വീട് മാറി കോളിങ് ബെല്ലടിച്ച 16കാരനെ ഗൃഹനാഥന്‍ വെടിവച്ചു; വംശീയ വിദ്വേഷമെന്ന് ആക്ഷേപം

വീട് മാറി കോളിങ് ബെല്ലടിച്ച 16കാരനെ ഗൃഹനാഥന്‍ വെടിവച്ചു; വംശീയ വിദ്വേഷമെന്ന് ആക്ഷേപം

കറുത്ത വര്‍ഗക്കാരനായ റാല്‍ഫിനെ വംശീയതയുടെ പേരിലാണ് വെളുത്ത വര്‍ഗക്കാരനായ ലെസ്റ്റര്‍ വെടിവച്ചതെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്
Updated on
1 min read

വീട് മാറി കോളിങ് ബെല്ലടിച്ചതിന് പതിനാറുകാരനെ ഗൃഹനാഥന്‍ വെടിവച്ചു. അമേരിക്കയിലെ മിസോറിയില്‍ ഏപ്രില്‍ 13നായിരുന്നു സംഭവം. ഇളയ സഹോദരന്മാരെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടക്കിക്കൊണ്ടുവരാന്‍ പോയ പതിനാറുകാരനായ റാല്‍ഫ് യാറലിനാണ് വെടിയേറ്റത്. ആന്‍ഡ്രൂ ലെസ്റ്റര്‍ എന്ന 85കാരനാണ് വെടിയുതിര്‍ത്തത്. തലയിലും കെെയിലും വെടിയേറ്റ റാല്‍ഫ് യാറലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, കറുത്ത വര്‍ഗക്കാരോടുള്ള വെളുത്ത വര്‍ഗക്കാരുടെ വംശീയ വിദ്വേഷമാണ് ആ്രകമണത്തിന് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. എന്നാല്‍, സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല. നിലവില്‍, ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന വകുപ്പിലാണ് 85 കാരന് എതിരെ കേസെടുത്തിരിക്കുന്നത് എന്ന് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യാനായി ലെസ്റ്ററിനെ പോലീസ് വിളിപ്പിച്ചെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നഗരത്തില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

തന്റെ മകനെ വെടിവച്ചതാരായാലും അവര്‍ ശിക്ഷിക്കണമെന്ന് റാല്‍ഫിന്റെ പിതാവ് പ്രതികരിച്ചു. ഇന്ന് അക്രമി്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ എന്റെ മകന്റെ സ്ഥാനത്ത് മറ്റൊരു കറുത്ത കുട്ടിക്ക് നാളെ വെടിയേല്‍ക്കുന്നതിന് കാരണമായേക്കാമെന്നും പിതാവ് ചൂണ്ടിക്കാട്ടി. വീടിന്റെ വാതില്‍ മുട്ടി എന്നതാരോപിച്ച് വെടിവയ്ക്കാനുളള അധികാരം കാരം ആര്‍ക്കുമില്ലെന്നും, വാതില്‍ മുട്ടി എന്നത് വെടിയുതിര്‍ക്കാനുളള കാരണമല്ലെന്നും അഭിഭാഷകന്‍ ബെഞ്ചമിന്‍ ക്രംപ് വ്യക്തമാക്കി. വാതില്‍ തുറന്ന ശേഷം ഇനി ഇവിടേക്ക് വരരുതെന്ന് പറഞ്ഞ ശേഷമാണ് ലെസ്റ്റര്‍ വെടിയുതിര്‍ത്തത്. എന്നാല്‍, വീട്ടിലേക്ക് അതിക്രമിച്ച് കയറുമെന്ന ഭയത്താലാണ് വെടിവച്ചതെന്നാണ് ലെസ്റ്ററിന്റെ വിശദീകരണം.

അതിനിടെ, അക്രമ സംഭവത്തില്‍ പ്രതികരണവുമായി യുഎസിലെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി. തെറ്റായി ബെല്ലടിച്ചതിന്റെ പേരില്‍ ഒരു കുട്ടിയും വെടിയേല്‍ക്കുമെന്ന് ഭയന്ന് ജീവിക്കരുതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ട്വീറ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുട്ടിയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. യാല്‍ഫ് സുഖം പ്രാപിച്ച ശേഷം വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായും യാല്‍ഫിന്റെ അഭിഭാഷകന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in