ഇസ്രയേൽ ആക്രമണം: പത്തുമാസത്തിനുള്ളിൽ ഗാസയിൽ മരിച്ചത്  1.8 ശതമാനം ജനത; ഇരകളിൽ 75 ശതമാനവും 30 വയസിൽ താഴെയുള്ളവർ

ഇസ്രയേൽ ആക്രമണം: പത്തുമാസത്തിനുള്ളിൽ ഗാസയിൽ മരിച്ചത് 1.8 ശതമാനം ജനത; ഇരകളിൽ 75 ശതമാനവും 30 വയസിൽ താഴെയുള്ളവർ

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് തെക്കൻ ഗാസയിലെ 75,000-ത്തിലധികം പലസ്തീനികളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ മാത്രം ആഭ്യന്തര പലായനത്തിന് നിർബന്ധിതരായത്
Updated on
1 min read

കഴിഞ്ഞ പത്ത് മാസമായി ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഗാസയിലെ ജനസംഖ്യയുടെ 1.8 ശതമാനം മനുഷ്യരെ കൊന്നുതള്ളിയതായി റിപ്പോർട്ട്. പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള കണക്കുകളാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. ഇസ്രയേലിന്റെ ഇരകളായവരിൽ 75 ശതമാനവും 30 വയസിന് താഴെയുള്ളവരാണ്. ഏകദേശം 360 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഗാസ മുനമ്പിൽ 24 ലക്ഷം പേരാണ് തിങ്ങിപാർത്തിരുന്നത്.

ഗാസയിലെ ഇസ്രയേലിന്റെ നരനായാട്ടിന് അറുതി വരുത്താനും വെടിനിർത്തലിനുമുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് ഈജിപ്തും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ. കൂടുതൽ ചർച്ചകള്‍ക്ക് പകരം അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ മുന്നോട്ട് വച്ച വെടിനിർത്തൽ പദ്ധതി നടപ്പിലാക്കാൻ ഹമാസ് ഞായറാഴ്ച മധ്യസ്ഥത വഹിക്കുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ചർച്ചകൾക്കായി ഹമാസ്, ഇസ്രയേൽ പ്രതിനിധികളെ ക്ഷണിച്ച പശ്ചാത്തലത്തിലാണ് ആവശ്യം.

ഗാസ സിറ്റിയിലെ അൽ-താബിൻ സ്‌കൂളിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ നൂറിലധികം പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് തെക്കൻ ഗാസയിലെ 75,000-ത്തിലധികം പലസ്തീനികളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ മാത്രം ആഭ്യന്തര പലായനത്തിന് നിർബന്ധിതരായത്. ഞായറാഴ്ചയും ഇസ്രായേൽ സൈന്യം ഖാൻ യൂനിസിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ചിലർ ടെൻ്റുകളോ പാർപ്പിടമോ ഭക്ഷണമോ കുടിവെള്ളമോ കുളിമുറിയോ ഇല്ലാതെ തെരുവുകളിലും നടപ്പാതകളിലുമാണ് ഉറങ്ങുന്നത്. കഴിഞ്ഞ പത്തുമാസത്തിനിടെ പത്ത് തവണയാണ് പലരും പലായനത്തിന് വിധേയമായത്.

ഇസ്രയേൽ ആക്രമണം: പത്തുമാസത്തിനുള്ളിൽ ഗാസയിൽ മരിച്ചത്  1.8 ശതമാനം ജനത; ഇരകളിൽ 75 ശതമാനവും 30 വയസിൽ താഴെയുള്ളവർ
ഗാസയിൽ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം, 100 പേർ കൊല്ലപ്പെട്ടു

അതേസമയം, ഗലീലിയിലെ ഗാറ്റണിലുള്ള ഇസ്രയേൽ സൈന്യത്തിന്റെ 146-ാം ഡിവിഷൻ്റെ പുതിയ ഹെഡ്ക്വാർട്ടേഴ്സിന് നേരെ ലെബനൻ സായുധ സംഘമായ ഹിസ്‌ബുള്ള റോക്കറ്റാക്രമണം നടത്തിയിരുന്നു. മുപ്പതോളം റോക്കറ്റുകളാണ് വടക്കൻ ഇസ്രയേൽ ലക്ഷ്യമാക്കി എത്തിയതെന്നാണ് വിവരം. തുറസ്സായ സ്ഥലങ്ങളിളാണ് നിരവധി റോക്കറ്റുകൾ പതിച്ചത്. അതുകൊണ്ടുതന്നെ പരുക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇസ്രയേൽ ആക്രമണം: പത്തുമാസത്തിനുള്ളിൽ ഗാസയിൽ മരിച്ചത്  1.8 ശതമാനം ജനത; ഇരകളിൽ 75 ശതമാനവും 30 വയസിൽ താഴെയുള്ളവർ
വെടിനിർത്തൽ ചർച്ചകൾക്കിടയിലും തുടരുന്ന ഗാസ ആക്രമണം; ഇസ്രയേൽ മാറ്റാത്ത തന്ത്രവും നെതന്യാഹുവിന്റെ അധികാരമോഹവും

ഗാസ സിറ്റിയിലെ അൽ-താബിൻ സ്‌കൂളിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ നൂറിലധികം പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ആഗോളതലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നെങ്കിലും ഇസ്രയേൽ തങ്ങളുടെ ആക്രമണ പരമ്പരയുമായി മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ ദിവസം ഖാൻ യൂനുസിൽ നടത്തിയ ആക്രമണത്തിൽ 22 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴുമുതൽ ഇതുവരെ ഇസ്രയേലിൻ്റെ ആക്രമണത്തിൽ ഇതുവരെ 39,790 പേർ കൊല്ലപ്പെടുകയും 92,002 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in