ലാഫിങ് ഗ്യാസിന് യുകെയിൽ വിലക്ക്;രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ 
കഞ്ചാവിന് ശേഷം ഏറ്റവും പ്രചാരത്തിലുള്ള ലഹരി

ലാഫിങ് ഗ്യാസിന് യുകെയിൽ വിലക്ക്;രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ കഞ്ചാവിന് ശേഷം ഏറ്റവും പ്രചാരത്തിലുള്ള ലഹരി

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണിത്
Updated on
2 min read

ലാഫിങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് വാതകത്തിന് യുകെയില്‍ വിലക്ക്. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ കഞ്ചാവിന് ശേഷം ഏറ്റവും പ്രചാരത്തിലുള്ള ലഹരിയാണ് ഈ വാതകം. വാതകം വില്‍ക്കുന്നതിനും കൈയില്‍ സൂക്ഷിക്കുന്നതും വിലക്കുണ്ട്. സാമൂഹ്യ വിരുദ്ധ പെരുമാറ്റത്തെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നിരോധനമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 16 മുതൽ 24 വരെ പ്രായമുള്ള കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്ന ഈ ലഹരി എൻഒഎസ് എന്നും അറിയപ്പെടുന്നു.സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ച പുതിയ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് നടപടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും ക്രിമിനൽ പ്രവർത്തനത്തിനും ശിക്ഷ നൽകുന്നതിന് പോലീസിന് അധിക അധികാരങ്ങൾ നൽകുന്നതാണ് പദ്ധതി.

 ലാഫിങ് ഗ്യാസിന് യുകെയിൽ വിലക്ക്;രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ 
കഞ്ചാവിന് ശേഷം ഏറ്റവും പ്രചാരത്തിലുള്ള ലഹരി
''അനധികൃതമായി ബ്രിട്ടനിലെത്തിയാല്‍ തടഞ്ഞുവയ്ക്കും, ആഴ്ചകള്‍ക്കകം നാടുകടത്തും''- മുന്നറിയിപ്പുമായി ഋഷി സുനക്

നിരോധനത്തോടെ ഈ വാതകം കയ്യില്‍ സൂക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി മാറും

നിരോധനത്തോടെ ഈ വാതകം കയ്യില്‍ സൂക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി മാറും. മനുഷ്യ ഉപഭോഗത്തിനായി നൈട്രസ് ഓക്സൈഡ് ഉത്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് നേരത്തേയും നിയമവിരുദ്ധമായിരുന്നെങ്കിലും, കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായിരുന്നില്ല. ചെറുപ്പക്കാർക്കിടയില്‍ ലാഫിങ് ഗ്യാസ് ഉണ്ടാക്കാനിടയുള്ള ആരോഗ്യപരവും സാമൂഹികപരവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് ആശങ്കയുണ്ടെന്ന് സർക്കാർ നിരോധന ഉത്തരവില്‍ പറയുന്നു. രാജ്യത്ത് ആദ്യമായാണ് വാതകം കൈവശം വയ്ക്കുന്നത് കുറ്റകരമാക്കുന്നതെന്നും ചില്ലറ വ്യാപാരികൾക്ക് ഉള്‍പ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരുപയോഗം തടയുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

എന്താണ് ലാഫിങ് ഗ്യാസ് അഥവാ ചിരിപ്പിക്കുന്ന വാതകം?

നിറമില്ലാത്ത ഒരു വാതകമാണ് ലാഫിങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ്. മെഡിക്കല്‍ രംഗത്ത് ശസ്ത്രക്രിയയ്ക്ക് മുൻപ് അനസ്തേഷ്യ നൽകാൻ ഈ വാതകം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നേരിട്ട് ശ്വസിക്കുമ്പോൾ, "ഹിപ്പി ക്രാക്ക്" എന്നും അറിയപ്പെടുന്ന ഈ മരുന്ന് ഉപയോക്താവിനെ കുറച്ച് സമയത്തേക്ക് ഒരു ഉന്മാദാവസ്ഥയിലെത്തിക്കുന്നു. ചെറിയ വെള്ളി കാനുകളില്‍ നിന്ന് ബലൂണുകളിലേക്ക് നിറച്ച ശേഷമാണ് ഈ വാതകം ശ്വസിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, വാതകം ശ്വസിക്കുന്നത് ചിരിയുണ്ടാക്കാം. അതേസമയം, ഇത് തലച്ചോറിനെയും ശരീരത്തിന്റെ പ്രതികരണങ്ങളെയും മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

നിരോധനം എന്തുകൊണ്ട്?

നൈട്രസ് ഓക്സൈഡിന് അല്‍പ നേരത്തേക്ക് അമിത ഉന്മേഷം സൃഷ്ടിക്കാൻ കഴിയുമെങ്കിലും തലവേദന, തലകറക്കം, മനോവിഭ്രാന്തി, കേൾവിയിൽ അപഭ്രംശം, ഭ്രമാത്മകത എന്നിവയിലേക്കും ഇതിന്റെ ഉപയോഗം നയിച്ചേക്കാം. ഉപയോക്താവ് വളരെയധികം നൈട്രസ് ഓക്സൈഡ് ശ്വസിക്കുകയാണെങ്കിൽ, ശരീരത്തില്‍ ഓക്സിജന്റെ അഭാവമുണ്ടാകാനും ബോധരഹിതരാകാനും കൂടാതെ ശ്വാസംമുട്ടാനും സാധ്യതയുണ്ട്. 

ഈ വാതകത്തിന്റെ വളരെ കാലം നീണ്ടുനിൽക്കുന്ന ഉപയോഗത്തിലൂടെ വിറ്റാമിൻ ബി 12 ന്റെ കുറവ്, വിളർച്ച, നാഡീ ക്ഷതം എന്നിവയുണ്ടാകാനും സാധ്യതയുണ്ട്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, ബ്രിട്ടനിൽ 2001 നും 2016 നും ഇടയിൽ നൈട്രസ് ഓക്സൈഡ് ഉപയോഗിച്ചുള്ള 36 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നൈട്രസ് ഓക്സൈഡിന്റെ ഉപഭോഗം പൊതു ഇടങ്ങളെ മയക്കുമരുന്ന് ഉപയോഗിക്കുന്ന മേഖലകളാക്കി മാറ്റുകയാണെന്ന് സെക്രട്ടറി മൈക്കൽ ഗോവ് പറയുന്നു.

സാമൂഹിക വിരുദ്ധ പെരുമാറ്റം നിങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കും. ഇപ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെ പാർക്കുകളിലൂടെ നടക്കുന്ന ആർക്കും ഈ വാതകത്തിന്റെ ചെറിയ വെള്ളി കാനുകൾ കാണാനാകും. ആളുകൾ പൊതു ഇടങ്ങൾ നശിപ്പിക്കുക മാത്രമല്ല, നിരവധി ദൂഷ്യഫലങ്ങളുള്ള ഒരു മരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നതിന്റെ തെളിവാണ് ഇതെന്നും ഗോവ് ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in