വ്‌ളാദിമിർ പുടിൻ- കിം ജോങ് ഉൻ കൂടിക്കാഴ്ച റഷ്യയിൽ; ഉറ്റുനോക്കി  പാശ്ചാത്യരാജ്യങ്ങൾ

വ്‌ളാദിമിർ പുടിൻ- കിം ജോങ് ഉൻ കൂടിക്കാഴ്ച റഷ്യയിൽ; ഉറ്റുനോക്കി പാശ്ചാത്യരാജ്യങ്ങൾ

യുക്രെയ്ന്‍ യുദ്ധത്തില്‍ സഹായിക്കാന്‍ ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് കിമ്മിന്റെ സന്ദര്‍ശനം
Updated on
1 min read

റഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഔദ്യോഗിക സന്ദര്‍ശനത്തിനായി കിം എത്തുമെന്ന് റഷ്യന്‍ സര്‍ക്കാരാണ് സ്ഥിരീകരിച്ചത്. എന്നാല്‍ തീയതി സംബന്ധിച്ച് പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. യുക്രെയ്ന്‍ യുദ്ധത്തില്‍ സഹായിക്കാന്‍ ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് കിമ്മിന്റെ സന്ദര്‍ശനം.

2019ന് ശേഷം കിം ജോങ് ഉന്നിന്റെ ആദ്യ വിദേശ സന്ദര്‍ശനം

കിമ്മിനെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക ട്രെയിന്‍, ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംങ്യങ്ങില്‍ നിന്ന് റഷ്യയിലേക്ക് പുറപ്പെട്ടതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്‍- കിം കൂടിക്കാഴ്ച നടക്കുമെന്ന് റഷ്യ സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രിയോടെ കിം റഷ്യയിലേക്ക് പുറപ്പെട്ടെന്നും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഉഭയകക്ഷി ചര്‍ച്ച നടക്കുമെന്നും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ നഗരമായ ഖസാനിലേക്കാണ് പ്രത്യേക ട്രെയിനെത്തുകയെന്നാണ് സൂചന. ഇവിടെ അതിശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജാപ്പാനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

വ്‌ളാദിമിർ പുടിൻ- കിം ജോങ് ഉൻ കൂടിക്കാഴ്ച റഷ്യയിൽ; ഉറ്റുനോക്കി  പാശ്ചാത്യരാജ്യങ്ങൾ
'ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ ബ്രസീലിൽ വച്ച് പുടിനെ അറസ്റ്റ് ചെയ്യാനാകില്ല': ലുല ഡ സിൽവ

2019ന് ശേഷം കിം ജോങ് ഉന്നിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ് റഷ്യയിലേത്. റഷ്യന്‍ നഗരമായ വ്‌ലാഡിവോസ്‌റ്റോക്കാണ് കിം അവസാനമായി സന്ദര്‍ശിച്ച വിദേശ നഗരം. പ്രസിഡന്റ് വ്ലാദിമിർ പുടിന്‌റെ ക്ഷണം സ്വീകരിച്ച് അടുത്ത ദിവസങ്ങളില്‍ കിം റഷ്യയിലെത്തുമെന്നാണ് ക്രെംലിന്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. പുടിനും കിമ്മും ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയും സ്ഥിരീകരിച്ചിട്ടുണ്ട്.

വ്‌ളാദിമിർ പുടിൻ- കിം ജോങ് ഉൻ കൂടിക്കാഴ്ച റഷ്യയിൽ; ഉറ്റുനോക്കി  പാശ്ചാത്യരാജ്യങ്ങൾ
അമേരിക്കയ്ക്ക് മുന്നറിയിപ്പ്; ആണവ അന്തർവാഹിനി 'ഹീറോ കിം കുൻ ഓക്ക്' നീറ്റിലിറക്കി ഉത്തര കൊറിയ

എന്നും റഷ്യന്‍ അനുകൂല നിലപാട് സ്വീകരിക്കാറുള്ള ഉത്തരകൊറിയ, യുക്രെയ്ന്‍ അധിനിവേശത്തിലും പൂര്‍ണപിന്തുണയാണ് നല്‍കിയിട്ടുള്ളത്. ഉത്തരകൊറിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യ പദ്ധതിയിടുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഇത് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പ്രമേയത്തിനെതിരാണെന്നാണ് ഉയരുന്ന ആരോപണം. അയുധ കൈമാറ്റമെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യയും ഉത്തരകൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്

വ്‌ളാദിമിർ പുടിൻ- കിം ജോങ് ഉൻ കൂടിക്കാഴ്ച റഷ്യയിൽ; ഉറ്റുനോക്കി  പാശ്ചാത്യരാജ്യങ്ങൾ
'യാഥാർത്ഥ്യത്തോട് ചേരുന്നതല്ല', റഷ്യയെ 'പിണക്കാത്ത' ജി20 സംയുക്ത പ്രഖ്യാപനത്തിനെതിരെ യുക്രെയ്ൻ

റഷ്യയ്ക്ക് ആയുധം നല്‍കാന്‍ തീരുമാനിച്ചാല്‍ അത് ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വലിയ തെറ്റാകുമെന്നും അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിക്കഴിഞ്ഞു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ദക്ഷിണകൊറിയന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in