1926 ഏപ്രില്‍ 21ന് ജോര്‍ജ് ആറാമന്റെയും എലിസബത്ത് ബോവ്‌സ് ലയോണിന്റെയും മകളായി ലണ്ടനിലെ ബെര്‍ക്ക്‌ലി സ്‌ക്വയറിലെ വീട്ടിലാണ് എലിസബത്ത് അലക്‌സാന്ദ്ര മേരി വിന്‍ഡ്‌സര്‍ എന്ന എലിസബത്ത് രാജ്ഞിയുടെ ജനനം.
എലിസബത്തും 1930ല്‍ ജനിച്ച സഹോദരി മാര്‍ഗരറ്റ് റോസും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് വീട്ടില്‍ നിന്ന് തന്നെയാണ്. അച്ഛനുമായും മുത്തച്ഛന്‍ ജോര്‍ജ് അഞ്ചാമനുമായും വളരെ അടുപ്പം പുലര്‍ത്തിയിരുന്നു എലിസബത്ത്
ചെറുപ്പം മുതല്‍ തന്നെ എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്ത ബോധവും അര്‍പ്പണ മനോഭാവവും എലിസബത്ത് കാണിച്ചിരുന്നു. 1939ല്‍ തന്റെ പതിമൂന്നാം വയസ്സില്‍ രാജകുമാരിയായ എലിസബത്ത് ആദ്യമായി രാജാവിനേയും രാജ്ഞിയേയും ഡാര്‍ട്ട്മൗത്തിലെ റോയല്‍ നേവല്‍ കോളേജിലേക്ക് അനുഗമിച്ചു.
1944ല്‍ 18-ാം വയസ്സിലാണ് എലിസബത്ത് ഫിലിപ്പ് രാജകുമാരനുമായി പ്രണയത്തിലാകുന്നത്. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് 1947 നവംബര്‍ 20ന് വെസ്റ്റ് മിന്‍സ്റ്റര്‍ അബ്ബിയില്‍ വെച്ച് രണ്ടാളും വിവാഹിതരായി
ആദ്യ പുത്രനായ ചാള്‍സ് രാജകുമാരന്‍ 1958ലും ഇളയ പുത്രിയായ ആന്‍ 1950ലും ജനിച്ചു.
1952 ജനുവരിയില്‍ 25-ാം വയസ്സില്‍ എലിസബത്ത് ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം വിദേശ യാത്ര പോകുന്നു. അന്നാണ് പിതാവിനെ എലിസബത്ത് അവസാനമായി കാണുന്നത്. വിദേശയാത്രയുടെ ഭാഗമായി കെനിയയിലായിരുന്ന എലിസബത്ത് പിതാവിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് ലണ്ടനിലേക്ക് തിരികെ എത്തുകയായിരുന്നു. ശ്വാസകോശ അര്‍ബുദം മൂലമായിരുന്നു പിതാവായ ജോര്‍ജ് ആറാമന്റെ മരണം.
1953 ജൂണ്‍ 2-ന് ഇരുപത്തിനാലാം വയസില്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ എതിര്‍പ്പിനെ അവഗണിച്ച് എലിസബത്ത് രാജ്ഞിയായി അവരോഹിക്കപ്പെട്ടു.
2015 സെപ്റ്റംബര്‍ 9ന് ബ്രിട്ടീഷിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന ഭരണാധികാരിയായി എലിസബത്ത് രാജ്ഞി മാറി. ക്വീന്‍ വിക്്‌റിയയായിരുന്നു അതിന് മുന്‍പ് കൂടൂതല്‍ കാലം ഭരണത്തിലുണ്ടായിരുന്നത്.