മാർച്ച് 15 നകം സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയ്ക്ക് അന്ത്യശാസനവുമായി മാലദ്വീപ്

മാർച്ച് 15 നകം സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയ്ക്ക് അന്ത്യശാസനവുമായി മാലദ്വീപ്

2023 നവംബറിൽ പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് പിന്നാലെ മാലിദ്വീപിലെ സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു
Updated on
1 min read

മോദി വിരുദ്ധ പരാമര്‍ശവും തുടര്‍ന്നുണ്ടായ സമ്മര്‍ദവും നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ച് മാലദ്വീപ്. മാലദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈന സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിലപാട് കടുപ്പിക്കുന്നത്. ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് മാർച്ച് 15 ന് മുമ്പ് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് നിർദേശം മാലദ്വീപ് മുന്നോട്ടുവച്ചത്.

മാർച്ച് 15 നകം സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയ്ക്ക് അന്ത്യശാസനവുമായി മാലദ്വീപ്
വിവാദങ്ങളില്‍ 'ലോട്ടറിയടിച്ച്' ലക്ഷദ്വീപ്; മേക്ക് മൈ ട്രിപ്പ് സെര്‍ച്ചില്‍ 3,400 ശതമാനം വര്‍ധന

2023 നവംബറിൽ പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് പിന്നാലെ മാലിദ്വീപിലെ സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈന്യത്തെ പിൻവലിക്കാനുള്ള സമയപരിധി സർക്കാർ നിർദേശിച്ചിരുന്നില്ല. നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ രൂക്ഷമായതിന് പിന്നാലെയാണ് പുതിയ പ്രതികരണം. ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാണ് പ്രസിഡന്റിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

ചൈനീസ് നിലപാടുകളുമായി ചേര്‍ന്നുനില്‍ക്കുന്ന മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ ഇന്ത്യന്‍ സൈന്യത്തെ ദ്വീപില്‍ നിന്ന് പുറത്താക്കും എന്നായിരുന്നു. ദ്വീപില്‍ നിലയുറപ്പിച്ച ഇന്ത്യന്‍ സൈന്യം മാലിദ്വീപിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു മുയിസുവിന്റെ പ്രധാന പ്രചാരണം.

മുൻ മാലദ്വീപ് ഗവൺമെന്റിന്റെ അഭ്യർത്ഥന മാനിച്ച് ഇന്ത്യയ്ക്ക് വർഷങ്ങളായി മാലിദ്വീപിൽ ചെറിയ തോതിലുള്ള സൈനിക സാന്നിധ്യം ഉണ്ടായിരുന്നു. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിൽ സഹായിക്കുക എന്നിവയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന ചുമതലകള്‍.

മാർച്ച് 15 നകം സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയ്ക്ക് അന്ത്യശാസനവുമായി മാലദ്വീപ്
'ഇന്ത്യയെ പുറത്താക്കല്‍' തുടര്‍ന്ന് മാലിദ്വീപ്; സമുദ്ര കരാറില്‍ നിന്ന് പിന്‍മാറി

ഇന്ത്യയോടുള്ള നിലപാട് കടുപ്പിക്കുന്നു എന്ന സൂചനയായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിലും മുഹമ്മദ് മുയിസു നല്‍കിയത്. മാലദ്വീപിനെ ഭീഷണിപ്പെടുത്തരുത് എന്നായിരുന്നു ചൈനീസ് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് മുഹമ്മദ് മുയിസു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നയതന്ത്ര ബന്ധത്തിലെ ഭിന്നതയുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം വിദേശ കാര്യ പ്രതിനിധികളെ വിളിച്ചുവരുത്തി നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യക്ഷമായ പ്രശ്നങ്ങൾ ഉടലെടുത്തത്. ലക്ഷദ്വീപിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. മന്ത്രിമാരുടെ പരാമർശങ്ങൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളാകെ പുറത്ത് ഉയർന്ന് വന്നത്.

മാർച്ച് 15 നകം സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയ്ക്ക് അന്ത്യശാസനവുമായി മാലദ്വീപ്
'ഞങ്ങൾ ചെറിയ രാജ്യമായിരിക്കാം, പക്ഷേ...' ഇന്ത്യയുമായുള്ള നയതന്ത്ര വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ് മാലദ്വീപ് പ്രസിഡന്റ്

മാലിദ്വീപിലെ ബഹിഷ്കരിക്കണമെന്നും ആഹ്വാനമുണ്ടായി. ഇതിനെതിരെ അക്ഷയ് കുമാറും സച്ചിന്‍ തെണ്ടുല്‍ക്കറുമടക്കമുള്ള സെലിബ്രിറ്റികളും രംഗത്ത് വന്നിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ മറിയം ഷിയുന, മല്‍ഷ ഷരീഫ്, മഹ്‌സും മജീദ് എന്നീ മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

logo
The Fourth
www.thefourthnews.in