വിമാനാപകടം; മലാവി വൈസ് പ്രസിഡന്റ്‌ കൊല്ലപ്പെട്ടു

വിമാനാപകടം; മലാവി വൈസ് പ്രസിഡന്റ്‌ കൊല്ലപ്പെട്ടു

വൈസ് പ്രസിഡന്റിനൊപ്പം മുൻ പ്രഥമ വനിതയും കൊല്ലപ്പെട്ടു
Updated on
1 min read

മലാവി ഉപരാഷ്ട്രപതി സലോസ് ക്ലോസ് ചിലിമ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം വൈസ് പ്രസഡിന്റും മറ്റ് ഒമ്പത് പേരും സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ തിരച്ചിലിനിടയിലാണ് ചിലിമയും ഒപ്പമുണ്ടായ ഒമ്പത് പേരും കൊല്ലപ്പെട്ടതായി പ്രസിഡന്റ് ലസാറസ് ചക്‌വേര അറിയിച്ചിരിക്കുന്നത്. ഒരു ദിവസത്തെ നീണ്ട തിരച്ചിലിന് ശേഷം രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള പര്‍വത പ്രവേശത്ത് നിന്നുമാണ് വിമാനം കണ്ടെത്തിയത്.

അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു. വൈസ് പ്രസഡിന്റിനെക്കൂടാതെ മുന്‍ പ്രഥമ വനിത ഷാനില്‍ ഡിസിംബിരി ഉള്‍പ്പെടെയുള്ളവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മുന്‍ മന്ത്രിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സംഘം. മറ്റുള്ളവരില്‍ മൂന്നുപേര്‍ സൈനികരാണ്. കഴിഞ്ഞ ദിവസം രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. മലാവിയുടെ തലസ്ഥാനമായ ലൈലോങ്വോയില്‍നിന്ന് സുസുവിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായത്.

വിമാനാപകടം; മലാവി വൈസ് പ്രസിഡന്റ്‌ കൊല്ലപ്പെട്ടു
മലാവി ഉപരാഷ്ട്രപതിയും സംഘവും എവിടെ? തിരച്ചിൽ മണിക്കൂറുകൾ പിന്നിട്ടിട്ടും വിമാനം കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

വിമാനം പുറപ്പെട്ട് 45 മിനിട്ടുകള്‍ക്ക് ശേഷം സുസുവില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയും കാഴ്ച പരിമിതിയും കാരണം ലാന്‍ഡിങ് നടത്താന്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ അനുമതി കൊടുത്തിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് സൈനിക വിമാനം ലാന്‍ഡ് ചെയ്യാതെ മടങ്ങിയത്. പിന്നീട് വിമാനവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെടുകയായിരുന്നു. മലാവിയിലെ മൂന്നാമത്തെ വലിയ നഗരവും വടക്കന്‍ മേഖലയുടെ തലസ്ഥാനവുമാണ് സുസു. പൈന്‍ മരങ്ങള്‍ തങ്ങിനില്‍ക്കുന്ന വിഫിയ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഒരു കുന്നിന്‍ പ്രദേശത്താണ് നഗരം സ്ഥിതിചെയ്യുന്നത്.

വിമാനാപകടം; മലാവി വൈസ് പ്രസിഡന്റ്‌ കൊല്ലപ്പെട്ടു
യൂറോപ്യൻ യൂണിയനിലെ തീവ്ര വലതുപക്ഷ മുന്നേറ്റം ഫ്രാന്‍സിലും മാറ്റമുണ്ടാകുമോ, പാര്‍ലമെന്റ് പിരിച്ചുവിട്ടത് എന്തിന്?

കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ വിമാനത്തിനുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. വിമാനത്തില്‍നിന്ന് അവസാനമായി പുറത്തുവന്ന സന്ദേശം അടിസ്ഥാനമാക്കി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളുടെ സഹായത്തോടെ 10 കിലോമീറ്റല്‍ ചുറ്റളവിലായിരുന്നു തിരച്ചില്‍ നടത്തിയത്. 2020 മുതല്‍ മലാവിയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് സലോസ് ചിലിമ. 2019ലെ മലാവിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന അദ്ദേഹം മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in