1000 വർഷത്തെ ആയുസ്; അബുദാബി ഹിന്ദു ക്ഷേത്രം തുറക്കാന്‍ ഇനി 100 ദിവസം

1000 വർഷത്തെ ആയുസ്; അബുദാബി ഹിന്ദു ക്ഷേത്രം തുറക്കാന്‍ ഇനി 100 ദിവസം

ദുബായ് - അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം
Updated on
1 min read

യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ ഒരുങ്ങുന്ന ആദ്യ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം തുറക്കാന്‍ ഇനി 100 ദിവസം. 2019 ഡിസംബറിൽ നിര്‍മാണം ആരംഭിച്ച ബിഎപിഎസ് ഹിന്ദു മന്ദിർ ഫെബ്രുവരി 14ന് തുറക്കും.

ക്ഷേത്രം നിർമിക്കുന്ന ബിഎപിഎസ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആഗോള കണ്‍വീനറായ സദ്ഗുരു പൂജ്യ ഈശ്വരചരണ്‍ സ്വാമിയുടെ നേതൃത്വത്തില്‍ അടുത്തിടെ പ്രത്യേക ചടങ്ങുകള്‍ നടന്നിരുന്നു.

ബിഎപിഎസ് സ്വാമിനാരായണും ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ തലവനായ ബ്രഹ്മവിഹാരിദാസ് സ്വാമിയും ചേർന്ന് ഗോപുരങ്ങളുടെ മുകളില്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നു. യുഎഇയുടെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണംയ

1000 വർഷത്തെ ആയുസ്; അബുദാബി ഹിന്ദു ക്ഷേത്രം തുറക്കാന്‍ ഇനി 100 ദിവസം
കുടുംബമായി അവധിയാഘോഷിക്കാൻ യുഎഇലേക്ക് പോകാം; കുട്ടികൾക്ക് സൗജന്യ വിസ, എങ്ങനെ അപേക്ഷിക്കാം?

ദുബായ് - അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പിങ്ക് സാന്‍ഡ് സ്റ്റോണുകളും വെള്ള മാർബിളുകളും ഉപയോഗിച്ചാണ് നിർമാണം. രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ സുപ്രധാന നിമിഷങ്ങള്‍ കരകൗശല വിദഗ്ധരുടെ സഹായത്തോടെ ഗോപുരങ്ങളില്‍ ചിത്രീകരിച്ചിട്ടുണ്ട്.

മൂന്ന് ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാന്‍ ക്ഷേത്രം സന്ദർശിച്ചിരുന്നു. ആഗോള ഐക്യത്തിന്റെ ആത്മീയ പ്രതീകമായി വിശേഷിപ്പിക്കുന്ന ക്ഷേത്രം 1000 വർഷത്തോളം നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in