മാലി ദ്വീപിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈന്യത്തെ നീക്കും; വിദേശ സൈന്യം വേണ്ടെന്ന് തീരുമാനിച്ചത് ജനങ്ങളെന്ന്  മുഹമ്മദ് മുയിസു

മാലി ദ്വീപിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈന്യത്തെ നീക്കും; വിദേശ സൈന്യം വേണ്ടെന്ന് തീരുമാനിച്ചത് ജനങ്ങളെന്ന് മുഹമ്മദ് മുയിസു

ഇന്ത്യയുടെ പേര് അദ്ദേഹം പ്രത്യേകം പരാമർശിച്ചില്ലെങ്കിലും ദ്വീപസമൂഹത്തിൽ സൈനിക വിന്യാസമുള്ള ഏക വിദേശ ശക്തിയാണ് ഇന്ത്യ
Updated on
1 min read

മാലിദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യത്തെ നീക്കം ചെയ്യുമെന്ന പ്രചാരണ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമെന്ന് മാലിദ്വീപിലെ പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസു. ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിദേശ സൈനികരെ മാലിദ്വീപിൽ തങ്ങാൻ അനുവദിക്കില്ലെന്നും അധികാരമേറ്റയുടൻ ഈ ശ്രമങ്ങൾ ആരംഭിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വാഗ്ദാനം നൽകിയിരുന്നു.

"ഇവിടെ വിദേശ സൈന്യം ആവശ്യമില്ലെന്ന് ജനങ്ങൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ മാലിദ്വീപ് ആസ്ഥാനമായുള്ള വിദേശ സൈനികരെ നിയമപ്രകാരം തിരിച്ചയക്കും, ഉറപ്പായും ഞങ്ങൾ അത് ചെയ്യും. സൈനികരെ ഇങ്ങോട്ട് കൊണ്ടുവന്നവർ അവരെ തിരിച്ചയക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ മാലിദ്വീപിലെ ജനങ്ങൾ തീരുമാനിച്ചു," കഴിഞ്ഞ ദിവസം തലസ്ഥാനമായ മാലെയിൽ നടന്ന റാലിയിൽ മുയിസു പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷമുള്ള തന്റെ ആദ്യ പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പേര് അദ്ദേഹം പ്രത്യേകം പരാമർശിച്ചില്ലെങ്കിലും ദ്വീപസമൂഹത്തിൽ സൈനിക വിന്യാസമുള്ള ഏക വിദേശ ശക്തിയാണ് ഇന്ത്യ.

മാലി ദ്വീപിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈന്യത്തെ നീക്കും; വിദേശ സൈന്യം വേണ്ടെന്ന് തീരുമാനിച്ചത് ജനങ്ങളെന്ന്  മുഹമ്മദ് മുയിസു
മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ്; ഇന്ത്യയുമായുള്ള ബന്ധത്തില്‍ നിർണായകം

കഴിഞ്ഞ ഞായറാഴ്ചയാണ് ചൈനീസ് അനുകൂല നിലപാടുള്ള മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 54.06 ശതമാനം വോട്ട് നേടിയാണ് മുഹമ്മദ് മുയിസു നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ മറികടന്നത്. നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ക്ക് വിരുദ്ധമാണ് മുഹമ്മദ് മുയിസുവിന്റേത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി വളരെ സൗഹാര്‍ദപരമായ ബന്ധമായിരുന്നു ഇന്ത്യയും മാലി ദ്വീപും പുലര്‍ത്തിപോന്നിരുന്നത്. കോവിഡ്‌ വാക്‌സിനുകള്‍ നല്‍കുന്നത് മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വരെ മാലിദ്വീപിനെ ഇന്ത്യ സഹായിച്ചു. 2018 നും 2022 നും ഇടയില്‍ 1100 കോടി രൂപയാണ് ഇന്ത്യ മാലിദ്വീപിന്‌ സഹായമായി നല്‍കിയത്. അതിനു മുമ്പുള്ള അഞ്ചു വര്‍ഷക്കാലത്തേക്കാള്‍ 500 കോടി അധികമാണിത്. കഴിഞ്ഞ വര്‍ഷം മാത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം 50 കോടിയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധവും ഇക്കാലയളവിൽ വളർന്നു വന്നിരുന്നു.

മാലി ദ്വീപിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈന്യത്തെ നീക്കും; വിദേശ സൈന്യം വേണ്ടെന്ന് തീരുമാനിച്ചത് ജനങ്ങളെന്ന്  മുഹമ്മദ് മുയിസു
മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ് പദമേറും; ആദ്യം മാറ്റുക ഇന്ത്യയോടുള്ള 'നയം'

എന്നാൽ ദ്വീപില്‍ ഇന്ത്യ നേടുന്ന രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. അതാണ് തിരഞ്ഞെടുപ്പ് വിജയത്തിലും നിഴലിച്ച് കണ്ടത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ഇന്ത്യയ്ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്.

logo
The Fourth
www.thefourthnews.in