പാപുവ ന്യൂ ഗിനിയയില്‍ വന്‍ മണ്ണിടിച്ചില്‍; നൂറോളം പേര്‍ക്ക് ദാരുണാന്ത്യം

പാപുവ ന്യൂ ഗിനിയയില്‍ വന്‍ മണ്ണിടിച്ചില്‍; നൂറോളം പേര്‍ക്ക് ദാരുണാന്ത്യം

പുലർച്ചെയാണ് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്
Updated on
1 min read

പാപുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചില്‍ 100 ഓളം പേര്‍ക്ക് ദാരുണാന്ത്യം. വടക്കന്‍ പാപുവയിലെ വിദൂര പ്രദേശത്താണ് ഇന്ന് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. പോര്‍ഗെര പയില ജില്ലയിലെ എന്‍ഗ പ്രവിശ്യയിലെ മുലിടാകയിലെ ആറ് ഗ്രാമത്തിലാണ് ഇന്ന് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. കുട്ടികളടക്കം 80 മുതല്‍ 100 പേര്‍ വരെ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് മുലിടാകയ്ക്ക് സമീപമുള്ള ആളുകള്‍ പറയുന്നത്. എന്നാല്‍ കൃത്യമായ മരണസംഖ്യ അധികാരികള്‍ പുറത്തുവിട്ടിട്ടില്ല.

പാപുവ ന്യൂ ഗിനിയയില്‍ വന്‍ മണ്ണിടിച്ചില്‍; നൂറോളം പേര്‍ക്ക് ദാരുണാന്ത്യം
പലസ്തീനികളുടെ ദുരവസ്ഥയോടുള്ള നിരന്തര നിസംഗത; ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയനിലെ ഇരുന്നൂറിലധികം ജീവനക്കാരുടെ കത്ത്

പ്രധാനമന്ത്രി ജെയിംസ് മരാപേ പ്രകൃതി ദുരന്തത്തില്‍ മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. തനിക്ക് സ്ഥിതിഗതികള്‍ പൂര്‍ണമായും ലഭിച്ചിട്ടില്ലെന്നും ദുരന്തത്തെ നേരിടാന്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണ സേന, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് എന്‍ഗ പ്രവിശ്യയിലെ ഭരണാധികാരിയായ സാന്‍ഡിസ് ട്‌സാക വ്യക്തമാക്കി. ''അഭൂതപൂര്‍വമായ പ്രകൃതി ദുരന്തമെന്ന് കണക്കാക്കുന്ന വിനാശകരമായ മണ്ണിടിച്ചിലാണ് ഇന്ന് പുലര്‍ച്ചെയുണ്ടായിരിക്കുന്നത്. നിലവില്‍ കണക്കില്‍പ്പെടാത്ത സ്വത്തുക്കളും ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.

പാപുവ ന്യൂ ഗിനിയയില്‍ വന്‍ മണ്ണിടിച്ചില്‍; നൂറോളം പേര്‍ക്ക് ദാരുണാന്ത്യം
പലസ്തീന്‍ നയത്തില്‍ മനം മാറുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍; അനന്തരം എന്ത് സംഭവിക്കും

മണ്ണിടിച്ചിലില്‍ തകര്‍ന്ന പോര്‍ഗെരയിലേക്കുള്ള റോഡ് നന്നാക്കുന്നതടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്ത ബാധിതരെ സഹായിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോടും മറ്റ് സംഘടനകളോടും ട്‌സാക്ക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീണ പാറക്കല്ലുകളും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രദേശവാസികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാത്രി ആളുകള്‍ ഉറങ്ങുമ്പോഴാണ് ഇത് സംഭവിച്ചതെന്നും നൂറോളം പേരാണ് മണ്ണിനടിയില്‍പ്പെട്ടതെന്നാണ് ഊഹമെന്നും പോര്‍ഗെര വുമന്‍ ഇന്‍ ബിസിനസ് അസോസിയേഷന്‍ പ്രസിഡന്റ് എലിസബത്ത് ലറുമ മാധ്യമങ്ങളോട് പ്രതികരിച്ചു. ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യതയെക്കുറിച്ചും പ്രദേശത്തെ ആളുകള്‍ ആശങ്കാകുലരാണെന്ന് ലറുമ പറയുന്നു. അതേസമയം വലിയ കല്ലുകളും മരങ്ങളും, തകര്‍ന്ന കെട്ടിടങ്ങളും കാരണം മൃതദേഹങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നത് പ്രതിസന്ധിയിലാക്കുന്നുവെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in