കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ-അഹമ്മദ് അൽ-സബാഹ്
കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ-അഹമ്മദ് അൽ-സബാഹ്

പാർലമെന്റുമായുള്ള ഏറ്റുമുട്ടൽ ; രാജി സമർപ്പിച്ച് കുവൈത്ത് സർക്കാർ

പൗരന്മാർക്ക് കടാശ്വാസം അനുവദിക്കുന്ന കടാശ്വാസ ബില്ല് ഇരു വിഭാഗവും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കി
Updated on
1 min read

പാർലമെന്റുമായുള്ള നിരന്തര ഏറ്റുമുട്ടലുകളെ തുടർന്ന് കുവൈത്ത് സർക്കാർ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് രാജി സമർപ്പിച്ചതായി വാർത്താ ഏജൻസിയായ കുനാ റിപ്പോർട്ട് ചെയ്തു. അധികാരത്തിൽ വന്ന് മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് രാജി. പതിനേഴാം ദേശീയ അസംബ്ലിയുടെ ആദ്യ സെഷനിൽ പാർലമെന്റ് അംഗങ്ങളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് രാജിയെന്ന് ക്യാബിനറ്റ് കാര്യ സഹമന്ത്രി ബരാക് അൽ-ഷൈതാൻ പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും നല്ല താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ധ​ന​മ​ന്ത്രി അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ റാ​ഷി​ദ്, കാ​ബി​ന​റ്റ് കാ​ര്യ മ​ന്ത്രി ബ​റാ​ക്ക് അ​ൽ ഷി​ത്താ​ൻ എന്നിവർക്കെതിരെ പ്രമേയം അവതരിപ്പിക്കുമെന്ന് എം പിമാർ നേരത്തെ അറിയിച്ചിരുന്നു

പ്രധാനമന്ത്രിയുടെ ചുമതലകൾ എല്ലാം കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-സബാഹ്, ഏറ്റെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സാമ്പത്തിക പരിഷ്കരണങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രതിസന്ധികൾ അവസാനിപ്പിക്കാനായി കഴിഞ്ഞ വർഷം കിരീടാവകാശി മുൻ പാർലമെന്റ് പിരിച്ച് വിടുകയും നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബർ 29ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനെ തുടർന്നാണ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ മകനായ ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഒക്ടോബർ 17ന് അധികാരമേറ്റത്. എന്നാൽ പാർലമെന്റും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടർന്നു

കുവൈത്ത് പൗരന്മാർക്ക് കടാശ്വാസം അനുവദിക്കുന്ന കടാശ്വാസ ബില്ല് ഈ ഏറ്റുമുട്ടലുകളെ രൂക്ഷമാക്കുകയായിരുന്നു. രാജ്യത്തിന് ഭാരിച്ച ചിലവ് ഉണ്ടാകുമെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടിയ കടാശ്വാസ ബില്ലിന് അംഗീകാരം നൽകാൻ പാർലമെന്റ് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ധനകാര്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാർക്കെതിരെ ചൊവ്വാഴ്ച കുറ്റവിചാരണാ പ്രമേയം അവതരിപ്പിക്കാനുള്ള പാർലമെന്റ് അംഗങ്ങളുടെ നീക്കത്തിന് മുന്നോടിയായാണ് രാജി. ധ​ന​മ​ന്ത്രി അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ റാഷിദ്, കാ​ബി​ന​റ്റ് കാ​ര്യ മ​ന്ത്രി ബ​റാ​ക്ക് അ​ൽ ഷി​ത്താ​ൻ എന്നിവർക്കെതിരെ പ്രമേയം അവതരിപ്പിക്കുമെന്ന് എം പിമാർ നേരത്തെ അറിയിച്ചിരുന്നു.

എണ്ണവരുമാനത്തെ വൻതോതിൽ ആശ്രയിക്കുന്ന കുവൈത്തിലെ ഇത്തരം രാഷ്ട്രീയ പ്രതിസന്ധികൾ രാജ്യത്തെ വിദേശ നിക്ഷേപങ്ങളെയും മറ്റു പരിഷ്‌കാരങ്ങളെയും കാര്യമായ രീതിയിൽ ബാധിച്ചിരുന്നു. രണ്ട് വർഷത്തിനിടെ കുവൈത്തിലെ അഞ്ചാമത്തെ രാജിയാണിത്.

logo
The Fourth
www.thefourthnews.in