ഗാസയില്‍ കൂടുതൽ പേരുടെ മോചനത്തിന് വഴിതുറക്കുമോ? വെടിനിർത്തൽ നീട്ടാൻ ഖത്തറിൽ ചർച്ചകൾ പുരോഗമിക്കുന്നു

ഗാസയില്‍ കൂടുതൽ പേരുടെ മോചനത്തിന് വഴിതുറക്കുമോ? വെടിനിർത്തൽ നീട്ടാൻ ഖത്തറിൽ ചർച്ചകൾ പുരോഗമിക്കുന്നു

അന്‍പത് ദിവസം നീണ്ട ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. നാല് ദിവസത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തിങ്കളാഴ്ച വീണ്ടും നീട്ടുകയായിരുന്നു
Updated on
1 min read

ഇസ്രയേല്‍ ആക്രമണത്തില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ഗാസയില്‍ ആറ് ദിവസങ്ങളായി തുടര്‍ന്നുവരുന്ന താത്കാലിക വെടിനിര്‍ത്തല്‍ നീണ്ടേയ്ക്കുമെന്ന് സൂചനകള്‍. ഖത്തറില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്രമാധ്യമങ്ങളുടെ വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെ ഖത്തറില്‍ നടക്കുന്ന ചര്‍ച്ചയുടെ പരിഗണയ്ക്കുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്‍പത് ദിവസം നീണ്ട ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. നാല് ദിവസത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തിങ്കളാഴ്ച വീണ്ടും നീട്ടുകയായിരുന്നു.

ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെയും ജയിലില്‍ കഴിയുന്ന പലസ്തീനികളെയും കൈമാറുന്നതിനായിരുന്നു താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു വെടിനിര്‍ത്തല്‍. ബന്ദികളെ കൈമാറ്റം ചെയ്തതിന് ഒപ്പം ഗാസയിലേക്ക് ദുരിതാശ്വാസ സാധനങ്ങളുടെ നീക്കവും കരാറിന്റെ ഭാഗമായിരുന്നു. കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ പ്രതിദിനം ഏകദേശം 200 ലോറികളില്‍ ആണ് ദുരിതാശ്വാസ വസ്തുക്കള്‍ ഗാസയിലേക്ക് എത്തിയത്.

ഗാസയില്‍ കൂടുതൽ പേരുടെ മോചനത്തിന് വഴിതുറക്കുമോ? വെടിനിർത്തൽ നീട്ടാൻ ഖത്തറിൽ ചർച്ചകൾ പുരോഗമിക്കുന്നു
'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു'; ഇസ്ലാമോഫോബിയയുടെയും തീവ്ര വലതുപക്ഷത്തിന്റെയും ഭൂതം

ഗാസയിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടു. ബ്രസല്‍സില്‍ സൈനിക സഖ്യമായ നാറ്റോയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലും ഗാസയും തമ്മിലുള്ള വെടിനിര്‍ത്തല്‍ തുടരണം എന്നാണ് യുഎസ് ആഗ്രഹിക്കുന്നത് എന്നായിരുന്നു ആന്റണി ബ്ലിങ്കന്റെ പ്രതികരണം.

ഗാസയില്‍ കൂടുതൽ പേരുടെ മോചനത്തിന് വഴിതുറക്കുമോ? വെടിനിർത്തൽ നീട്ടാൻ ഖത്തറിൽ ചർച്ചകൾ പുരോഗമിക്കുന്നു
ഗാസയുടെ മറവിൽ വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ 'അധിനിവേശ വിപുലീകരണ പദ്ധതി'

അതിനിടെ, ഇസ്രയേല്‍ പലസ്തീന്‍ വിഷയം പരിഹരിക്കാനുള്ള ഏക മാര്‍ഗം ദ്വിരാഷ്ട്ര സിദ്ധാന്തമാണെന്ന് ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയത്തിലേക്ക് തിരിയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ജനീവയിലെ യുഎന്‍ ഓഫീസ് ഡയറക്ടര്‍ ജനറല്‍ തത്യാന വലോവയയാണ് ഗുട്ടെറസിന്റെ പ്രതികരണം പങ്കുവച്ചത്.

logo
The Fourth
www.thefourthnews.in