയ ഓസ്‌ട്രേലിയൻ ഡോക്ടറെ മോചിപ്പിച്ച് അൽ-ഖ്വയ്ദ

എലിയട്ടിനെയും ഭാര്യ ജോസ്‌ലിനെയും 2016ലാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നത്
Updated on
1 min read

സ്വാതന്ത്യത്തിനായുള്ള എഴ് വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ മോചനം. ആഫ്രിക്കയിൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘം 2016ൽ തട്ടിക്കൊണ്ടുപോയ ഓസ്‌ട്രേലിയക്കാരനായ ഡോ. കെൻ എലിയട്ട് മോചിതനായി. അവരുടെ എൺപതുകളിലാണ് എലിയട്ടിനെയും ഭാര്യ ജോസ്‌ലിനെയും തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നത്.

ഏഴ് വർഷം നീണ്ട പോരാട്ടം സഫലം; തട്ടിക്കൊണ്ടുപോയ ഓസ്‌ട്രേലിയൻ ഡോക്ടറെ  മോചിപ്പിച്ച് അൽ-ഖ്വയ്ദ
'ഇമ്രാന്‍ ഖാന് ഇളവുകള്‍ നല്‍കുന്നു'; ചീഫ് ജസ്റ്റിസിനെതിരെ നടപടിയെടുക്കാന്‍ പ്രമേയം പാസാക്കി പാക് ദേശീയ അസംബ്ലി

അൽ-ഖ്വയ്ദയുമായി ബന്ധമുള്ള പടിഞ്ഞാറൻ ആഫ്രിക്കയിലെ ബുർക്കിന ഫാസോയിലെ എമിറേറ്റ് ഓഫ് സഹാറ എന്ന സംഘടനയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. ഓസ്ട്രേലിയയിലെ പെർത്ത് നിവാസികളായ ദമ്പതികൾ 1972 മുതൽ അവിടെ താമസിച്ച് വടക്കൻ പട്ടണമായ ജിബോയിൽ ഒരു മെഡിക്കൽ ക്ലിനിക്ക് നടത്തിവരികയായിരുന്നു.

തട്ടിക്കൊണ്ടുപോയി ഏതാനും ആഴ്ചകൾക്ക് ശേഷം ജോസ്ലിനെ സംഘം വിട്ടയച്ചിരുന്നു. 2018ൽ എലിയട്ടിന്റെ മോചനത്തിനായി അപേക്ഷിച്ച് ജോസ്ലിൻ രം​ഗത്തെത്തിയിരുന്നു. എലിയട്ടിന്റെ മോചനം ഉറപ്പാക്കാൻ കാലാകാലങ്ങളായി പ്രയത്നിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി കുടുംബം പ്രസ്താവനയിൽ പറഞ്ഞു.

ഏഴ് വർഷം നീണ്ട പോരാട്ടം സഫലം; തട്ടിക്കൊണ്ടുപോയ ഓസ്‌ട്രേലിയൻ ഡോക്ടറെ  മോചിപ്പിച്ച് അൽ-ഖ്വയ്ദ
'രാജ്യദ്രോഹക്കുറ്റം ചുമത്തി 10 വർഷം ജയിലിലടയ്ക്കാൻ പദ്ധതിയിട്ടു'; പാക് സൈന്യത്തിനെതിരെ ഇമ്രാൻ ഖാൻ

എലിയറ്റ് സുരക്ഷിതനാണെന്നും ഭാര്യ ജോസ്ലിനും മക്കളുമായി വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണെന്നും വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനെ ഉദ്ധരിച്ച് ദ ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ മോചനത്തിനായി സർക്കാരും എലിയട്ടിന്റെ കുടുംബവും അക്ഷീണം പ്രയത്നിച്ചതായും വോങ് പറഞ്ഞു.

ബുർക്കിന ഫാസോയിൽ ജിഹാദികൾ ഉൾപ്പെടെ വിവിധ സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള കലാപം 2015 മുതൽ തുടർന്നുവരികയാണ്. തീവ്രവാദി ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും കണക്കിലെടുത്ത് ബുർക്കിന ഫാസോയിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ, വ്യാപാര വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in