പരസ്യദാതാക്കളെ തിരികെ കൊണ്ടുവരാന്‍ പുതിയ നീക്കവുമായി ട്വിറ്റര്‍

പരസ്യദാതാക്കളെ തിരികെ കൊണ്ടുവരാന്‍ പുതിയ നീക്കവുമായി ട്വിറ്റര്‍

ഡിജിറ്റൽ പരസ്യങ്ങൾക്കപ്പുറം കമ്പനിയുടെ ബിസിനസ്സ് പുനരുജ്ജീവിപ്പിക്കാൻ ചില പ്രധാന പദ്ധതികളാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്
Updated on
1 min read

മുൻ സിഇഒ ഇലോൺ മസ്ക്കിന്റെ നടപടികളെ തുടർന്ന് ട്വിറ്ററില്‍ നിന്നകന്ന പരസ്യദാതാക്കളെ തിരികെ എത്തിക്കാൻ പുതിയ തന്ത്രങ്ങളുമായി പുതിയ സിഇഒ ലിൻഡ യാക്കറിനോ. ഡിജിറ്റൽ പരസ്യങ്ങൾക്കപ്പുറം കമ്പനിയുടെ ബിസിനസ്സ് പുനരുജ്ജീവിപ്പിക്കാൻ ചില പ്രധാന പദ്ധതികളാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്. വീഡിയോ, ക്രിയേറ്റർ, വാണിജ്യ പങ്കാളിത്തം എന്നിവയിൽ ട്വിറ്റർ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത.

പരസ്യദാതാക്കളെ തിരികെ കൊണ്ടുവരാന്‍ പുതിയ നീക്കവുമായി ട്വിറ്റര്‍
നടത്തിപ്പ് ദുഷ്‌കരം; ട്വിറ്റര്‍ വില്‍ക്കാന്‍ തയ്യാറെന്ന് മസ്‌ക്

ജൂണ്‍ അഞ്ചിന് ട്വിറ്ററിന്റെ പുതിയ സിഇഒയായി അധികാരമേറ്റതിന് പിന്നാലെ രാഷ്ട്രീയ, വിനോദ മേഖലകളിലെ വ്യക്തികൾ, പേയ്‌മെന്റ് സേവനങ്ങൾ, മാധ്യമങ്ങൾ എന്നിവരുമായി കമ്പനി ചർച്ച നടത്തിവരികയാണെന്ന്ലിൻഡ യാക്കറിനോ ട്വിറ്റർ നിക്ഷേപകരോട് പറഞ്ഞിരുന്നു. കൂടാതെ ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേയും സൗണ്ട് ഓൺ കഴിവുകളുമുള്ള വീഡിയോ പരസ്യങ്ങൾ അവതരിപ്പിക്കാനും ട്വിറ്റർ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ട്വിറ്റർ അടുത്തിടെ അവതരിപ്പിച്ച ഹ്രസ്വ-വീഡിയോ ഫീഡിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഈ പരസ്യങ്ങൾ ദൃശ്യമാകും.

പരസ്യദാതാക്കളെ തിരികെ കൊണ്ടുവരാന്‍ പുതിയ നീക്കവുമായി ട്വിറ്റര്‍
സ്വര്‍ണ ബാഡ്ജുകള്‍ക്ക് ഇനി പൊന്നുംവില; നിലനിര്‍ത്താന്‍ 1000 ഡോളറുകള്‍ ഈടാക്കാനൊരുങ്ങി ട്വിറ്റര്‍

ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിളുമായി കൂടുതൽ വിപുലമായ സഹകരണം സംബന്ധിച്ച് യാക്കാരിനോ ചർച്ചകൾ നടത്തുകയാണെന്നും ട്വിറ്ററിനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പങ്കാളിത്തം പരസ്യ സംരംഭങ്ങളെ ഉൾക്കൊള്ളുകയും ഗൂഗിളിന് ട്വിറ്ററിൽ നിന്നുള്ള ചില ഡാറ്റയിലേക്ക് ആക്‌സസ് നൽകുകയും ചെയ്യും. കൂടാതെ, Amazon.com, Salesforce, IBM എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക കമ്പനികളുമായി നിലവിലുള്ള കരാറുകൾ പുനർമൂല്യനിർണയം നടത്താനും ട്വിറ്റർ ആലോചിക്കുന്നതായാണ് വിവരം.

പരസ്യദാതാക്കളെ തിരികെ കൊണ്ടുവരാന്‍ പുതിയ നീക്കവുമായി ട്വിറ്റര്‍
ട്വിറ്റർ മണിക്കൂറുകളോളം പ്രവർത്തനരഹിതമായി; 200 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ

ഒക്ടോബറിൽ ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ഇലോൺ മസ്ക് കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബ്ലൂ,ഗോൾഡൻ ബാഡ്ജുകൾക്ക് പണം ഈടാക്കാലും ട്വിറ്റർ ലേഗോ മാറ്റിയതുമടക്കമുള്ള നിരവധി പരിഷ്‌കാരങ്ങൾ മസ്‌ക് ട്വിറ്ററിൽ നടപ്പിലാക്കി. മസ്‌കിന്റെ ട്വിറ്റർ ഏറ്റെടുക്കലിന് ശേഷം ഉള്ളടക്ക നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുകയും പകുതിയിലധികം ജീവനക്കരെ പിരിച്ചുവിടുകയും ചെയ്തതോടെ നിരവധി പരസ്യദാതാക്കളാണ് ട്വിറ്ററിൽ നിന്ന് പിന്മാറിയത്.

മസ്ക് നടപ്പാക്കിയ പരിഷ്ക്കാരങ്ങള്‍ കാരണം പരസ്യദാതാക്കള്‍ക്ക് മസ്‌കിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഇതോടെ നിരവധി പ്രമുഖ സഥാപനങ്ങള്‍ പരസ്യം നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ചു. ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോമില്‍ ചെലവഴിക്കുന്ന സമയവും കുറഞ്ഞു.

logo
The Fourth
www.thefourthnews.in